പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ബഹുമാന്യ വായനക്കാരോട് ഒരു വാക്ക് .പാസ്റ്റർ പിള്ള

മൂന്നര പതിറ്റാണ്ടു സത്യസന്ധമായ നിലയിൽ ആത്മീയപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുകയും പ്രസംഗംപോലെ പ്രവർത്തിയും വളരെ സൂക്ഷിച്ചു ജീവിച്ച ഒരാളാണ് ഞാൻ . എന്നാൽ ഒരാളെ സഹായിക്കാൻ വേണ്ടി ആലോചനയില്ലാതെ പ്രവർത്തിച്ചതിൻറെ വേദനകൾ കുറ്റം ചെയ്യാതെ അനുഭവിക്കുന്നയാളായി ഞാൻ തീർന്നു . ശാരീരികമായി വളരെയധികം അസ്വസ്ഥതകൾ ക്രമാതീതമായി അനുഭവിക്കുന്നു . ഒപ്പം മാനസികപിരിമുറുക്കങ്ങളും . മറ്റുള്ളവരുടെ ആക്ഷേപം ഇത്രമാത്രം സഹിക്കാൻ വേണ്ടി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നയാളാണോ ഞാൻ എന്നുപോലും ചിന്തിക്കുന്ന സമയങ്ങളാണിത് . ആക്ഷേപിക്കുന്നവരും വെറുതെ കുറ്റാരോപണങ്ങൾ നിരത്തുന്നവരും ഒരു കാര്യം ഓർക്കണമായിരുന്നു . ഞാനും ഒരു മനുഷ്യനാണ് . എനിക്കും കുടുംബവും കുട്ടികളും ഉള്ളതാണ് . സഹിക്കാവുന്നതിലും അപ്പുറം സഹിച്ചുകഴിഞ്ഞു . പരിധിക്കപ്പുറം വേദനകൾ അനുഭവിച്ചുകഴിഞ്ഞു . സത്യം മനസിലാക്കാൻ ആരും മുന്നോട്ടുവന്നില്ല . പലരും വിളിച്ചു സമാധാനവാക്കുകൾ പറയുന്നത് തെല്ലു ആശ്വാസത്തിന് കാരണമാകുന്നു . സത്യം പുറത്തുകൊണ്ടുവരണം എന്ന അഭിപ്രായങ്ങൾ പലരും പറഞ്ഞതനുസരിച്ചു ചിലതൊക്കെ എഴുതുമെന്നുപറഞ്ഞു . എന്നാൽ എന്തിനുവേണ്ടി? ആർക്കുവേണ്ടി?എൻറെനേരെ ഉയർന്നുവന്ന അനാവശ്യ ആരോപണങ്ങൾക്ക് ഇത് മറയാകുമോ ? ആക്ഷേപങ്ങൾ അറിഞ്ഞവർ തിരിച്ചു ചിന്തിക്കുമോ ?ഇല്ല . പെന്തക്കോസ്തുസമൂഹം ഇന്ന് കേട്ടതിനു പിന്നാലെ ഓടുന്ന സമൂഹമായി മാറിയോ എന്നുപോലും സംശയിക്കുന്ന അവസ്ഥയിലേക്ക് മാറിയോ എന്ന് സംശയിക്കുന്നു . എനിക്ക് സംഭവിച്ച ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഒരുവിധ വിശദീകരണവും നൽകുവാൻ ഇനി ആഗ്രഹമില്ല . ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല . സകലവും അറിയുന്ന ദൈവത്തിങ്കൽ മാത്രം സമർപ്പിക്കുന്നു . എൻറെ സാക്ഷി ഉയരത്തിൽ വസിക്കുന്നു എന്ന വചനം ഓർക്കുന്നു . ആരോടും വിരോധമില്ല . സമൂഹത്തിൻറെ മുന്നിൽ അധിക്ഷേപിച്ചവരോട് പകയില്ല .ഐപിസി കേരളാ നേതൃത്വം എടുത്ത നിയമമല്ലാത്ത തീരുമാനങ്ങളോട് എതിർക്കുന്നില്ല . അവരവരുടെ നിലനില്പിനുവേണ്ടി അവർ നീങ്ങി എന്നത് വ്യക്തമായ സത്യമാണ് . നാളിതുവരെ എനിക്കെതിരെ ലഭിച്ച പരാതിയോ ആക്ഷേപമോ എന്തുതന്നെ ആയാലും അതിനു ഒരു വാക്കു വിളിച്ചു ചോദിക്കുന്നതിനോ കാര്യങ്ങൾ അന്വേഷിക്കുന്നതിനോ ഇവരാരും തുനിഞ്ഞിട്ടില്ല .സ്വയം നിർമ്മിത രേഖകൾ ഉണ്ടാക്കി അകാരണമായ നടപടിക്രമങ്ങൾ എടുക്കുകയായിരുന്നു ചെയ്തത് . ആരോടും വിരോധമില്ലാതെ ഞാൻ ആയിരിക്കുന്നു . ആരെക്കുറിച്ചും ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . കാരണം എൻറെ വാക്കുകൾ ദൈവത്തോടുമാത്രമേ പറയാൻ കഴികയുള്ളു . ഇനി അധികനാൾ ഒന്നും ജീവിതം കാണുകയില്ല എന്നറിയാം . അത്രമാത്രം ശാരീരിക അസ്വസ്ഥതകൾ എന്നെ ഭരിക്കുന്നുണ്ട് .ഞാൻ നിമിത്തം വേദന അനുഭവിച്ചവരോട് ഖേദം പ്രകടിപ്പിക്കുന്നു . ആരെക്കുറിച്ചും ഒരു വിശദീകരണവും നൽകുവാൻ ആഗ്രഹിക്കുന്നില്ല . സകലത്തിനുമുള്ള ന്യായമായ വിധി ദൈവത്തിൽ നിന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളു . എനിക്ക് നേരിട്ട ആക്ഷേപങ്ങൾക്ക് അതിനു കാരണക്കാരായവരെ ചോദ്യം ചെയ്യാനോ അവരുമായി ആശയവിനിമയം നടത്താനോ ഞാൻ ആരെയും ചുമതലപ്പെടുത്തുകയോ എനിക്കുവേണ്ടി സംസാരിക്കണമെന്നോ ഞാൻ പറഞ്ഞിട്ടില്ല . എന്നാൽ നൂറുകണക്കിന് പാസ്റ്ററന്മാരെയും വിശ്വാസികളെയും ബന്ധപ്പെട്ടു എനിക്കെതിരെ സന്ദേശങ്ങൾ അയയ്ക്കുകയും നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തവരുണ്ട് . അത് പലരും അറിയിക്കുകയുണ്ടായി . എന്നാൽ ഒരു വാക്കുപോലും തിരിച്ചു പറഞ്ഞിട്ടില്ല . പറയുകയുമില്ല . ഇനി പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്നറിയാം . അകാരണമായി അത്രയ്ക്ക് ആക്ഷേപം അനുഭവിച്ചുകഴിഞ്ഞു . എനിക്കെതിരെ കരുക്കൾ നീക്കിയവരോടും എന്നെ ആക്ഷേപിച്ചവരോടും ദൈവം ക്ഷമിക്കട്ടെഎന്ന പ്രാർത്ഥനയെ ഉള്ളു . ശാരീരികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ താല്പര്യമുള്ളവർ പ്രാർത്ഥിക്കണം എന്ന അപേക്ഷമാത്രമേ ഉള്ളു . വിവാദ വിഷയങ്ങളിൽ നിന്നും ഞാൻ വിടപറയുന്നു . ഇനിയും മാനസികവേദനയുണ്ടാക്കുന്ന ആക്ഷേപങ്ങളും മാനസികപീഡനങ്ങളും സഹിക്കാനുള്ള അവസ്ഥയിലല്ല ഞാൻ .മാനസികപിരിമുറുക്കത്തിൽ എനിക്കുസംഭവിക്കാവുന്ന എല്ലാറ്റിനും ഉത്തരവാദികൾ വെറുതെ ദ്രോഹിക്കുന്നവർ തന്നെയാണെന്ന് അറിയിക്കട്ടെ .വളരെ ഒറ്റപ്പെട്ടു ജീവിക്കുന്ന ആളാണ് ഞാൻ എൻറെ കുടുംബം എനിക്ക് നൽകുന്ന പിന്തുണയും ആശ്വാസങ്ങളും മാത്രമാണ് ഉള്ളത് . എല്ലാറ്റിൽ നിന്നും ഞാൻ അകലം പാലിക്കുന്നു . ദയവുചെയ്ത് എന്നെ ദ്രോഹിക്കുന്നവർ ഇത് മനസിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു . പാസ്റ്റർ കെ സുദർശനൻ പിള്ള

ളിൽ നിന്നും ഞാൻ വിടപറയുന്നു .

യു പിയിൽ പാസറ്റർമാർക്ക് പീഡനം . വെറുതെ കേസെടുക്കുന്നു

ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാർ സുവിശേഷവിരോധികളുടെ പീഡനത്തിന്നിരയാകുന്നു . സ്വതന്ത്രമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേരെയാണ് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത് .ലഖീംപൂർ ജില്ലയിലാണ് പ്രശ്നങ്ങൾ അധികമായും നടമാടുന്നത് .ഫുൽവെഹണ്ട് സുന്ദര്ബൽ ചൗക്കിയിലാണ് അധികം പ്രശ്നങ്ങഹാമസിച്ചു പ്രവർത്തിക്കുന്ന ൾ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . തിരുവല്ല സ്വദേശിയായ പാസ്റ്റർ ഷിബു മാത്യു കുടുംബമായി താമസിച്ചുപ്രവർത്തിക്കുന്ന ഇടത്താണ് പോലീസ് എത്തിയതും അവിടെ പ്രാർത്ഥനക്കായി എത്തിയ തദ്ദേശീയരായ നാല് യുവതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവരിൽ നിന്നും പാസ്റ്റർക്കെതിരെ വ്യാജ രേഖകൾ തയ്യാറാക്കുകയും പ്രവർത്തനത്തിനും എതിരായുള്ള രേഖകൾ ചമക്കുകയും മതപരിവർത്തനം നിർബ്ബന്ധിച്ചു നടപ്പിലാക്കിയെന്ന വ്യാജരേഖകൾ ചമച്ചു കേസെടുക്കുകയും പാസ്റ്റർ ഷിബുവിനെ അകാരണമായി ജയിലിലടക്കുകയും ചെയ്തത് . നൂറോളം വരുന്ന സുവിശേഷവിരോധികളാണ് പാസ്റ്റർ ഷിബുവിൻറെ വീടുവളഞ്ഞു അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ ഏൽപ്പിക്കുകയും ചെയ്തത് .2011 മുതൽ പാസ്റ്റർ ഷിബു ഇവിടെ പ്രവർത്തിച്ചുവരുന്നു . സ്വന്തമായി ചെറിയ ഭവനവും അതിൽ ആരാധനക്കുള്ള ഹാളും ഉണ്ടായിരുന്നു. തദ്ദേശീയരായ പലരും ഇവിടെ പ്രാർത്ഥനയ്ക്കും ആരാധനക്കും എത്തുന്ന സ്ഥലമാണ് . ജില്ലയുടെ വിവിധയിടങ്ങളിൽ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കാതെ പല ആരാധനാലയങ്ങളും പൂട്ടുകയും അടുത്തയിടങ്ങളിലേക്കു തടസം സൃഷ്ടിക്കുവാൻ സുവിശേഷവിരോധികൾ നീങ്ങുന്നു എന്ന്പാസ്റ്റർ ഷിബു മനസിലാക്കുകയും ഇക്കഴിഞ്ഞ ഞായറാഴ്ച ആരാധന ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് യുവതികൾ അവർ പ്രാർത്ഥനക്കു ഈ നാലുപേർക്കുവേണ്ടി വരുന്നുണ്ടെന്നും പ്രാർത്ഥന ആവശ്യമാണെന്ന് പാസ്റ്റർ ഷിബുവിനോട് പറഞ്ഞതിനാലുമാണ് ഈ നാലുപേർക്കുവേണ്ടി പ്രാർത്ഥന നടത്തിയത് . അതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത് . പാസ്റ്റർ ഷിബുവിനെ ജയിൽ മോചിതനാക്കുവാൻ ശ്രമങ്ങൾ നടക്കുന്നു . കേരളത്തിലെ ബി ജെ പി നേതൃത്വവുമായി ഈ വിഷയത്തിൽ പ്രാരംഭചർച്ച നടന്നുകഴിഞ്ഞു. ഷിബുവിൻറെ മോചനത്തിനായി വേണ്ടത് ചെയ്യാമെന്ന് ബി ജെ പി നേതൃത്വം പ്രബോധനത്തോട് പറഞ്ഞു . ഐപിസി യുടെ പ്രവർത്തനങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഉണ്ട് . എന്നാൽ അവിടെയൊന്നും തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല . യു പി യിൽ വിവിധ നിലകളിൽ പ്രതിസന്ധികളിലൂടെ ആത്മീയപ്രവർത്തനം നടത്തുന്നവരെ പ്രാർത്ഥനയിൽഓർക്കുക

പ്രബോധനം വായനക്കാരുടെ ശ്രദ്ധക്ക്

പ്രബോധനം പത്രം ഓൺ ലൈനിൽ വായിക്കുന്നവർക്ക് അടുത്ത സമയത്തു പബ്ലീഷ് ചെയ്ത ചില വാർത്തകളിൽ ഉണ്ടായ പരാമർശങ്ങൾ ചിലർക്ക് വേദനയുണ്ടായതായും അത്തരം പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായങ്ങൾ പലരും വിളിച്ചറിയിക്കയുണ്ടായി . അത് അംഗീകരിക്കുന്നു . ചില സത്യമായ വസ്തുതകൾ പറഞ്ഞുവന്നപ്പോൾ ചില ആക്ഷേപകരമായ പരാമർശങ്ങൾ സംഭവിച്ചുപോയി . അത് തികച്ചും ഒഴിവാക്കേണ്ടതായിരുന്നു എന്ന് സ്വയം ബോധ്യപ്പെട്ടതിനാൽ അതുമുഖാന്തിരം വേദനപ്പെട്ടവരോട് നിർവ്യാജ ഖേദം അറിയിക്കട്ടെ . പ്രബോധനം പത്രം ആത്മീയനിലവാരം പുലർത്തുന്ന നിലയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ താത്പര്യപ്പെടുന്നു . വ്യക്തിപരമായി ഖേദം അറിയിക്കുന്നതോടൊപ്പം ഏവരുടെയും പ്രാർത്ഥനയും അപേക്ഷിക്കുന്നു .

ദൈവം പണിയുന്ന വീട്

വീടെന്ന സ്വപ്നം ഭൂമിയിൽ ജനിച്ച എല്ലാമനുഷ്യരുടേയും ആഗ്രഹമാണ് . അത് പ്രാർത്ഥനയിലും കഠിനാദ്ധ്വാനത്തിലും നേടിയെടുക്കുന്നു. ഒരു വീടെന്ന സ്വപ്നമേ സാക്ഷാത്കരിക്കുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ ഒക്കെ അതിൻറെ പുറകിലും മുന്നിലും അനുഭവിക്കേണ്ടതായി വരും . വസ്തുവില്ലാത്തവർക്കു വീടെന്ന സ്വപ്നം എങ്ങനെ കാണാൻ കഴിയും . മുമ്പേ വസ്തുവല്ലേ ആവശ്യം അതില്ലാതെ എങ്ങനെ ഭവനം പണിയും . എന്നാൽ സുവിശേഷവേല നിമിത്തം പലയിടങ്ങളിൽ മാറി മാറി ശുശ്രൂഷിക്കുകയും പാഴ്‌സനേജുകളിൽ താമസിക്കുകയും ചെയ്യുന്നതിനാൽ പാസ്റ്ററന്മാരായ പലരും സ്വന്തമായ വീടിനെക്കുറിച്ചുള്ള ആഗ്രഹം മറന്നുപോകുകയാണ് ചെയ്യുന്നത് . തൃശൂർ ആൽപ്പാറ സഭയുടെ ശുശ്രൂഷകൻ ആയിരിക്കുമ്പോഴാണ് സ്വന്തമായി ഒരു വീടിൻറെ ആവശ്യകതയെക്കുറിച്ചു എന്നെ ബോധ്യപ്പെടുത്തുവാൻ ഒരു പ്രായമുള്ള ദൈവദാസൻ ദൈവം ഉപയോഗിച്ചത് . ദൈവദാസൻ എന്ന് പറയുമ്പോൾ പാസ്റ്ററല്ല ഒരു സഹോദരനാണ് . ആൾപ്പാറ സഭയിൽ അംഗമായ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന ചീരകത്തു വർഗ്ഗീസ് എന്ന ദൈവഭൃത്യനാണ് അത് . (ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യുവിൻറെ ഏറ്റവും ജ്യേഷ്ഠ സഹോദരൻ ). അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു “പാസ്റ്റർ പ്രായമായി വരികയാ ഇന്നത്തെ ആരോഗ്യവും ശക്തിയും ഒക്കെ ഇല്ലാതാകും . മക്കൾക്കും കൊച്ചമ്മക്കും വേറെ ആരുമില്ലെന്നോർക്കണം അവർക്കു താമസിക്കാൻ ഇടം കിട്ടുന്നത് പാസ്റ്റർ ശുശ്രൂഷയിലുള്ള സമയത്തുമാത്രമാണ് . ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അവർ എവിടെ പാർക്കും . അവർക്കു ഒരു വീട് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കൂടെങ്കിലും ഉണ്ടാക്കണം “. ഇതായിരുന്നു അദ്ദേഹം പറഞ്ഞത് . അതുവരെ ലഭിച്ച പണം സുവിശേഷവേലയിൽ ആയിരുന്നതിനാൽ വീട്ടുകാര്യങ്ങൾ നോക്കിയാനന്തരം കയ്യിൽ വരുന്ന മിച്ചം തുക ബാങ്കിൽ നിക്ഷേപിക്കാതെ സുവിശേഷപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനും മാത്രമായി ഉപയോഗിക്കപ്പെട്ടു . ഒന്നും സമ്പാദിച്ചിരുന്നില്ല . സുവിശേഷപ്രവർത്തനത്തിൽ ലഭിക്കുന്ന പണം സമ്പാദിക്കാൻ വേണ്ടി ആയിരുന്നില്ല എന്ന വിശ്വാസം ഉള്ളിൽ ദൈവം തന്നതിനാൽ അങ്ങനെ സമ്പാദിക്കാൻ നിന്നിരുന്നില്ല . അതിനു സഹായമായതു പത്തനാപുരം സെൻറർ ശുശ്രൂഷകനായിരുന്ന ഇന്ന് കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻറെ ജീവിതാശയങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട് . അദ്ദേഹത്തിൽ നിന്നും ഏറെ നല്ല കാര്യങ്ങള്പഠിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിൻറെ മക്കളിൽ ആൺമക്കൾ നാലുപേരും ഞാൻ വളരെ സ്നേഹിക്കുന്നവരും അവർ എന്നെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് . പാസ്റ്റർ തോമസ് ജോർജ്ജ് , പാസ്റ്റർ സാം ജോർജ്ജ് , പാസ്റ്റർ ജേക്കബ് ജോർജ്ജ് ,പാസ്റ്റർ എബ്രഹാം ജോർജ്ജ് എന്നിവർ അപ്പച്ചൻറെ മക്കൾ ആയതിനാൽ ഞാൻ അവരെ സ്നേഹിക്കുന്നു . ഈ നാലുപേരോടും ഉള്ള സ്നേഹം കൊണ്ട് അപ്പച്ചനെ സ്നേഹിച്ചതല്ല . നേരെമറിച്ചു പാസ്റ്റർ ഇ സി ജോർജ്ജെന്ന ധന്യനായ ആ ദൈവദാസൻറെ മക്കൾ എന്ന നിലയിൽ അവരെ ഞാൻ ബഹുമാനിക്കുന്നു . അവരിൽ നിന്നും സാമ്പത്തിക നന്മ ലഭിക്കും എന്ന ആഗ്രഹത്തിൽ അല്ല അവരുമായുള്ള ബന്ധം അപ്പച്ചനിൽ കണ്ട ആ മഹത്വമാണ് കാരണം . അല്ലാതെ മറ്റൊന്നുമല്ല . പാസ്റ്റർ ഇ സി ജോർജ്ജ് ആത്മീയതയിൽ പലരുടെയും ഗുരുനാഥനാണ് ബൈബിൾ കോളജിൽ അദ്ദേഹം പഠിപ്പിച്ചിട്ടില്ല സിസ്റ്റമാറ്റിക് തീയറികൾ ഒന്നും അദ്ദേഹത്തിന് വശമില്ലായിരുന്നു .എന്നാൽ അദ്ദേഹം പലരുടെയും ഗുരുനാഥനായിരുന്നു . അദ്ദേഹത്തിൽ നിന്നും പഠിക്കുവാനും പഠിപ്പിക്കുവാനും ഉതകുന്ന അനേക കാര്യങ്ങൾ ഉണ്ടായിരുന്നു . അതിൽ ഒന്നായിരുന്നു സുവിശേഷവേലയിൽ നിന്നും ലഭിക്കുന്ന പണം സമ്പാദിക്കാതിരിക്കുക . ചിലവുകഴിഞ്ഞു അധികം വരുന്ന പണം സുവിശേഷത്തിൻറെ അഭിവൃദ്ധിക്കായി ഉപയോഗിക്കുക . ഇത് അനുവർത്തിക്കുന്നതിൽ എനിക്ക് മാതൃകയായ ദൈവദാസനായിരുന്നു പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ .

തൃശൂരിൽ വച്ചുതന്നെ വീട് വയ്ക്കുന്നതിനുള്ള ക്രമീകരണം സംജാതമായിരുന്നു . ഐപിസിക്കാരനല്ലാത്ത ഒരു സഹോദരൻആൽപ്പാറതെങ്ങും കാലായിൽ സൈമൺ പണം മുടക്കി ഏഴേകാൽ സെൻറ് സ്ഥലം എനിക്ക് വാങ്ങിത്തരികയും ഏതെങ്കിലും സമയത്തു ആരാധനാലയം പണിയണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി പത്തുസെൻറ് സ്ഥലം വാങ്ങിത്തരികയും ചെയ്തു . രണ്ടായിരത്തിലധികം ചതുരാശ്രയടിക്കുള്ള ഇരുനില വീട് വച്ച് തരുവാനും അദ്ദേഹം ക്രമീകരണം ചെയ്തു , വസ്തു എൻറെ പേരിൽ കൂട്ടി കരം അടക്കുവാനും ഇടയായി . അദ്ദേഹം ഒരു നല്ല സഹോദരൻ ആയിരുന്നു . എന്നാൽ വീട് വയ്ക്കുവാൻ പ്രാരംഭ നടപടികൾ തുടങ്ങുന്നതിനു മുന്നമേ തന്നെ അതിൽ ദൈവോദ്ദേശ്യം കാണാഞ്ഞതിനാൽ പ്രാർത്ഥനയിൽ ദൈവീക ഇടപെടീൽ ഉണ്ടായതിനാൽ ആ സ്ഥലം വിൽക്കാതെയും വില വാങ്ങാതെയും അദ്ദേഹത്തിനുതന്നെ സ്വമനസ്സാലെ തിരികെ ആധാരം ചെയ്തു കൊടുത്ത് ദൈവഹിതത്തിനു ഏൽപ്പിച്ചു .വസ്തു തിരികെ എഴുതിക്കൊടുത്തപ്പോൾ മറ്റൊന്നും ആലോചിച്ചിരുന്നില്ല . അദ്ദേഹം മനസില്ലാമനസോടെയാണ് ആധാരം തിരികെ വാങ്ങിയത് . വളരെ സന്തോഷത്തോടുകൂടിയാണ് കൊടുത്തതും. അദ്ദേഹം അന്ന് പറഞ്ഞത് 2007 ലാണ് പ്രസ്തുത സംഭവം നടന്നത് . അദ്ദേഹം പറഞ്ഞത് പാസ്റ്റർ എന്ന് എവിടെ വസ്തു വാങ്ങിയാലും വീടുവച്ചാലും എന്നോട് പറയണം ഞാൻ സഹായിക്കാം എന്ന്. നാളിതുവരെ ഒരു സഹായവും ചോദിക്കാൻ ഇടയായില്ല . അതിനുശേഷം തൃശൂരിൽ നിന്നും നാട്ടിലേക്ക് ശുശ്രൂഷയോടുള്ള ബന്ധത്തിൽ മടങ്ങിയെത്തി . അന്നുമുതൽ വാടക വീട്ടിലായിരുന്നു താമസം . ഈ ചരിത്രം എഴുതുമ്പോഴും വാടകവീട്ടിൽ തന്നെയാണ് താമസിക്കുന്നത് . ആർക്കും കടക്കാരനാകാതെ ആരോടും കടം വാങ്ങാതെ ഇതുവരെ ദൈവം നടത്തി . മക്കളെ നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തു. ആരെയും കബളിപ്പിച്ചു ഒരു നേട്ടം ഉണ്ടാക്കാൻ നാളിതുവരെ നിന്നിട്ടില്ല. ന്യായരഹിതമായ ഒരു പണവും ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല . ദൈവം കയ്യൊപ്പിടാത്ത ഒരു ധനവും ഞാൻ ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല . സാത്താൻ അവകാശവാദം പറയുന്ന ഒരു മുതലും എൻറെ പക്കൽ ഇല്ല .

നീണ്ട എട്ടു വർഷം വീടിനെക്കുറിച്ചുള്ള ചിന്തയില്ലാതെ ജീവിച്ചു . ഒരിക്കൽ പോലും അതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല . നിങ്ങൾ വയ്ക്കാത്ത വീട്ടിലും നിങ്ങൾ കുഴിക്കാത്ത കിണറിലെ വെള്ളവും നിങ്ങൾ കുടിക്കും എന്ന് യിശ്രയേൽ മക്കളോട് ദൈവം പറഞ്ഞ വചനം ഞാനും അംഗീകരിച്ചു . വാടക വീടും അങ്ങനെയാണല്ലോ . നമ്മൾ വയ്ക്കാത്ത വീട് നമ്മൾ കുഴിക്കാത്ത കിണർ ഇത് വാടക വീടുതന്നെ എന്ന് ആശിച്ചു . എന്നാൽ ഒരു ദിവസം പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്കു വിളിക്കയും അവിടേയ്ക്കു ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു . അവിടെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് മോനെ നിനക്ക് വീടില്ല . നിനക്ക് ഒരു വീട് ആവശ്യമാണ് . സാം ചിലർക്ക് വീട് വച്ച് കൊടുക്കുവാൻ ആഗ്രഹിക്കുന്നുണ്ട് അതിൽ ഒരെണ്ണം നിനക്ക് വച്ച് തരാൻ ഞാൻ പറയാം എന്ന് പറഞ്ഞു . അപ്പോൾ ഞാൻ തൃശൂരിലെ സംഭവം അപ്പച്ചനോട് പറഞ്ഞു . അതിനുശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞത് അപ്പച്ചൻ പറഞ്ഞതിൽ എനിക്ക് അതിൽ വീടില്ല എന്ന് എൻറെ മനസ് പറയുന്നു എന്ന് പറയുകയുണ്ടായി. അപ്പച്ചൻ അൽപ്പം ചിന്തിച്ചിട്ട് പറഞ്ഞു നമ്മളെക്കാൾ നമുക്കുവേണ്ടി വിചാരപ്പെടുന്ന ദൈവമാണ് നമുക്കുള്ളത് .ദൈവം നോക്കിക്കൊള്ളും ദൈവമല്ലേ പണിയേണ്ടത് എന്ന് പറഞ്ഞു നിർത്തി . അതിനുശേഷം പ്രാർത്ഥിച്ചു പോകാൻ ഒരുങ്ങുമ്പോൾ അപ്പച്ചൻ ഒരു കവർ കയ്യിലെടുത്തുവച്ചു പ്രാർത്ഥിച്ചു . അതിനുശേഷം അത് എനിക്ക് വച്ച് നീട്ടി . അത് സന്തോഷത്തോടുകൂടി ഞാൻ വാങ്ങി . അതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു . ഇതിൽ വച്ചിരിക്കുന്ന അൽപ്പം പണം ഉണ്ട് . അത് വസ്തു വാങ്ങാൻ വേണ്ടിയാണ് മറ്റൊന്നിനും ഇത് ഉപയോഗിക്കരുത് പോകുന്ന വഴിയിൽ പലതും കാണും ഈ പണം കൊണ്ട് അതൊന്നും വാങ്ങരുത് . വസ്തു വാങ്ങാൻ തന്നെ ഉപയോഗിക്കണം . ഇവിടെ വച്ച് തുറന്നു നോക്കുകയും അരുത് . . പോകുന്ന വഴിക്കു വേണമെങ്കിൽ നോക്കിക്കോ എന്നും അദ്ദേഹം പറഞ്ഞു .

പത്തനാപുരം പെട്രോൾ പമ്പിൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുവാൻ കയറിയപ്പോൾ കവറിനുള്ളിലെ പണം നോക്കി . അതിൽ ആയിരം രൂപ മാത്രമാണുണ്ടായിരുന്നത് . എനിക്ക് ആകുലതകൾ ഒന്നും തോന്നിയില്ല . കാരണം രണ്ടു ആൺമക്കളുടെ പഠനത്തിന് കാര്യമായ നിലയിൽ അപ്പച്ചൻ സഹായിച്ചിട്ടുണ്ട് . അതുവച്ചു നോക്കുമ്പോൾ ഇതിൽ കാര്യമായ ദൈവികോദ്ദേശത്തിൻറെ വെളിപ്പാട് ഞാൻ കണ്ടിരുന്നു . കുളക്കടയിൽ എത്തുന്നതിനുമുമ്പ് ഒരു തീരുമാനവും എടുത്തു . ഈ പണം വസ്തു വാങ്ങുന്നതിനു മാത്രമേ ഉപയോഗിക്കൂ . ഈ പണമില്ലാതെ മറ്റൊരു സമ്പാദ്യവും എനിക്കില്ലായിരുന്നു . പോകുന്ന വഴിക്കു ഞാൻ താമസിച്ചിരുന്ന വാടകവീടിൻറെ സമീപത്തു മെയിൻ റോഡ് സൈഡിൽ വസ്തു വിൽപ്പനക്ക് എന്ന ബോർഡ് വച്ചിരുന്നത് അതിൻറെ ഉടമസ്ഥൻ ഇളക്കി മാറ്റുന്നത് ശ്രദ്ധയിൽ പെട്ട് അദ്ദേഹത്തോട് ചോദിച്ചു . എന്തെ വസ്തു കച്ചവടം ആയോ ബോർഡ് ഇളക്കി മാറ്റുന്നു . അദ്ദേഹം പറഞ്ഞത് വളരെ നാളുകളായി വസ്തു വിൽപ്പനക്ക് എന്ന ബോർഡ് വച്ചിട്ട് . പലരും വന്നു നോക്കി പോകും പിന്നെ പറയും വസ്തു വേണ്ടായെന്നു . അതിനു കാരണം ഈ വസ്തുവിനോട് ചേർന്ന് ഒരു വലിയ കാവ് ഉണ്ടായിരുന്നു വളരെ വർഷം പഴക്കമുള്ള കണ്ടാൽ ഭയം തോന്നുന്ന നിലയിലുള്ള ഒന്നായിരുന്നു അത് . അവിടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു . ദിവസവും സന്ധ്യക്ക്‌ വിളക്ക് കത്തിക്കുന്ന അവസ്ഥയായിരുന്നു . അതുകൊണ്ടു പെന്തക്കോസ്തുകാരടക്കം പലരും വന്നു കണ്ടിട്ട് ഭയന്ന് പോകുകയായിരുന്നു . ഞാൻ അദ്ദേഹത്തോട് ചോദിച്ചു വസ്തു കൊടുക്കുന്നുണ്ടോ എന്ന് . എങ്ങനെങ്കിലും ഇത് തലയിൽ നിന്നും ഒഴിയട്ടെ എന്ന് ചിന്തിച്ചു അദ്ദേഹം ഒരു വില പറഞ്ഞു . അദ്ദേഹം ചോദിച്ചതിൽ നിന്നും അയ്യായിരം രൂപ മാത്രം കുറച്ചു ഞാൻ വിലപറഞ്ഞു . അദ്ദേഹം അത് സമ്മതിച്ചു . പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ തന്ന ആയിരം രൂപ 2016 ൽ ഞാൻ ടോക്കൺ കൊടുത്ത് ഉറപ്പിച്ചു . അദ്ദേഹം ചോദിച്ചു എന്ന് വസ്തു എഴുതാമെന്ന് . ഒരു രൂപാ പോലും കയ്യിലില്ലാതെ ഞാൻ മറുപടി പറഞ്ഞു ആറുമാസത്തിനകം എഴുതാം എന്ന് . എന്ത് കണ്ടിട്ടാണ് അത് പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല . പക്ഷെ അതിനടുത്തമാസം അമേരിക്കയിലേക്ക് പോകുവാൻ എനിക്ക് വീസാ ലഭിച്ചു . ഒമ്പതു പ്രാവശ്യം അമേരിക്കൻ കോൺസുലേറ്റിൽ പോയിട്ട് വിസാ ലഭിച്ചിരുന്നില്ല . എന്നാൽ പത്താം പ്രാവശ്യം ലഭിച്ചു . ഞാൻ അമേരിക്കയിൽ എത്തി ഡാലസിൽ വച്ച് കാലിനു വിരലിൽ ഇൻഫെക്ഷൻ ഉണ്ടായി ഒരുമാസം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങി . എന്നാൽ അതിനു മുമ്പ് തന്നെ ഞാൻ തീരുമാനം എടുത്തിരുന്നു . വസ്തു വാങ്ങാനുള്ള പണം ദൈവഹിതമെങ്കിൽ ദൈവം ക്രമീകരിക്കും . അവിടെ എൻറെ സംസാരത്തിലോ പ്രഭാഷണങ്ങളിലോ എൻറെ ഒരാവശ്യവും പറഞ്ഞിട്ടില്ല . ആരോടും ഒന്നും ചോദിച്ചിട്ടില്ല എന്നാൽ വസ്തു വാങ്ങാനുള്ള പണം ദൈവം നൽകി . തൃശൂരിൽ ഞാൻ വേണ്ടാ എന്ന് വച്ച അത്രയും സ്ഥലം അതെ വലിപ്പത്തിൽ തന്നെ കുളക്കടയിൽ മെയിൻ റോഡ്‌സൈഡിൽ ദൈവം നൽകി . അമേരിക്കയിൽ നിന്നും വന്നതിനുശേഷം ആധാരവും ചമച്ചു . വസ്തു വാങ്ങിയ ശേഷം അവിടേക്കു ഞാൻ പ്രവേശിച്ചിരുന്നില്ല . എന്നാൽ രണ്ടായിരത്തി പത്തൊൻപതിൽ ഞാൻ ആ വസ്തുവിൽ കയറി . ഞാൻ അവിടെ പ്രവേശിക്കുമ്പോൾ ഞാൻ കണ്ടത് കാവിൽ കത്തിച്ചിരുന്ന വിളക്കുകൾ ഞാൻ വാങ്ങിച്ച വസ്തുവിലേക്കു കയറ്റി ഒരു കാമത്തോടിൻറെ കീശയിൽ ചെറുനിലവിളക്കുകൾ കത്തിക്കാൻ തുടങ്ങി. വിഗ്രഹം കാവിനുള്ളിലും നിലവിളക്കു എൻറെ പുരയിടത്തിലും ഉപയോഗിക്കുന്നു . ഞാൻ അതിനുശേഷം എന്നും അവിടെ ചെല്ലും ദൈവകൃപയിൽ ആശ്രയിച്ചു ഞാൻ പറയും ഞാൻ ഇവിടെ വരുമ്പോൾ ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കോണം ഇവിടെ നിനക്ക് അവകാശമില്ല ഇപ്പോൾ ഇത് ദൈവത്തിൻറെ അവകാശമാണ് . ഞാൻ ഇവിടെ വരുമ്പോൾ കാണരുത് . അത് ശരിക്കും ശബ്ദം ഉയർത്തി പറയാൻ തുടങ്ങി. ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു . വീടിനു ആരംഭം കുറിച്ച് മൂന്നടിയോളം മണ്ണ് നീക്കം ചെയ്യണമായിരുന്നു . ഏകദേശം അറുപതു ലോഡ് മണ്ണ് കൂനകൂട്ടി ഒരു സ്ഥലത്തിടുവാൻ ദൈവീക നിയോഗം എനിക്ക് കിട്ടി . അതിനുശേഷം തൊട്ടു താഴെയുള്ള പുരയിടം റോഡ് നിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു . അതിൻറെ ഉടമസ്ഥർ ഹിന്ദുക്കളാണ് . അവിടെ ചുറ്റുപാടും എല്ലാം ഹിന്ദുക്കൾ നായന്മാരാണ് താമസം . അവരുടെ വകയാണ് പ്രസ്തുത കാവ് . പനകളും വള്ളിക്കെട്ടുകളും കൊണ്ട് നിബിഢമായിരുന്നു ഇവിടം . എന്നാൽ മണ്ണ് താഴെ പുരയിടക്കാർക്കു സൗജന്യമായി കൊടുക്കുകയും ജെ സി ബി ഉപയോഗിച്ച് വളരെ പണം ചെലവഴിച്ചാണ് മണ്ണ് കൂട്ടിയത് . എന്നാൽ സൗജന്യമായി അവരോടു ഈ മണ്ണ് എടുക്കാൻ പറഞ്ഞപ്പോൾ ആദ്യം അവർ വിശ്വസിച്ചില്ല . പിന്നീട് അവർ വിശ്വസിച്ചു . ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ മണ്ണ് നിരത്താൻ വന്നു . ആദ്യം ചെയ്തത് എൻറെ വസ്തുവിനോട് ചേർന്ന് നിന്ന കാവ് അവർ പൂർണ്ണമായി നീക്കം ചെയ്തു . ജെ സി ബി ഉപയോഗിച്ചു ആ മണ്ണ് സഹിതം കാവ് അവിടെ ഉണ്ടായിരുന്നു എന്നുപോലും തോന്നാത്ത നിലയിൽ അത് തെളിക്കപ്പെട്ടു . രാത്രിയിലാണ് ഞാൻ വിവരം അറിയുന്നത് . അവിടേക്കു ഞാൻ പെട്ടന്ന് ചെല്ലുകയും അവരെ വഴക്കു പറയുകയും ചെയ്തു. കാരണം അവിടെ ഞാൻ നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുകയാണ് . കാവ് നീക്കം ചെയ്‌താൽ ഞാൻ ചെയ്തതായി ആരോപിക്കും . വർഗ്ഗീയ വിഷയങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമുണ്ട് . ഞാൻ വഴക്കു പറഞ്ഞപ്പോൾ അവർ പറഞ്ഞത് സാറിനുവേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്തത് എന്നാണു . അതിനുശേഷം ആരും ഇന്നുവരെ ഈ വിഷയം ചോദിക്കാൻ ആരും വന്നിട്ടില്ല . ഞാൻ അവിടെ വീടുപണി ആരംഭിച്ചു പണി പുരോഗമിക്കുന്നു . കയ്യിൽ ഒരു പൈസപോലും ഇല്ലാതിരുന്നിട്ടും എല്ലാം ദൈവം അനുകൂലമാക്കി നൽകി . ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര് ? ദൈവം എഴുന്നേൽക്കുമ്പോൾ അവൻറെ ശത്രുക്കൾ ചിതറും . മറ്റുള്ളവർക്ക് സാക്ഷ്യത്തിനായി ദൈവം അത്ഭുതം ചെയ്തു . ഇന്ന് അവിടെ കാവില്ല വിഗ്രഹം ഇല്ല പൂജകൾ ഇല്ല വിലക്ക് കത്തിക്കലി ല്ല . യഹോവ വീടുപണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു . ദൈവമാണ് എനിക്ക് തുണ . പ്രതികൂലത്തിൻറെ നടുവിലും ഞാൻ ദൈവപ്രവർത്തി കാണുന്നു . ദൈവം നൽകിയ ഭവനമാണ് അതിൽ ശത്രുവിന് അവകാശമില്ല . എൻറെ അവകാശത്തിൻറെ യും പാനപാത്രത്തിൻറെയും പങ്കു യഹോവക്കുള്ളതാകുന്നു . എൻറെ ഓഹരിയെ അവൻ പാലിക്കുന്നു . ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യമായിരിക്കുന്നു ( കാവിനോട് ചേർന്ന് കിണറും അത്ഭുതവും അടുത്തലക്കത്തിൽ)

ഗുജറാത്തിൽ സഭാരാധനക്കിടെ ശുശ്രൂഷകനും വിശ്വാസികൾക്കും ക്രൂരമർദ്ദനം

ദെമൻ : ഗുജറാത്തിൽ പാസ്റ്റർ സജിമാത്യു നേതൃത്വം കൊടുക്കുന്ന ആശ്രാമം ഫെല്ലോഷിപ്പ് സഭയുടെ ദെമൻ സഭയിൽ ആഗസ്റ്റ് 18 നു ആരാധനക്കിടെ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ അതിക്രമിച്ചുകയറി ആരാധന അലങ്കോലപ്പെടുത്തുകയും സഭാശുശ്രൂഷകനെയും വിശ്വാസികളെയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു .പത്തോളം പേരടങ്ങുന്ന സംഘമാണ് ആരാധനാലയത്തിൽ ഇരച്ചുകയറി അതിക്രമങ്ങൾ കാട്ടിയത് .സഭാജനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ട് .സ്ത്രീകളും കുട്ടികളും അടക്കം അമ്പതിൽപരം വിശ്വാസികളാണ് പാസ്റ്ററോടൊപ്പം സഭാഹാളിൽ ഉണ്ടായിരുന്നത് .സുവിശേഷവിരോധികൾ ആരാധനാലയത്തിൽ അതിക്രമിച്ചുകയറുകയും ആരാധനക്കെതിരെ ആക്രോശിച്ചുകൊണ്ടു ബഹളമുണ്ടാക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ബൈബിളുകൾ പാട്ടുപുസ്തകങ്ങൾ മുതലായവയും സഭാഹാളിലെ നിരവധി സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു . സഹോദരന്മാരെയും സഹോദരിമാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു .സഭാവിശ്വാസികളെ നിർബ്ബന്ധപൂർവ്വം സഭാഹാളിൽ നിന്നും പുറത്താക്കി അസഭ്യവർഷം ചൊരിയുകയും ചെയ്തു .സഭാശുശ്രൂഷകൻ പാസ്റ്റർ മോഹൻ അമീറിനെ ക്രൂരമായി മർദ്ദിച്ചു അവശനാക്കി .അദ്ദേഹത്തെ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു .പോലീസിൽ പരാതിപ്പെട്ടിട്ടും നീതിപൂർവ്വമായ ഇടപെടീൽ ലഭിച്ചില്ല എന്ന പരാതിയുമുണ്ട് .ഉത്തരഭാരതത്തിലെ ആത്മീയപ്രവർത്തനങ്ങൾക്കു വളരെ വെല്ലുവിളികളാണ് അടുത്തസമയത്തു ഉയർന്നുകൊണ്ടിരിക്കുന്നത്‌ . ദൈവജനത്തിൻറെ പ്രാർത്ഥന ആവശ്യപ്പെടുന്നു .

വാർത്തകൾ :പാസ്റ്റർ സജി പീച്ചി (മുംബൈ )

ബന്ധങ്ങളിലെ ചതിവുകൾ

മനുഷ്യജീവിതത്തിൽ പ്രധാനമായും അകലാൻ കഴിയാത്ത ഇഴയടുപ്പമുള്ള അടുപ്പമാണ് ബന്ധങ്ങൾ അതിൽ തന്നെ രണ്ടു കാര്യങ്ങളാണുള്ളത് ഒന്ന് സ്വന്തവും മറ്റൊന്ന് ബന്ധവുമാണ് . സ്വന്തം എന്ന് പറഞ്ഞാൽ അറുത്തുമാറ്റാൻ കഴിയാത്ത അകറ്റിക്കളഞ്ഞാലും അകലാത്ത വിട്ടുപറയാൻ കഴിയാത്ത സ്വശരീരമായ രക്തത്തിൽ നിന്നും രക്തമായ ഇതെല്ലാം സ്വന്തമാണ് . ബന്ധങ്ങൾ എന്ന് പറയുന്നത് വന്നുചേരുന്നതാണ് ,ഒട്ടിക്കുന്നതാണ് ഇന്നലെ ഇല്ലാതിരുന്നതും ഇന്നുണ്ടാകുന്നതുമാണ് ബന്ധങ്ങൾ . ബന്ധങ്ങൾ അകലുന്നതാണ് ഇഷ്ടമില്ലെങ്കിൽ പിന്നീട് ബംധപ്പെടാൻ ആഗ്രഹിക്കാത്തതാണ് . വേണമെങ്കിൽ വേണം വേണ്ടായെങ്കിൽ വേണ്ടാ ഇതാണ് ബന്ധങ്ങൾ . അപ്പനും അമ്മയും സഹോദരങ്ങളും ബന്ധങ്ങളല്ല സ്വന്തമാണ് . എന്നാൽ അതിനുപ[ഉറത്തുള്ളതെല്ലാം ഓരോവ്യക്തികളോട് ബന്ധപ്പെട്ടതാണ് അവർക്കു സ്വന്തമാണെങ്കിലും മറ്റുള്ളവർക്ക് അതെല്ലാം ബന്ധങ്ങളായിരിക്കും . വന്നുചേരുന്ന ബന്ധങ്ങളിൽ സ്വന്തമാക്കുന്നത് ഭാര്യാഭർതൃ ബന്ധങ്ങളാണ് . ബന്ധങ്ങളാൽഒന്നിക്കുന്നതാണെങ്കിലും ബന്ധിക്കപ്പെട്ടുകഴിഞ്ഞാൽ സീന്തമാണ്‌ . ആരും ഭാര്യ എൻറെ ബന്ധമാണ് എന്ന് പറയാറില്ല . സ്വന്തം ഭാര്യ എന്നല്ലേ പറയുന്നത് . ബന്ധങ്ങൾ മറ്റുള്ളവർക്കും അവകാശപ്പെട്ടതാണ് . എന്നാൽ സ്വന്തം അവരവർക്കു മാത്രം അവകാശപ്പെട്ടതാണ് . ഇതാണ് നമ്മൾ മനസിലാക്കേണ്ടത് .

വിവാഹ ആലോചനകളിലാണ് കൂടുതൽ ചതിവുകൾ പറ്റുന്നത് . അറിഞ്ഞുകൊണ്ട് ചതിവിൽ കൊണ്ടെത്തിക്കുന്നവരുണ്ട് . അറിയാതെ ചതിവിൽ ചെന്ന് പെടുന്നവരുമുണ്ട് . ജനനം ആരും ആഗ്രഹിച്ചിട്ട് ജനിക്കുന്നതല്ല . അങ്ങനെ ആയിരുന്നെങ്കിൽ ഏതൊക്കെയോ വലിയവീടുകളിൽ ജനിക്കാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നു . ഏതുസ്ഥലത്തു ജനിക്കണം മാതാപിതാക്കൾ ആരായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജനിക്കുന്ന ആളല്ല . മറിച്ചു ദൈവമാണ് . ഓരോരുത്തരെക്കുറിച്ചുമുള്ള രൂപരേഖ ദൈവമാണ് തീരുമാനിക്കുന്നത് . മരണവും അതുപോലെയാണ് ജനനം,പോലെ തന്നെ മരണവും നേരത്തെ പറഞ്ഞുറപ്പിച്ച മരിക്കുന്നില്ല . അവിവേകം കാണിക്കുന്നവരുടെ കാര്യം ഇവിടെ ഉദ്ദേശിക്കുന്നില്ല . മരണം ആരുടേയും അനുവാദത്തിനു കാത്തിരിക്കുന്നില്ല . എന്നാൽ വിവാഹം അങ്ങനെയല്ല നന്നായി ആലോചിച്ചു പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു സമ്മതം അറിയിച്ചു മാത്രം നടത്തപ്പെടുന്ന ഒന്നാണ് വിവാഹം . ഇത് ഞാൻ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു ഒഴിയാൻ പറ്റുകയില്ല . ഒരു മനുഷ്യന് ദൈവം ഒരു വിവാഹം മാത്രമാണ് പറഞ്ഞിട്ടുള്ളത് . പുനർ വിവാഹം മനുഷ്യൻ സ്ഥാപിച്ചതാണ് ദൈവം പുനർ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . അതിനു തെളിവ് നൽകുന്ന വേദഭാഗങ്ങൾ ഇല്ലെന്നാണ് ചിന്തിക്കുന്നത് . വിവാഹത്തിൽ പറയുന്ന ഒരു ഭാഗം ഏതുവചനത്തിൽ നിന്നാണ് എന്നറിയുന്നില്ല . മരണത്താലല്ലാതെ വേർപിരിയുവാൻ പാടില്ല . ഇത് ആവശ്യമാണ് . എന്നാൽ രണ്ടിൽ ആരെങ്കിലും ഒരാൾ മരിച്ചുകഴിഞ്ഞാൽ ജീവിച്ചിരിക്കുന്ന ആൾ പുനർവിവാഹം കഴിക്കാൻ അനുവദിക്കുന്ന വചനഭാഗം ഉണ്ടോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു . സാഹചര്യങ്ങളുടെ മുഖത്തു ഇത് അനുവദനീയമായതുകൊണ്ടാണ് മരണത്തിനു മുമ്പുതന്നെ പലരും വിവാഹബന്ധം വേർപെടുത്തി വീണ്ടും വീണ്ടും വിവാഹം കഴിക്കാൻ നടക്കുന്നത് . മര്യാദയില്ലാത്ത വിവാഹക്രമങ്ങൾ മനുഷ്യൻ കണ്ടെത്തിക്കഴിഞ്ഞു. പെന്തക്കോസ്തുസമൂഹത്തിൽ ഇതിപ്പോൾ സർവസാധാരണയായി . ഇന്നലെ കൂടെക്കിടന്നുറങ്ങിയ ഭാര്യ നാളെ വെറൊരുത്തൻറെ ഭാര്യയായി തീരുന്ന വാർത്തകളാണ് നാം കാണുന്നത്. ഭർത്താവ് ജീവിച്ചിരിക്കുമ്പോഴോ ഭാര്യ ജീവിച്ചിരിക്കുമ്പോഴോ വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന പാസ്റ്ററന്മാരും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ് . വിവാഹത്തിലാണ് പല ചതിവുകൾ നടക്കുന്നത് . നേരെ ചൊവ്വേ നല്ല വിവാഹ ബന്ധങ്ങൾ ആഗ്രഹിക്കുന്ന എത്രയോ യുവതീയുവാക്കൾ ചതിയിൽ പെട്ട് കഴിഞ്ഞു . പരപുരുഷ ബന്ധമുള്ള എത്രയോ പേർ പലരെയും വിവാഹം കഴിച്ചു അവരെ ഇല്ലാതാക്കി കഴിഞ്ഞു . മാനസിക രോഗം മാറ്റാൻ അതെല്ലാം മറച്ചു വച്ചുകൊണ്ടു എത്ര കല്യാണങ്ങൾ നടത്തി . പക്ഷെ ചതിവ് ചെയ്തവരും ചതിക്കപ്പെട്ടവരും ദൈവമുമ്പാകെ നിൽക്കുന്ന ഒരു നാൾ വരും . അത് ഉണ്ടെന്നു പോലും വിശ്വസിക്കാത്തവരാണ് ഈ വിധ ബന്ധങ്ങളിൽ പോയിക്കൊണ്ടിരിക്കുന്നത്. നന്മയായാലും തിന്മയായാലും എല്ലാം സഹിക്കാനുള്ള കാഴ്ചപ്പാടാണ് വേണ്ടത്.

ഏറെ കൂടുതൽ വിവാഹം കഴിച്ച കുപ്രസിദ്ധ കുറ്റവാളിയാണ് ആട് ആൻറണി . അയാൾ ഒമ്പതു വിവാഹം കഴിച്ചെന്നാണ് അറിവ് . എന്നാൽ പെന്തക്കോസ്തിലും ഇത് തുടങ്ങിയോ എന്ന് നാം സന്ദേഹിക്കപ്പെടണം . അടുത്തിടെ ഒരു സ്ത്രീ മുപ്പത്തിയൊൻപത് വയസിനിടെ അഞ്ചു കല്യാണം കഴിച്ചു. മൂന്നു രഹസ്യബന്ധങ്ങളും രണ്ടു പരസ്യബന്ധങ്ങളും ആത്മീയതയുടെ വേഷം കെട്ടി ആരാധനാസ്ഥലത്തു മുൻ നിരയിൽ സ്ഥാനം പിടിച്ചു സഭായോഗത്തിൽ ആദ്യപ്രാർത്ഥനക്കാരിയായി സംഗീതശുശ്രൂഷക്കു തുടക്കക്കാരിയായി അങ്ങനെ ആത്മീയ വേഷം കേട്ടാൽ നടത്തി പാവപ്പെട്ട ദൈവദാസന്മാരെ വശത്താക്കി ബ്ളാക്ക് മെയിൽ ചെയ്തു പണം തട്ടിയെടുക്കുകയും വഴിവിട്ടബന്ധങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന സ്ത്രീയെക്കുറിച്ചു ആർക്കും സംശയം തോന്നാത്തരീതിയിൽ മറ്റുള്ളവരെ ചതിക്കുന്ന ഇസബെലിൻറെ ആത്മാവുള്ള ചിലർ ദൈവസഭയിൽ കടന്നിരിക്കുന്നു . ബന്ധങ്ങൾ ശിഥിലമാക്കുന്ന പല കുടുംബങ്ങളും തകർത്തെറിയുന്ന ഇത്തരക്കാർ നമ്മുടെയിടയിൽ കൂടു കിട്ടിക്കഴിഞ്ഞു ആ കൂടുപൊളിക്കുവാൻ ദൈവാത്മാവുള്ളവർ എഴുന്നേൽക്കട്ടെ

പെന്തക്കോസ്തിലെ ദൈവീക ലംഘനക്കാർ

ഏറെനാളുകളായി എഴുതണമെന്നു വിചാരിക്കുന്ന സന്ദേശമാണ് മുകളിൽ ഉള്ള തലക്കെട്ട് . പെന്തക്കോസ്തുസമൂഹത്തിലെ ദൈവീകാലംഘനക്കാർ എന്നത് . നാം നമ്മുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരാണോ എന്ന് നമ്മെത്തന്നെ ശോധനചെയ്യാൻ കഴിയുമെങ്കിൽ ഈ അക്ഷരങ്ങൾ വിജയം കാണും . എന്തുചെയ്താലും ന്യായീകരിക്കുന്ന പ്രവണതയിലേക്കു നമ്മൾ വഴുതിപ്പോയോ എന്ന് തന്നെ സംശയിക്കത്തക്ക നിലയിലാണ് ഇന്ന് പലരുടെയും അവസ്ഥയെന്നത് ദുഃഖത്തോടുകൂടി പറയേണ്ടിയിരിക്കുന്നു . അതിനു പ്രധാനകാരണം ആത്മീയറുമായുള്ള ബന്ധങ്ങളും സഹകരങ്ങളും കുറയുകയും ദൈവവചനം അറിയാത്തവരുമായി നമ്മൾ അഭിപ്രായസമന്വയങ്ങളിൽ ഏർപ്പെടുമ്പോഴും ഈ വിധ ലംഘനങ്ങളിൽ അറിയാതെ ചെന്ന് വീഴുന്നു . എല്ലാം കഴിഞ്ഞിട്ട് ഇതൊന്നും വേണ്ടായിരുന്നുവെന്നും ഹാ എല്ലാം ദൈവം അറിയുന്നുവെന്നും ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നും പറഞ്ഞു എല്ലാം ദൈവത്തിൻറെ ചുമലിൽ വച്ചുകൊടുത്തു സ്വയം നീതിമാന്മാരായി തങ്ങളെത്തന്നെ തങ്ങളോടുപമിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നു പറയുന്നതാകും ശരി . അങ്ങനെ ചിന്തിക്കുന്നവരോട് ഒരു കാര്യം പറയട്ടെ . ദൈവം നമ്മെപ്പോലുള്ളവൻ എന്ന് ചിന്തിക്കരുത് . പലരോടും പലതും മറച്ചുവച്ചിട്ടു പല ബന്ധങ്ങളിലും പല ബിസിനസിലും സഭാംഗത്വം വരെ എടുക്കുന്നവരെ നാം കണ്ടിട്ടുണ്ട് . അവർ താൽക്കാലിക ലാഭത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് . സഭയെ മറച്ചുവച്ചു തെറ്റുകളുടെ കൂമ്പാരത്തിൽ ഇരിക്കുമ്പോഴും ആത്മീയനാടകങ്ങൾ നടത്തുന്നവർ ഇന്നും സഭാതലത്തിൽ വിലസുമ്പോൾ ദൈവത്തെ വരെ അവഹേളിക്കുന്ന തലത്തിലേക്ക് തങ്ങൾ തന്നെ താഴുകയാണെന്നു അവർ അറിയുന്നില്ല . തെറ്റുകൾ സംഭവിക്കാം അത് ഹൃദയം മനസിലാക്കാൻ കഴിവുള്ളവരോട് തുറന്നുപറയുമ്പോൾ ആശ്വാസം ലഭിക്കും . ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ മനഃസാക്ഷി സൂക്ഷിക്കുന്നത് അങ്ങനെയാണ് . ഒരു തെറ്റിലും അകപ്പെടാതെ ആർക്കും ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസമാണ് . എന്നാൽ തെറ്റുകളെ മനസിലാക്കി അതിനു പരിഹാരം വരുത്തുന്നവർക്കാണ് ദൈവത്തിൻറെ കരുണ ലഭിക്കുന്നത് . തൻറെ തെറ്റുകളെ മറച്ചുവയ്ക്കുന്നവന് ശുഭം വരികയില്ല . ഏറ്റുപറഞ്ഞുപേക്ഷിക്കുന്നവനോ കരുണാലഭിക്കും . തെറ്റ് ചെയ്യുന്നവരെക്കുറിച്ചു അവരുടെ തെറ്റുകൾ ദൈവത്തോടുപറയുമ്പോഴല്ല ദൈവം അറിയുന്നത് . മറിച്ചു തെറ്റുചെയ്യാൻ രുദായത്തിൽ തീരുമാനിക്കുന്നതിനുമുമ്പ് തന്നെ ദൈവം അറിയുന്നു .അതറിയുന്ന ദൈവത്തോട് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലതു . തെറ്റുകൾ സമ്മതിക്കുകയും ദൈവത്തോടെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും വേണം . അല്ലാത്തവർ കളിക്കുന്ന കളികളാണ് ആത്മീയതയെ ചോദ്യം ചെയ്യുന്നത് . പൗലോസ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധം വന്നില്ലെങ്കിലും ഞാൻ നീതിമാൻ എന്ന് വരികയില്ല . ആ പാപികളിൽ ഞാൻ ഒന്നാമൻ . ഇതാണ് ആത്മീയലക്ഷണം

ഒരിക്കൽ ഒരു ദൈവദാസനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധയിൽ വരുന്നു . തെറ്റുകളിൽ കൂപ്പുകുത്തിയ ഒരു സഹോദരി സഭാതലത്തിൽ സഭാംഗത്ത്വത്തിനു അപേക്ഷിച്ചു . കുട്ടികൾക്ക് ദൈവവചനം പഠിക്കണമെന്നും അവരെ ആത്മീയമായി വളർത്താൻ ആഗ്രഹമുണ്ടെന്നും അതിനു സാവകാശം ലഭിക്കാൻ വേണ്ടിയാണ് സഭയിൽ വന്നതെന്നും പറഞ്ഞു എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റി . സഭയിൽ സ്ഥിരമായി പോകാൻ തുടങ്ങി . വീട്ടിൽ ഭർത്താവുമായി ബന്ധം വേർപെടുത്തി വർഷങ്ങൾ ആയി ജീവിക്കുന്ന സ്ത്രീ ഒരുദിവസം പോലും പുരുഷന്മാരുടെ ചൂടേൽക്കാതെ ഉറങ്ങുന്നില്ല . അത്രമാത്രം തെറ്റുകൾ ചെയ്തുകൊണ്ട് ജീവിക്കുന്ന ഇവർ രഹസ്യഭാർത്താക്കന്മാരെ കൂടെ താമസിപ്പിച്ചു ദൈവത്തെ കബളിപ്പിക്കുകയായിരുന്നു . ഏതു ദൈവത്തെ കബളിപ്പിക്കുന്നുവോ അതെ ദൈവത്തെ ആരാധിക്കുന്നവരുടെ ഇടയിൽ വിശുദ്ധിക്കും വേർപാടിനും വേണ്ടി നിൽക്കുന്ന ദൈവജനത്തിൻറെ ഇടയിൽ മുഖ്യസ്ഥാനം വഹിച്ചിരുന്നു . സഭായോഗത്തിനു പ്രവർത്തിക്കുന്നതിന് മുൻ പന്തിയിൽ കണ്ണീരോടെ പ്രാർത്ഥിക്കും . പാട്ടുകൾ പാടും ദൈവവേലക്കു കാര്യമായ സാമ്പത്തിക സഹായം ചെയ്യും വീട്ടിൽ സന്ദർശനത്തിന് വരുന്ന ദൈവദാസന്മാർക്കു ഏറ്റവും വലിയ നോട്ടു തന്നെ സംഭാവന കൊടുക്കും . സഭയിൽ രോഗികളായി ആരെങ്കിലും ആശുപത്രിയിൽ കിടന്നാൽ ആഹാരാദി സാധനങ്ങൾ ഉണ്ടാക്കി നേരങ്ങൾ നോക്കി കൃത്യമായി എത്തിക്കും സഭയിൽ കന്യാകാ മറിയവും സഭയ്ക്ക് പുറത്തു കമ്പോള മറിയയും ആയി ജീവിതം നയിക്കും . ആരാധനക്ക് പോകുമ്പോഴും രഹസ്യഭാർത്താവ് വീട്ടിലുണ്ടാകും . ദൈവത്തെ നിന്ദിക്കുന്ന ഈ നിലവാരം ആരും അറിയുന്നില്ല . എല്ലാവരെയും കബളിപ്പിച്ചു ജീവിക്കുന്ന ജീവിതരീതി . ആരാധനയിൽ കാണിക്കുന്ന പ്രകടനങ്ങൾ കണ്ടാൽ ഇത്രനല്ല സഹോദരി ആത്മീയരുടെ ഇടയിൽ ഉണ്ടോ എന്നുപോലും സംശയിക്കും . ദൈവദാസന്മാർ വീട്ടിൽ വന്നാൽ അവർക്കു തുല്യമായി കസേരകളിൽ ഇരിക്കാറില്ല . സകുടുംബ സന്ദർശനത്തിനായി പാസ്റ്റർ വീട്ടിൽ എത്തിയാലും പാസ്റ്ററുടെ ഭാര്യ നിർബ്ബന്ധിച്ചാലും കസേരയിൽ ഇരിക്കാതെ നിലത്തിരിക്കുന്ന താഴ്മയുടെ ആൾരൂപം ഇന്നും ദൈവസഭകളിൽ ഉണ്ട് . ആ ദൈവദാസൻ പറഞ്ഞപ്പോൾ വളരെ ചിന്തിച്ചു . ഇങ്ങനെയും ദൈവത്തെ കബളിപ്പിക്കുന്നവരോ ?. സഭാതലത്തിൽ അന്യഭാഷാ ഏറ്റവും അവസാനം പറഞ്ഞു നിർത്തുന്നത് ഈ സഹോദരിയാണ് . എന്നാൽ വീട്ടിൽ വന്നാൽ അസഭ്യവർഷമല്ലാതെ നാവിൽ ഫലം കായ്ക്കുകയില്ല .സഭയിലെ പാസ്റ്ററെയും മറ്റുള്ള വിശ്വാസികളെയും അസഭ്യവർഷം പറയുന്നതിൻറെ ഓഡിയോ ക്ലിപ്പുകൾ അദ്ദേഹത്തിന് ലഭിച്ചു . അത് കെട്ടുകഴിഞ്ഞു അരമണിക്കൂർ കഴിയുന്നതിനു മുമ്പ് ഈ സഹോദരി പാസ്റ്റർ വിളിച്ചു . പ്രൈസ് ദ ലോർഡ് പാസ്റ്റർ വളരെ താഴ്മയുടെ സ്വരത്തിൽ സുഖമാണോ ? പാസ്റ്റർ ഏതെങ്കിലും യാത്രയിലാണോ ? പാസ്റ്റർ ആരെങ്കിലും വിളിച്ചോ തുടങ്ങി താഴ്മയുടെ ശബ്ദങ്ങൾ കർണ്ണപുടത്തിൽ ഊളിയിട്ടിറങ്ങിയത് അമ്പരപ്പോടെയാണ് അദ്ദേഹം കേട്ടത് . അരമണിക്കൂർ മുന്നമേ പാസ്റ്റർ അസഭ്യം പറഞ്ഞത് ഈ സ്ത്രീതന്നെയാണോ എന്ന് അദ്ദേഹം ചിന്തിച്ചുപോയി . അദ്ദേഹം പറഞ്ഞതിപ്രകാരമാണ് അരമണിക്കൂർ മുമ്പ് അവർ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട് എന്ന് അവർ അറിഞ്ഞില്ലല്ലോ . അവർ വിചാരിക്കുന്നത് ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല എന്നാണു . അവർ എത്ര താഴ്മ അഭിനയിച്ചാലും അവർ സ്വന്തം ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ അല്ലെ ഇപ്പോഴും പ്രതിധ്വനിക്കുന്നതു എന്ന് അവർ അറിയുന്നില്ല . അവരെ ജീവിതത്തിൽ ആർക്കും ഉൾക്കൊള്ളാൻ പറ്റുകയില്ല . ഒരു മനുഷ്യന്റെ തീരുമാനം അതാണെങ്കിൽ ദൈവം എങ്ങനെ ആയിരിക്കും ഇടപെടുക .

ദൈവത്തോട് എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ വേണ്ടാ . ഒരു ന്യായാധിപൻറെ മുന്നിൽ വച്ച് കുറ്റകൃത്യം നടക്കുമ്പോൾ കേസിനു സാക്ഷികൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കണ്ടാ . കാരണം സാക്ഷിയും ന്യായാധിപനും ഒരാൾ തന്നെയാണ് . ന്യായാധിപൻ നേരിട്ട് കാണുന്ന സംഭവങ്ങൾക്കു സാക്ഷി മൊഴി ആവശ്യമില്ല . ന്യായം നടപ്പിലാക്കിയാൽ മതി . അതുപോലെ ദൈവത്തെ സാക്ഷിയാക്കി എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ ഇല്ലെങ്കിലും ദൈവീക കോടതിയിൽ ശിക്ഷിക്കപെടാൻ തക്കതാണ് . ദൈവത്തെ സാക്ഷി നിർത്തി പരസ്യസ്ഥലത്തായാലും രഹസ്യസ്ഥലത്തായാലും എടുക്കുന്ന തീരുമാനങ്ങളിൽ ദൈവം കയ്യൊപ്പു ഇടുന്നുണ്ട്. ദൈവത്തെ സാക്ഷിയാക്കി ദൈവമുമ്പാകെ പറയുകയും ഏതെങ്കിലും സാമ്പത്തിക ലാഭത്തിനുവേണ്ടി ദൈവമുമ്പാകെ എടുത്ത തീരുമാനത്തെ ലംഘിക്കുന്നതും വലിയ കുറ്റമാണ് . അതിനു ന്യായവാദങ്ങൾക്കു സ്ഥാനമില്ല . പാലിക്കപ്പെടാൻ കഴിയുന്ന തീരുമാനങ്ങളാണ് ദൈവത്തെ സാക്ഷിയാക്കി എടുക്കേണ്ടത് . ഇന്ന് ഡ്രസ് മാറുന്നതുപോലെ ദൈവീകതീരുമാനങ്ങൾ മാറ്റുകയാണ് ചിലർ ചെയ്യുന്നത് . യിപ്താഹ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു ‘ യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എൻറെ കയ്യിൽ ഏല്പിക്കുമെങ്കിൽ ദൈവത്തോട് എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ വേണ്ടാ . ഒരു ന്യായാധിപൻറെ മുന്നിൽ വച്ച് കുറ്റകൃത്യം നടക്കുമ്പോൾ കേസിനു സാക്ഷികൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കണ്ടാ . കാരണം സാക്ഷിയും ന്യായാധിപനും ഒരാൾ തന്നെയാണ് . ന്യായാധിപൻ നേരിട്ട് കാണുന്ന സംഭവങ്ങൾക്കു സാക്ഷി മൊഴി ആവശ്യമില്ല . ന്യായം നടപ്പിലാക്കിയാൽ മതി . അതുപോലെ
31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എൻറെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. 
32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. 
33 അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്‌വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. 
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തൻറെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവൻറെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല. 
35 അവളെ കണ്ടയുടനെ അവൻ തൻറെ വസ്ത്രം കീറി: അയ്യോ എൻറെ മകളേ, നീ എൻറെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. 
36 അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിൻറെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിൻറെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു ‘(ന്യായാധിപന്മാർ 11 :31 -36)ദൈവത്തോടെടുക്കുന്നതീരുമാനം വെറും കുട്ടിക്കളിയല്ലായെന്നു യിപ്താഹിൻറെ ചരിത്രം വെളിപ്പെടുത്തുന്നു .പെന്തക്കൊസ്തിൽ വന്നിട്ട് രക്ഷിക്കപ്പെട്ടെന്നു പറഞ്ഞു ഉടനെ സ്നാനപ്പെടുകയും അന്യഭാഷയും അന്യായഭാഷയും ഒരേവായിൽ നിന്നും പറയുകയും സകലയോഗത്തിനും പോകുകയും ദൈവദാസന്മാർക്കു പണം കൊടുക്കുകയും ചെയ്യുന്നതുകൊണ്ട് ദൈവവുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല . ദൈവവുമായി ബന്ധപ്പെടണം എങ്കിൽ ദൈവവചനം അറിയണം അത് അംഗീകരിക്കണം . സകല വൃത്തികേടുകളും കാണിച്ചിട്ട് ദൈവം എനിക്കനുകൂലമാണ് എന്ന് പറയുന്നവർ എന്തുമാനസിലാക്കിയാണ് ഇതൊക്കെ പറയുന്നത്. ദഹിപ്പിക്കുന്ന അഗ്നിയോടു കളിക്കുന്നത് ശരിയല്ല . അവൻ തകർത്തെറിയും. ദൈവം എന്തെ നമ്മൾ കാണുന്ന മനുഷ്യരുടെ സമമാണോ > ആത്മീയബന്ധമില്ലാത്തവരോട് ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിൻറെ സാക്ഷ്യം ലഭിക്കുകയില്ല . പണത്തിനുവേണ്ടി എന്ത് വൃത്തികേടിനും കൂട്ടുനിൽക്കുന്ന ചിലരെങ്കിലും ശുശ്രൂഷകൻറെ വേഷം കെട്ടിയാടുന്നുണ്ട് . അവർ ചെയ്യുന്ന ശുശ്രൂഷകൾ ഒന്നും ദൈവീക സ്വീകാര്യത്തിൽപെട്ടതല്ലെന്നു ഇക്കൂട്ടർ മനസിലാക്കണം . ദൈവത്തോട് പറഞ്ഞുപോയാൽ ജീവിതം ഹോമിക്കേണ്ടി വന്നാലും പിന്മാറാൻ പാടില്ലാത്തതാണ് . ദൈവത്തോട് പറഞ്ഞത് ലംഘിച്ചിട്ടു ദൈവത്തിൻറെ അടുക്കൽ പ്രവേശനം ലഭിക്കുമോ? ദൈവം അംഗീകരിക്കുമോ? മനുഷ്യരോട് പറഞ്ഞിട്ടുള്ളത് ലംഘിച്ചാൽ മനുഷ്യർ ഉൾക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല . അങ്ങനെയെങ്കിൽ ദൈവത്തോട് ദൈവമുമ്പാകെ എടുത്ത തീരുമാനങ്ങൾ ലംഘിച്ചാൽ ദൈവം തുണനിൽക്കുമോ ? നമ്മുടെ ചിന്ത ദൈവം ദീർഘക്ഷമയുള്ളവൻ ആയതുകൊണ്ട് എന്തും ഇപ്പോഴും ചെയ്യാം എന്നാണു വിചാരം . ഇല്ല തെറ്റിപ്പോയി . ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ് . അവന്റെ ശിക്ഷയുടെ ചെറു ചൂടേൽക്കാൻ കഴിയുന്നതല്ല
ജോയി പ്രകാശ് ജോയി വട്ടപ്പാറ എന്ന പുതിയ പേരിൽ യു എ ഇ യിൽ പ്രവചനം പൊടിപൊടിക്കുന്നു

ഐപിസി ഗുജറാത്ത് സ്റ്റേറ്റിൽ ആങ്കലേശ്വർ സഭാശുശ്രൂഷകൻ ആയിരിക്കെ ഏതാനും മാസങ്ങൾക്കു മുന്നമേ ബഹറിനിൽ എത്തിയ പാസ്റ്റർ ജോയി പ്രകാശ് . ചെന്നിറങ്ങിയ അന്ന് തന്നെ താമസം ക്രമീകരിച്ചിരുന്നവീട്ടിൽ താമസിച്ചിരുന്ന പുതുതായി വിശ്വാസത്തിലേക്ക് വന്ന ഹൈന്ദവ സഹോദരിയെ കടന്നു പിടിക്കയും അപമര്യാദയായി പ്രവർത്തിക്കുകയും ചെയ്‌തതിൻറെ വെളിച്ചത്തിൽ ബഹറിനിൽ നിന്ന് തിരിച്ചയക്കുകയും ഗുജറാത്ത് സ്റ്റേറ്റ് കൗൺസിലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സഭാശുശ്രൂഷയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. വാഹനാപകടത്തെ തുടർന്ന് ഇയാളുടെ ഭാര്യ ചികിത്സയിലാണ് . ആയുർവേദ ഡോക്ടറായിരിക്കുന്ന ഈ സഹോദരി അസ്വസ്ഥയിലായിട്ടു രണ്ടുവർഷത്തോളം ആയി . ഇദ്ദേഹം മാതൃകാപരമല്ലാതായ ഇടപെടീൽ അന്യസ്ത്രീയോട്‌ കാണിച്ചതിന് ഇദ്ദേഹം പറഞ്ഞ മറുപടി സ്വന്തം ഭാര്യ കിടപ്പിലായതുകൊണ്ടു തൻറെ ആവശ്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നാണു . ബഹറിനിൽ വന്നിറങ്ങിയ ഇദ്ദേഹം പരമവിശുദ്ധനായി വേഷം കെട്ടിയാടുകയായിരുന്നു . ന്യൂ ജനറേഷൻ ശുശ്രൂഷകൾ പിന്തുടരുന്ന ഇയാൾ യു എ ഇ യിലും ബഹറിൻ മോഡൽ ശുശ്രൂഷകൾ ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല . യു എ ഇ യിലുള്ളവർ സൂക്ഷിക്കുക

ഐപിസിസി പുനലൂർ സെൻറർ തെരഞ്ഞെടുപ്പ് പാസ്റ്റർ ബിജു റ്റി ഫിലിപ്പിന് കനത്ത തിരിച്ചടി .പാസ്റ്റർ ജെയിംസ് ജോർജ്ജിനെതിരെയും പ്രതിഷേധം

ഐപിസി പുനലൂർ സെൻറർ തെരഞ്ഞെടുപ്പ് നടന്നു .. ഭരണസമിതിയിൽ പാസ്റ്റർ ബിജു റ്റി ഫിലിപ്പിന് കാലിടറി . കഴിഞ്ഞ ചിലവർഷങ്ങളായി ഐപിസി പുനലൂർ സെൻററിനെ അടക്കി ഭരിച്ചുകൊണ്ടു ശുശ്രൂഷകന്മാരുടെ എതിർപ്പുകൾ നേരിട്ട് വാങ്ങിയ വ്യക്തിയായിരുന്നു പാസ്റ്റർ ബിജു റ്റി ഫിലിപ്പ് . എന്നാൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഒരു കമ്മറ്റിയംഗം പോലുമാകാൻ കഴിയാതെ വോട്ടിങ്ങിലൂടെ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത് . പാസ്റ്റർ ജോർജ്ജ് ഉമ്മൻറെ കാലഘട്ടത്തിൽ ഇദ്ദേഹം ബഹുമുഖപ്രതിഭയായി തകർത്തുവാരുകയായിരുന്നു. കനത്ത തിരിച്ചടി ഏറ്റതിനാൽ അടുത്ത സ്ഥലം മാറ്റത്തിൽ ശുശ്രൂഷകന്മാർക്കെതിരെ വാളോങ്ങാൻ നിൽക്കുകയാണിദ്ദേഹമെന്നു പറയപ്പെടുന്നു . പാസ്റ്റർ ജെയിംസ് ജോർജ്ജിനെതിരെയും ശുശ്രൂഷകന്മാരും വിശ്വാസികളും എതിർപ്പുമായി രംഗത്തെത്തിയതാണ് സൂചന . സ്ഥിരമായി സെനറ്റർ കാര്യങ്ങൾ നടത്താൻ തദ്ദേശവാസിയാകാമെങ്കിൽ മാത്രം ഇദ്ദേഹത്തെ സ്വീകരിക്കുമെന്നും അല്ലാതെ അമേരിക്കയിൽ താമസിച്ചുകൊണ്ട് സെൻറർ പദവിയിൽ തുടരാൻ അനുവദിക്കയുമില്ലെന്നാണ് പൊതു ജനവികാരം എന്നും അറിയുന്നു. അമേരിക്കയിൽ പാസ്റ്ററായിരിക്കെ നാട്ടിൽ സ്ഥിരമായുള്ള പാസ്റ്ററാണ് ജെയിംസ് ജോർജ്ജ് എന്ന സത്യപ്രസ്താവന നടത്തിയാണ് ഇദ്ദേഹം ഐപിസി ജനറൽ കൗൺസിലിൽ ഇലക്ഷനിലൂടെ ജനറൽ കൗൺസിലിൽ അംഗമായത് . ഇതിൽ സ്റ്റേറ്റ് കൗൺസിലിൻറെ ഇലക്ഷൻ കമ്മീഷൻറെ വഴിവിട്ട ഒത്താശയും ഉണ്ടായിരുന്നു . ഏതായാലും അനീതിക്കാരുടെ യുഗം ആവർത്തിക്കുമോ അവസാനിക്കുമോ എന്ന് കണ്ടറിയണം

പാസ്റ്റർ ജെയിംസ് ജോർജ്ജ് പത്തനാപുരത്തിൻറെ വ്യാജം ജനത്തിനിടയിൽ കൂടുതൽ വെറുപ്പുണ്ടാക്കുന്നു

ഇലക്ഷൻ കമ്മീഷൻറെ ഒത്താശയോടുകൂടി പാസ്റ്റർ ജെയിംസ് ജോർജ്ജ് പത്തനാപുരത്തിൻറെ കേരളത്തിൽ നിന്നുള്ള ജനറൽ കൗൺസിലംഗമാകാൻ അയോഗ്യതയുള്ള വ്യക്തിയാണെന്ന് നല്ലവണ്ണം അറിയാവുന്ന ഐപിസി സഭാനേതൃത്വവും ഐപിസി കേരളാ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനും വൃത്തികെട്ട കളികളാണ് ഇലക്ഷൻറെ പേരിൽ  ചെയ്തുകൂട്ടുന്നതു . ഇലക്ഷൻ കമ്മീഷണറായ ജോൺ തോമസ് വെറും പാവയായി നിന്നുകൊടുക്കുകയാണ് ചെയ്യുന്നത് . റിട്ടേണിങ് ഓഫീസറായി ഇലക്ഷൻ പരിചയമോ സഭാഭരണഘടന വായിച്ചാലും മറ്റുള്ളവർ പറഞ്ഞുകൊടുത്താലും മനസിലാകാത്ത ഡോക്ടർ വർഗ്ഗീസാണ്  ജോൺ തോമസിനെ നിയന്ത്രിക്കുന്നത് . ഈ വർഷത്തെ ഇലക്ഷനിൽ കോടതി നിരീക്ഷകനല്ല സാക്ഷാൽ പ്രധാനദൂതനായ മീഖായേൽ കാവൽ നിന്നാലും ഈ ഡോകടർ അഴിമതി കാണിക്കുമെന്നതിനു സംശയമില്ല . പാസ്റ്റർ ജെയിംസ് ജോർജ്‌ജിൻറെ പത്രികാ സമർപ്പണം കഴിഞ്ഞു അന്തിമ ലിസ്റ്റ് ഇടുന്നതിനുമുന്നമേ പ്രബോധനം പത്രാധിപർ ഇലക്ഷൻ കമ്മീഷണറുമായി ഈ വിഷയം സംസാരിച്ചപ്പോൾ ഇടയ്ക്കു കയറി ഉത്തരം പറഞ്ഞത് മഹാനായ ഡോക്ടർ ആയിരുന്നു . അദ്ദേഹം അമേരിക്കയിലെ സഭാശുശ്രൂഷകൻ അല്ലെന്നും അദ്ദേഹം രാജി വച്ചിരിക്കയാണെന്നും ഈ ഡോക്ടർ വർഗ്ഗീസ് ( ജോസ് ) പറഞ്ഞു. ഇപ്പോൾ അദ്ദേഹം ഐപിസി കടയ്ക്കാമൺ സഭയുടെ സീനിയർ ശുശ്രൂഷകൻ ആണെന്നുമാണ് ഈ റിട്ടേണിങ് ഓഫീസർ വ്യാജം പറഞ്ഞത് . ഇലക്ഷൻ കമ്മീഷണർ മുമ്പാകെ ഇതിൻറെ അസൽ രേഖകൾ ഹാജരാക്കിയിട്ടില്ല. അമേരിക്കയിലെ സഭയിലെ സെക്രട്ടറിയോട് നേരിട്ട് വിളിച്ചുചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പാസ്റ്റർ ജെയിംസ് ജോർജ്ജ് ഇപ്പോഴും ഞങ്ങളുടെ സഭയുടെ പാസ്റ്റർ ആണെന്നും നാളിതുവരെ അദ്ദേഹം രാജി വച്ചിട്ടില്ലെന്നും അമേരിക്കയിൽ തന്നെ സ്ഥിരതാമസവും സഭാശുശ്രൂഷകനുമാണെന്നു അവർ സമ്മതിക്കുന്നു . പിന്നെ ഇലക്ഷൻ കമ്മീഷൻ അദ്ദേഹവുമായുള്ള അവിശുദ്ധബന്ധം എന്താണ് . സകല കള്ളത്തരത്തിനും കൂട്ടുനിൽക്കുകയല്ലേ ചെയ്യുന്നത് . ഇത് ഐപിസിയിലെ ജനങ്ങൾ ഉൾക്കൊള്ളണമോ ? ഈ കമ്മീഷൻ ഇലക്ഷനിൽ വോട്ടു തിരിമറി നടത്തുമെന്നതിനു യാതൊരു സംശയവും വേണ്ടാ . ആണത്തമുള്ള ഇലക്ഷൻ കമ്മീഷൻ ആയിരുന്നെങ്കിൽ നേരെ ചൊവ്വേയുള്ള പത്രികകൾ ആർക്കോ വേണ്ടി തള്ളിക്കളയുകയും കള്ളന്മാർക്ക് ഒത്താശചെയ്തുകൊടുക്കുകയും ചെയ്യുന്നത് തികഞ്ഞ മര്യാദകേടാണ് . ഇതിനു ഇലക്ഷൻ കമ്മീഷനെകൊണ്ടു  മറുപടിപറയിക്കണം

ഐപിസി സഭ എക്കാലവും ആദരിക്കുന്ന പാസ്റ്റർ ടി ജി ഉമ്മച്ചൻറെ കൊച്ചുമകൻ ഈ വിധത്തിൽ വ്യാജം കാണിക്കുന്നത് ശരിയായ നടപടിയല്ല . അമേരിക്കയിൽ കെട്ടിടം സ്വന്തമാക്കാൻ കളിച്ച കളിയിലെ കുബുദ്ധിപ്രയോഗം ഐപിസിയിലും നടത്തി സഭയുടെ അമരത്തെത്താൻ കാണിക്കുന്നവ്യഗ്രത അതിനുകൂട്ടുപിടിക്കുന്നവരും ശുപാർശ ചെയ്യുന്നവരും ദൈവസന്നിധിയിൽ കള്ളന്മാരാണ് . പാസ്റ്റർ ജെയിംസ് ജോർജ്ജിന് കേരളത്തിൽ പുനലൂർ സെൻറർ പാസ്റ്റർ എന്ന ഐഡി കാർഡല്ലാതെ ഐപിസി മറ്റൊരു ഓർഡറോ കാർഡോ കൊടുത്തിട്ടില്ല . നിയമവിരുദ്ധമായി ഇദ്ദേഹത്തെ അംഗീകരിച്ച ഇലക്ഷൻ കമ്മീഷനും ഇദ്ദേഹത്തിന് ശുപാർശ ചെയ്ത പാസ്റ്ററന്മാരും പ്രതിക്കൂട്ടിലാകും . 2009 മുതൽ അമേരിക്കൻ പാസ്പ്പോർട്ടുള്ളയാളാണ് ഇദ്ദേഹം . കള്ളത്തരം കാണിച്ചു ഈ വിധത്തിൽ സഭാഭരണത്തിൽ കയറിക്കൂടാൻ ഇദ്ദേഹത്തെ അനുവദിച്ചുകൂടാ . ഐപിസിയെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർക്കാൻ ആരെയും അനുവദിക്കുകയില്ല . ഇലക്ഷൻ കമ്മീഷൻ കാണിച്ച ഈ കള്ളത്തരത്തിനും അമേരിക്കയിലെ പാസ്റ്ററായിരിക്കുന്ന വ്യക്തിയെ കേരളത്തിൽ നിന്നും മത്സരിപ്പിക്കുവാൻ കാണിച്ച കുടുംബസ്നേഹം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പ്രശ്നം കൂടുതൽ വഷളാകുന്നതിനുമുന്നമേ ഒന്നുകിൽ ഇലക്ഷൻ ക,മ്മീഷൻ ഇദ്ദേഹത്തിൻറെ  പേര് ബാലറ്റിൽ നിന്നും ഒഴിവാക്കണം . അല്ലെങ്കിൽ പാസ്റ്റര് ജെയിംസ് ജോർജ്ജ് ഇനിയും ഒരു കള്ളത്തരം കൂടി കാണിച്ചു വ്യാജം കാണിക്കാൻ നിൽക്കാതെ സ്വയം ഒഴിഞ്ഞുമാറണം . ഇല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനു സംശയമില്ല . പാസ്റ്റർ ടി ജി ഉമ്മച്ചൻ അവർകൾ നല്ല പെരുനിലനിർത്തിയാണ് കടന്നുപോയത് . അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന കൊച്ചുമകൻ വ്യാജം കാണിക്കുന്നു കള്ളത്തരം കാണിക്കുന്നു എന്ന പേരിനു അവകാശിയായാൽ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ടി ജി ഉമ്മച്ചൻ എന്നസത്യസന്ധനായിരുന്ന  ദൈവദാസനും കളങ്കം പറ്റുമെന്നതിനു രണ്ടുപക്ഷമില്ല . കടക്കാമൺ സഭയിൽ ഇപ്പോഴുള്ള ദൈവദാസൻ ഒരു സാധുവാകയാൽ അദ്ദേഹത്തെ വിരട്ടി കാര്യങ്ങൾ നേടിയെടുക്കുവാൻ തനി രാഷ്ട്രീയം കളിക്കുന്ന ശുശ്രൂഷകന്മാരെ ജെയിംസ് ജോർജ്ജ് മോൾഡ് ചെയ്തു സെൻറർ ഭരണത്തി വാഴിച്ചിരിക്കുന്നതുകൊണ്ടു മൂക്കില്ലാത്തിടത്തു മുറിമൂക്കൻ രാജാവായി ഇവർ വാഴുകയാണ് . സകല കള്ളത്തരത്തിനും ഇവർ കൂട്ട് നിൽക്കുന്നു . കടയ്ക്കാമൺ സഭയിലെ പ്രവർത്തനങ്ങൾ വാടക വീട്ടിലാണ് നടക്കുന്നതെങ്കിലും ശക്തിപ്പെട്ടു വരികയായിരുന്നു . എന്നാൽ സാക്ഷാൽ ജെയിംസ് ജോർജ്ജ് സ്വയം സീനിയർ പാസ്റ്ററായി ഈ സഭയ്ക്കുള്ളിൽ കൂടുകെട്ടിയപ്പോൾ സഭാവിശ്വാസികൾ പലരും കൂടുവിട്ടുപോയി . ഒരു കള്ളത്തരത്തിനു സംഭവിക്കുന്നത് ഒരു സഭയുടെ പഠനമാണ്