പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പാസ്റ്റർ പിള്ളയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന വാട്സാപ്പ് ക്ലിപ്പുകൾക്കു സത്യസന്ധമായ മറുപടി.Part -2

ഐപിസി കൗൺസിലിന് കൊടുത്ത പരാതിയിൽ തീരുമാനം ആകാത്തതുകൊണ്ടു ജൂലി പാസ്റ്റർ ഫിലിപ് പി തോമസിനെ ബുദ്ധിമുട്ടിച്ചുകൊണ്ട്ഇരുന്നു . ഇദ്ദേഹത്തെ മാത്രമല്ല പാസ്റ്റർ കെ സി തോമസ് ,പാസ്റ്റർ രാജു പൂവക്കാല , അദ്ദേഹത്തിൻറെ ഭാര്യ , പാസ്റ്റർ വർഗ്ഗീസ് മത്തായി , പാസ്റ്റർ സുനിൽ വേട്ടമല ,അദ്ദേഹത്തിൻറെ ഭാര്യ ഒമേഗ തുടങ്ങിയവയെല്ലാം ഇടവിടാതെ വിളിച്ചുകൊണ്ടിരുന്നു . കേസന്വേഷണത്തിൻറെ ഭാഗമായി മുംബൈയിലേക്ക്‌ ക്ഷണിക്കുകയും ചെയ്തു . ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് പാസ്റ്റർ ഫിലിപ്പ് പി തോമസിനെ ആയിരുന്നു . അദ്ദേഹത്തിന് ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ ഇത് പത്രവാർത്തയാക്കാൻ പറയുകയും എൻറെ നമ്പർ കൊടുക്കുകയും അദ്ദേഹം വിഷയങ്ങൾ പാസ്റ്റർ പിള്ളയെ ധരിപ്പിക്കുകയും ഏതെങ്കിലും നിലയിൽ ഈ വിഷയത്തിന് സഹായം ആകുന്നെങ്കിൽ വാർത്തയാക്കാനും പറഞ്ഞു അവരുടെ നമ്പർ അദ്ദേഹം നൽകി അതനുസരിച്ചു അവർ എന്നെ വിളിക്കുകയും ഞാൻ അവരെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു . വിളിക്കുമ്പോഴെല്ലാം വലിയ നിലവിളിയും കണ്ണീരും ഒക്കെ ആയിരുന്നു . മനഃസാക്ഷിയുള്ളവരുടെ മനസ് തകർത്താക്ക നിലയിലായിരുന്നു ആവലാതികൾ പറഞ്ഞിരുന്നത് . ആരായാലും അതിൽ വീണുപോകും ആ നിലയിലായിരുന്നു കാര്യങ്ങൾ പറഞ്ഞിരുന്നത് . അവരുടെ വളരെ നിർബ്ബന്ധപ്രകാരവും പാസ്റ്റർ ഫിലിപ്പ് പി തോമസ് പറഞ്ഞതനുസരിച്ചും മുംബൈയിലേക്ക്‌ ജൂലൈ 27 പാസ്റ്റർ പിള്ള എത്തി . കാര്യങ്ങൾ സത്യസന്ധമായ നിലയിൽ തന്നെ അന്വേഷിച്ചു . പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു അന്വേഷണത്തിലും കുട്ടിയുടെ മൊഴിയിലും തെളിഞ്ഞു . ഇവർ ആദ്യമേ പറഞ്ഞിരുന്നത് ഇവർ യാക്കോബായ സഭക്കാരാണെന്നും പാസ്റ്ററന്മാരെ പ്രാർത്ഥനക്കായി ക്ഷണിക്കാറുണ്ടായിരുന്നെന്നും അങ്ങനെ പ്രാർത്ഥിക്കാൻ വന്ന പാസ്റ്റർക്കു കൊടുക്കാൻ പണം എ റ്റി എം ൽ നിന്നും എടുക്കാൻ പോയപ്പോൾ കുട്ടിയെ പീഢിപ്പിച്ചെന്നുമാണ് ആദ്യം പറഞ്ഞത് . പരിചയമില്ലാത്തയാളിൻറെ അടുക്കൽ ഒമ്പതു വയസിൽ കവിഞ്ഞ ശാരീരിക ഘടനയുള്ള കുഞ്ഞിനെ എന്തിനു തനിയെ ആക്കിയെന്നു ചോദിച്ചപ്പോൾ ഇതിനു മുമ്പും തനിയെ ആക്കിയിട്ടു പോയിട്ടുണ്ടെന്നും അയാൾ കുളിപ്പിക്കുക വരെ ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോൾ സംശയം ഉണ്ടാകുകയും ആവർത്തിച്ചു ചോദിച്ചപ്പോൾ സത്യം പറയുകയും ചെയ്യുകയായിരുന്നു . കഴിഞ്ഞ നാലര കൊല്ലം ഇയാളുമായി ഭാര്യാഭർത്താക്കന്മാരായി ജീവിക്കയായിരുന്നെന്നും . ഭർത്താവുമായി അധികനാളുകൾ ബന്ധപ്പെട്ടില്ലായിട്ടിരുന്നുവെന്നും അയാളുമായി സംതൃപതമായ അവർ പറഞ്ഞ വാക്കു അതുപോലെ ഉപയോഗിക്കട്ടെ satisfied ആയിരുന്നില്ലെന്നും പ്രശാന്തിലൂടെ അത് ലഭിച്ചിരുന്നുവെന്നും അതിനാലാണ് അയാളെ കൂടെ കൊണ്ട് നടന്നിരുന്നതെന്നും അയാൾ കുട്ടിയെ പീഡിപ്പിച്ചില്ലായിരുന്നെങ്കിൽ ഇന്നും കൂടെ കാണുമായിരുന്നെന്നും . എന്നെയും മകളെയും ഒരുപോലെ ഉപയോഗിച്ചവനെ ഇനിയും ആവശ്യമില്ലെന്നും ഐപിസിക്കാർ കാര്യമായ തീരുമാനം കൈക്കൊണ്ടില്ലെന്നും അവനെ വകവരുത്താൻ എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറാണെന്ന് പറയുകയും ത്തിനു ആരെയെങ്കിലും കിട്ടുമോ എന്ന ചോദ്യവും ചോദിച്ചിരുന്നു. ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നും മുംബയിൽ ധാരാളം സംഘങ്ങൾ ഉള്ളതല്ലേ അവരെ അറിയാമായിരിക്കുമല്ലോ എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും യാത്രയായി . ശനിയാഴ്ച ദിവസമാണ് അവിടെയെത്തിയത് . ഞായറാഴ്ച ആരാധനക്കായി വസായ് ഈസ്റ്റിലെ ഐപിസി സഭയിൽ ആരാശനാക്കും സംബന്ധിച്ചു . പാസ്റ്റർ പി ജോയിയെ വിളിച്ചായിരുന്നു അന്ന് ആരാധനക്ക് ക്രമീകരണം ഉണ്ടാക്കിയത് . ഉച്ചഭക്ഷണം കഴിച്ചത് സഭാ സെക്രട്ടറിയുടെ വീട്ടിലും . അന്ന് വൈകിട്ട് അവിടെ നിന്നും യാത്രയായി . റയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ ജൂലിയും മകളും എത്തിയിരുന്നു . അവർ വച്ചുനീട്ടിയ സാമ്പത്തികം സ്വീകരിക്കാതെ പകരം ആ കുട്ടിയുടെ കയ്യിൽ മൂവായിരത്തോളം രൂപ കൊടുത്താണ് പിരിഞ്ഞത് . അവരുടെ ബുദ്ധിമുട്ടു കണ്ടാണ് അത് ചെയ്തത് . എന്നാൽ പിന്നീടാണ് മനസിലായത് ഇവർക്ക് പണത്തിൻറെ ബുദ്ധിമുട്ടുകൾ ഇല്ലാത്ത അടിച്ചുപൊളി ജീവിതമാണ് നയിക്കുന്നതെന്നും ഒരു ഗുജറാത്തിയുമായി ഇവർക്കുള്ള ബന്ധത്തിൽ ആവശ്യപ്പെടുന്ന തുകകൾ അയാൾ കൊടുത്തുകൊണ്ടിരിക്കയാണെന്നും കുട്ടിയുടെ പേരിലാണ് ഇത് വാങ്ങുന്നതെന്നും വ്യക്തമായി . യാത്ര പറഞ്ഞു ട്രെയിനിൽ കയറാൻ തുടങ്ങിയപ്പോൾ ഇവർ അലറിക്കരച്ചിലായിരുന്നു . സഹായിക്കാൻ ആരുമില്ലെന്നും പ്രശാന്തിനെ ശല്യം ഇനിയും ഉണ്ടാകുമെന്നും മരണം മാത്രമാണ് മുന്നിലുള്ളതെന്നും അയാൾ പലവട്ടം കുട്ടിയേയും ഇവരെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കരാട്ടെ ബ്ളാക്ക് ബെൽറ്റാണന്നും ഇവർക്ക് അയാളുടെ മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്നും പറഞ്ഞായിരുന്നു കരച്ചിൽ . സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരും അവരെ അയക്കാൻ വന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു . പാസ്റ്റർ പിള്ള സമാധാനവാക്കുകളിൽ പറഞ്ഞത് . ഒരു സഹോദരന് തുല്യമായി എന്ത് സഹായവും ചെയ്തു തരാമെന്നും ഏതു സമയത്തും വിളിക്കാമെന്നും ഫോൺ എടുത്തു നിങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്നും ഐപിസിയിലൂടെ നിങ്ങള്ക്ക് നീതി ലഭ്യമാക്കി തരാമെന്നും പറഞ്ഞാണ് നാട്ടിലേക്ക് പോന്നത്

നാട്ടിലെത്തിയതിനുശേഷം ഐപിസി നേതൃത്വത്തെയും കമ്മീഷൻ അംഗങ്ങളെയും വിവരം ധരിപ്പിക്കുകയും പ്രബോധനം പാത്രത്തിൽ പ്രശാന്തിൻറെ ഫോട്ടോ സഹിതം ഇവർ നല്കിയതാബുസാരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു . ഇവരുടെ രണ്ടുപേരുടെയും കണ്ണുനീരും കഥകളും കണ്ണിൽ നിന്നും മായാത്ത അനുഭവമായിരുന്നു . വഴിവിട്ട ജീവിതമാണ് ഇവർ നയിച്ചതെങ്കിലും ഒരു പിഞ്ചു കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചതിൽ അമർഷവും അയാളോടുണ്ടായിരുന്നു .പാത്രത്തിൽ അയാളെക്കുറിച്ചു വാർത്തയും ഫോട്ടോയും വന്നപ്പോൾ അയാൾ മുംബൈയിലേക്ക്‌ വണ്ടി കയറി ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ചെല്ലുകയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു കാര്യങ്ങൾ , കാരണം ഇയാൾ അവിടെ അവരുടെ ഭർത്താവായിട്ടാണ് അറിയപ്പെട്ടത് . സൊസൈറ്റിയിലുള്ളവർ എല്ലാവര്ക്കും അതറിയാവുന്നതാകയാൽ ഇവർക്ക് എതിർക്കാൻ കഴിയില്ലായിരുന്നു . പ്രശാന്ത് മദ്യപാനസ്വഭാവമുള്ളവനാകയാൽ മദ്യപിച്ചയാളിനെ വീട്ടിൽ കയറ്റാൻ കഴികയില്ലെന്നു അകത്തു നിന്നും ഇവർ സൊസൈറ്റിക്കാരോട് പറഞ്ഞു . അപ്പോൾ തന്നെ പാസ്റ്റർ പിള്ളയെയും ഇവർ ഫോണിൽ ബന്ധപ്പെട്ടു . എന്തുചെയ്യണം എന്നറിയുന്നില്ലെന്നും എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരണം എന്നും യാചിച്ചു . പോലീസിൽ പരാതികൊടുക്കുവാൻ പാസ്റ്റർ പിള്ള നിർദ്ദേശിച്ചു . പുറത്തിറങ്ങാൻ കഴിയില്ലെന്നും പുറത്തിറങ്ങിയാൽ അയാൾ ഒപ്പം വീട്ടിൽ കയറുമെന്നും പോലീസ് വന്നാലും സൊസൈറ്റിക്കാർ ഇവർ തമ്മിലുള്ള ബന്ധം പറയുമെന്നും അയാൾ പിന്നീട് പോകാതെ കഴിയും എന്നും പറഞ്ഞു . അങ്ങനെയെങ്കിൽ കതകു തുറക്കണ്ടാ എന്നായിരുന്നു പാസ്റ്റർ പിള്ള പറഞ്ഞത് .അതിന് പ്രകാരം അയാൾക്ക് അവിടെ പ്രവേശനം നിഷേധിച്ചതിനാൽ അവിടെ താങ്ങാതെ റെയിൽവേ സ്റ്റേഷനിൽ പോയി അയാൾ അന്തിയുറങ്ങി . നേരം പ്രഭാതമായപ്പോൾ കുട്ടിയെ സ്‌കൂൾ ബേസിൽ യാത്രയാക്കിയ ശേഷം ജൂലി റെയിൽവേ സ്റ്റേഷനിൽ ചെല്ലുകയും തന്ത്രപൂർവ്വം ആഹാരം വാങ്ങിക്കൊടുക്കുകയും മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടതിനാൽ അതും കൊടുത്ത് ട്രെയിനിൽ കയറ്റി വിട്ടു . അവിടെ വച്ച് ഇവരെ ഇയാൾ ശാരീരികമായി വയറ്റിൽ തൊഴിച്ചതായും ഫോണിൽ പാസ്റ്റർ പിള്ളയോട് പറഞ്ഞു . ഏതായാലും ഇയാളുടെ ശല്യം ഒഴിവായല്ലോ എന്ന് പാസ്റ്റർ പിള്ള പറയുകയും ചെയ്തു . അപ്പോൾ ജൂലി പറഞ്ഞത് അയാൾ ഇനിയും വരും ആ പ്രകൃതക്കാരനാണ് ഇവിടെ നിന്നും വീട് മാറുകയേ നിവർത്തിയുള്ളൂ ഈ ഫ്‌ളാറ്റെടുത്തിട്ടു ആറുമാസം ആയുള്ളൂ . ഞങ്ങളെ സഹായിക്കാൻ ആരുമില്ല പുരുഷന്മാരില്ലാതെ വീട് ലഭിക്കുകയില്ല അതുകൊണ്ടു ഒരു വഴിയും കാണുന്നില്ല പാസ്റ്റർ സഹായിക്കണം . പണം തന്നു സഹായിക്കണ്ടാ ഒരാളായിട്ടു നിന്ന് സഹായിച്ചാൽ മതി . കുഞ്ഞിൻറെ സ്‌കൂളിനടുത്തു വീട് നോക്കാം അവിടെ മലയാളികളും ധാരാളം ഉണ്ട് അവിടെ വീടുനോക്കി വച്ചാൽ പാസ്റ്റർ വന്നു രജിസ്‌ട്രേഷൻ ചെയ്തു തരണം എന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു . പാസ്റ്റർ പിള്ള പറഞ്ഞത് സഹോദരതുല്യമായി എന്തുവേണമെങ്കിലും ചെയ്യാം എന്നായിരുന്നു. അവർവീട് കണ്ടു വച്ച് വിളിച്ചു . പാസ്റ്റർ പിള്ള ഒന്നും ആലോചിക്കാതെ ഇവരുടെ ആവശ്യത്തിൽ സഹായമാകാൻ ചെന്ന് ഫ്‌ലാറ്റ് കാണുകയും നല്ല സെക്യൂരിറ്റി സംവിധാനമുളള രണ്ടു റൂം കിച്ചൻ ഹാൾ അടങ്ങിയ മലയാളിയുടെ വീട് തരപ്പെടുത്തിയത് രെജിസ്റ്റർ ചെയ്യാൻ ഇവരോടൊപ്പം പോയി . അവിടെയാണ് ചതിവ് പറ്റിയത് , സജിയുടെ ഭാര്യ ബ്ലെസി എഴുതിയാണ് വാടകക്കരാർ രെജിസ്റ്റർ ചെയ്തത് . സജി ആരാണ് എന്ന് ചോദിച്ചപ്പോൾ ജൂലി കാണിച്ചുകൊടുത്തത് പാസ്റ്റർ പിള്ളയെ ആയിരുന്നു . അവസാനം രേഖയിൽ ഒപ്പിടാൻ വിളിക്കുകയും ഒപ്പിടേണ്ട സ്ഥലം കാണിക്കുകയും ചെയ്തു . മറാത്തിയിൽ എഴുതിയ രേഖയിൽ അടിയിൽ രണ്ടുപേരും പേരെഴുതി ഒപ്പിടാൻ പറഞ്ഞപ്പോൾ പാസ്റ്റർ കെ സുദർശനൻ പിള്ള എന്ന് എഴുതി ഒപ്പിട്ടു . ഒരശ്രദ്ധയിൽ പെട്ട പിഴവിന് പാസ്റ്റർ പിള്ള ബലിയാടാക്കപ്പെട്ടു .അത് ഫെബ്രുവരി 28 നായിരുന്നു . അടുത്ത ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മലയാളിയോടും കന്നഡക്കാരോടും പറഞ്ഞത് സജി എന്നാണു ഭര്ത്താവിൻറെ പേരെന്നും വിദേശത്താണെന്നുമാണ് . ആളിനെ ചൂണ്ടിക്കാണിച്ചത് പാസ്റ്റർ പിള്ളയെയും . ഫെബ്രുവരി 29 പാസ്റ്റർ പിള്ളയുടെ ജന്മനാളാണ് . അത് ഇവരോട് പറഞ്ഞിരുന്നു . നാളിതുവരെ ആഘോഷങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും ജന്മ നാളിൽ നിങ്ങൾക്കൊരു നല്ല കാര്യം ചെയ്യാൻ കഴിഞ്ഞു എന്നും പറഞ്ഞപ്പോഴാണ് ഇവർ അറിഞ്ഞത് .അന്ന് തന്നെ ഇവർ ആഘോഷമാക്കി . രാത്രി പന്ത്രണ്ടു മണിയായപ്പോൾ ഇവരുടെ മകൾ ഹാപ്പി ബർത്ത്ഡേ പറഞ്ഞു കൈക്കു പിടിച്ചു എഴുന്നേൽപ്പിച്ചു . നോക്കിയപ്പോൾ മുറി നിറയെ അടുത്ത ഫ്‌ളാറ്റുകാർ . ആഘോഷിക്കാൻ വന്നതാണ് . ടീപ്പോയിൽ നോക്കിയപ്പോൾ അലങ്കരിച്ച കെയ്ക്ക് . അതിൽ സജി എന്ന പേര് . അവരെല്ലാം കൂടി നിർബ്ബന്ധിപ്പിച്ചു അത് കട്ട് ചെയ്യിച്ചു . ജീവിതത്തിൽ ആദ്യമായി ചെയ്തകാര്യം . വീട്ടിൽ പാസ്റ്റർ പിള്ള ആരുടേയും ജനനദിവസം ആഘോഷമാക്കിയിട്ടില്ല . അവിടെ വച്ച് എല്ലാവരും കാൺകെ പാസ്റ്റർ പിള്ളയുടെ കഴുത്തിൽ ഇവർ കടന്നു പിടിക്കുകയും പരസ്യമായി കവിളിൽ ചുംബിക്കുകയും ചെയ്തു. വളരെ ഭയപ്പാടും വിറയലുമായിരുന്നു പാസ്റ്റർ പിള്ളയ്ക്കുണ്ടായിരുന്നത് . ഇതിൻറെ എല്ലാം ഫോട്ടോയും പകർത്തുന്നുണ്ടായിരുന്നു . പിന്നീട് ഇവർ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കാതെ വന്നപ്പോൾ ഈ ഫോട്ടോ ഐപിസിക്കാർക്കും മറ്റെല്ലാവർക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞു വിലപേശൽ വരെ നടത്തി . ആ നിലയിൽ വല്ലാതെ പാസ്റ്റർ പിള്ളയെ ഉപദ്രവിച്ചു . പാസ്റ്റർ പിള്ളയുടെ കുടുംബാംഗങ്ങൾ ക്കെല്ലാം ഇത് അയച്ചുകൊടുത്തു . ഇവളുമായിട്ടു പാസ്റ്റർ പിള്ളയുടെ വിവാഹം കഴിഞ്ഞെന്നും ഒക്കെ പ്രചരിപ്പിച്ചു . ഒടുക്കം മാനസികമായി പാസ്റ്റർ പിള്ള തകരുകയും സഹായിക്കാൻ ചെന്ന് ഒരു അഥമയായ സ്ത്രീയുടെ ട്രാപ്പിൽ പെടുകയും ചെയ്തതിനാൽ ഹാർട്ടറ്റാക്ക് വരെ ഉണ്ടായി ഹോസ്‌പിറ്റലിൽ അഭയം തേടി. ഒരു സ്ത്രീ നാണം കെടുത്താൻ നിന്നതിൽ ഉള്ളിൽ വളരെ നൊമ്പരം തട്ടിയാണ് നാളിതുവരെ ജീവിച്ചത് . പലപ്പോഴും ഇവർ പറയുന്നതൊക്കെ ചെയ്തുകൊടുക്കണം ഇല്ലെങ്കിൽ ഭീഷണി ആയിരുന്നു . മക്കളും മറ്റുള്ളവർ എല്ലാം അറിഞ്ഞു വളരെ മാനസിക സംഘര്ഷത്തിലായിരുന്നു .ഇതിന്നിടയിൽ നിർബ്ബന്ധപൂർവ്വം ഇവർ വിളിക്കുന്നിടത്തെല്ലാം അറവുമൃഗങ്ങൾ പോകുന്നതുപോലെ പോകേണ്ടി വന്നിട്ടുണ്ട് .അങ്ങനെ ചെല്ലുന്നതിൻറെ വിഷാദശാംശങ്ങൾ വാങ്ങുകയും ആക്ഷേപിക്കാൻ നിൽക്കുന്ന സോഷ്യൽ മീഡിയാകൾക്കു കൈമാറുകയും ഒന്നുമറിയാത്തതുപോലെ നിൽക്കുകയും ചെയ്യും . ഇത് പല ആവർത്തിയായപ്പോൾ കണ്ടുപിടിക്കുകയും അകലുവാണ് ശ്രമിക്കുകയും ചെയ്തു. ഇതാണ് സത്യം

പാസ്റ്റർ പിള്ള വീട് പണി ആരംഭിച്ചപ്പോൾ ഇപ്പോൾ വീട് പണിയരുത് അവർക്കു ഫ്‌ലാറ്റ് ബിവാങ്ങിക്കൊടുക്കണം എന്ന നിലയിലായി . പാസ്റ്റർ പിള്ള പറഞ്ഞത് ഇപ്പോൾ വയ്ക്കുന്ന വീട് കൊടുക്കാമെന്നാണ് കാരണം ഇനി ഒരു അറ്റാക്ക് പ്രതീക്ഷിച്ചാൽ തീർന്നുപോകുമെന്നറിയാം . അത് കിട്ടില്ലായെന്നു മനസിലായപ്പോൾ എതിർപ്പുകൾ ശക്തമാക്കി . ആ കുഞ്ഞിനെ ഞാൻ അന്നും ഇന്നും സ്നേഹിക്കുന്നു അവളെ കുഞ്ഞാവ എന്നും പൊന്നുവെന്നും ഞാൻ വിളിച്ചിരുന്നു . ഒരു തെറ്റും ചെയ്യാത്ത ആ കുട്ടിക്കും ഇവരുടെ വഴിപിഴച്ച ജീവിതത്തിൽ പീഡിപ്പിക്കപ്പെടേണ്ടതായി വന്നു . ആ കുട്ടിയെ കൊണ്ടും ഇവർ തെറി വിളിപ്പിച്ചു . ഇപ്പോൾ ഒരു പാസ്റ്ററുടെ ഭാര്യയായി അഞ്ചാം ഭർത്താവിനൊപ്പം ജീവിച്ചു അന്യഭാഷാ പറയുന്നതാണ് പ്രചരിപ്പിക്കുന്ന ക്ലിപ്പുകൾ . പലരെയും ചതിച്ചതിൻറെ സാക്ഷ്യങ്ങൾ വോയിസ് ക്ലിപ്പായി സൂക്ഷിച്ചിട്ടുണ്ട് .മീരാ റോഡിൽ ഇവർ ഗുജറാത്തിയുമായുള്ള അവിഹിത ബന്ധത്തിൽ അയാളിൽ നിന്നും വാങ്ങിയ അറുപതു ലക്ഷ്യത്തിൻറെ ഫ്‌ലാറ്റ് സ്വന്തമാക്കിയിട്ടുണ്ട് . ഭയന്തറിൽ ഉള്ള സഭയിൽ വളരെ വിശുദ്ധ ചമഞ്ഞു പാസ്റ്ററന്മാർ വ്രീട്ടിൽ വരുമ്പോൾ ഭക്തി കാണിക്കാൻ നിലത്തിരുന്നു കാണിക്കുന്ന വ്യാജ സ്വഭാവത്തിനുടമായാണിവൾ . ഇവളുടെ തനിനിറം മനസിലാക്കിയ ഇവരെല്ലാം ഇവളെ കയ്യൊഴിഞ്ഞു . ബോംബയിൽ ആരും ഇനി ഇവളെ സ്വീകരിക്കയില്ലെന്നും പാസ്റ്റർ പിള്ളയ്ക്ക് എല്ലാവരെയും നന്നായി അറിയാവുന്നതുകൊണ്ട് പ്രശ്നം വഴളാകും എന്ന് കണ്ടുകൊണ്ടുമാണ് ഇപ്പോൾ സ്വകാര്യ സംഭാഷണത്തിലിന്റെ ക്ലിപ്പുകൾ വെളിയില്ല് വിട്ടത് . പാസ്റ്റർ പിള്ള ഒരു മാധ്യമപ്രവർത്തകനാണ് . വയസു അറുപതു കഴിഞ്ഞു . ശാരീരിക ബലഹീനനാണ് . സംസാരത്തിൽ ബോൾഡ് ആയി സംസാരിച്ചിട്ടുണ്ട് . ഇപ്പോൾ ഉള്ള ഭർത്താവിനോട് പറഞ്ഞത് പാസ്റ്റർ പിള്ള പിതാവിന് തുല്യമാണെന്നും മകൾക്കു തുല്യമാണ് കരുതിയതെന്നുമാണ് ഇവൾ പറഞ്ഞത് . പിന്നെ അല്ലാതുള്ള ബന്ധം എവിടെ നിന്നും വന്നു . അവസരം പോലെ സംസാരിക്കുന്ന രീതിയാണ് പലതിനും കാരണമായത്. പാസ്റ്റർ പിള്ളയ്ക്ക് ഒന്നുമാത്രമേ സംസാരിക്കാനുള്ളൂ . സഹായിക്കാൻ പോയി ചതിയിൽ പെട്ട് ആക്ഷേപം ഏറ്റു വാങ്ങുന്നു . ഇവൾ പ്രചരിപ്പിക്കുന്ന ലിങ്കുകൾ കാണുകയോ കേൾക്കുകയോ ചെയ്‌താൽ ഇവൾ പറയുന്നതെല്ലാം സത്യമാണെന്നു തോന്നും . എന്നാൽ പാസ്റ്റർ പിള്ളയെ പരിചയപ്പെടാനുണ്ടായ സാഹചര്യം എന്താണ് അത് ഒന്ന് മനഃസാക്ഷിയിൽ നിന്നും പറയാൻ പറയുക . മുംബയിലെ ഫ്ലാറ്റ് അമ്മാച്ചന്മാർ വാങ്ങിക്കൊടുത്തതാണെന്നു പറയുന്നു . ചെമ്പൂരിലെ പാപ്പച്ചതായാൻ (പനവേലിൽ താമസം )അടൂർ മിത്രപുരത്തു താമസിക്കുന്ന ഐപിസി പറന്തൽ സഭാംഗമായ ബാബു ,മറ്റൊരമ്മാച്ചൻ തമ്പി രോഗിയാണ് അദ്ദേഹത്തിന് മരുന്നിനു പണമില്ലാതെ വിഷമിക്കുന്നു . ഇവരാണോ ആറുപതുലക്ഷത്തിൻറെ വീട് വാങ്ങിക്കൊടുത്തത് . ഡി എൻ എ ടെസ്റ്റ് നടത്തിയാൽ കുട്ടി ഗുജറാത്തിയുടെ വീട്ടിൽ നിൽക്കേണ്ടതായി വരും . ഈ കുട്ടിയുടെ അവസാനം വരെയുള്ള വിദ്യാഭ്യാസത്തിനും പണം നൽകാം എന്ന് ഗുജറാത്തിയായ പങ്കജ് പറയുന്നതിന് ഒരർത്ഥവും ഇല്ലേ ?. ഈ നാശയോഗ്യയെ പാസ്റ്റർ പിള്ള പരിചയപ്പെടാനുണ്ടായ സാഹചര്യം മാത്രമല്ല ഇവളുടെ മകളെ പ്രശാന്ത് പീഡിപ്പിച്ചിട്ടില്ല അങ്ങനെ ആറു പരാതി പാസ്റ്റർ ഫിലിപ് പി തോമസ് സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ചിട്ടില്ലെന്നും . പാസ്റ്റർ ഫിലിപ് പി തോമസ് പാസ്റ്റർ പിള്ളയോട് ഈ കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് നിഷേധിക്കാൻ കഴിയുമോ . പാസ്റ്റർ ഷിബു നെടുവേലി മദ്യം ഉപയോഗിക്കുന്നത് കണ്ടെന്നും പറഞ്ഞു അദ്ദേഹത്തിൻറെ കയ്യിൽ നിന്നും എറണാകുളത്തെ ഹോട്ടലിൽ വച്ച് വിളിച്ചുവരുത്തി മുപ്പതിനായിരം രൂപാ വാങ്ങിയതും ഈപെരുംകള്ളിയാണ് . പാസ്റ്റർ പിള്ളയ്‌ക്കെതിരെ പോലീസ് സർക്കിളിനു വാട്സ്ആപ്പിൽ വിളിച്ചു വിരട്ടി വിടണം എന്ന് പറഞ്ഞു പാസ്റ്റർ പിള്ളയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു പാസ്റ്റർ പിള്ള കാണിച്ച രേഖകൾ അധികാരികൾക്ക് മനസിലാക്കുകയും പരാതിക്കാരിയെ മേലിൽ ഇത്തരം നാണം കെട്ട കാര്യങ്ങളും കൊണ്ട് പൊലീസിൻറെ സമയം കളയരുതെന്നു കേട്ട ലജ്ജയില്ലാത്തവളാണ് ഇവൾ . സ്വന്തം അഞ്ചാം ഭർത്താവ് ക്രൈം ബ്രാഞ്ചിൽ ഡി വൈ എസ് പി വിളിക്കയാണെന്നും പറഞ്ഞു വ്യാജഫോൺ പാസ്റ്റർ പിള്ളയെ വിളിച്ചു കളിക്കാൻ നോക്കി . അതെല്ലാം തന്നെ പൊലീസിന് പാസ്റ്റർ പിള്ള കൈമാറുകയും ചെയ്തു

പാസ്റ്റർ പിള്ളയോട് ഒരു അഭിസാരികയുടെ ക്ലിപ്പുകൾക്കു മറുപടി ആവശ്യപ്പെട്ടുകൊണ്ട് വിളിച്ച എല്ലാവരോടും ഈ ഒരു മറുപടി മാത്രമേ ഉള്ളൂ . മുകളിൽ പ്രതിപാദിച്ച വിഷയങ്ങൾ ചിന്തിച്ചു ചെയ്യേണ്ടതായിരുന്നു . ചിന്തിക്കാതെ ചെയ്തുപോയി . ജീവിതത്തിൽ ഇനി ആർക്കും ഒരു സഹായവും ചെയ്യാൻ പോകുകയില്ല എന്ന പ്രതിജ്ഞ എടുത്തു കഴിഞ്ഞു. അതി വിശുദ്ധന്മാർക്കും തെറ്റുകൾ കണ്ടുപിടിക്കാൻ നടക്കുന്നവർക്കും ഇതൊക്കെ വലിയ തെറ്റുതന്നെയായിട്ടു മാത്രമേ കാണുകയുള്ളു. അല്ല ഒരു നിരപരാധി നേരെ ചെന്ന് വെട്ടിൽ വീണുപോയി എന്ന് ചിന്തിക്കുന്നവർ മനുഷ്യരാണ് . കുറ്റം വിധിക്കുന്നവർ കുറ്റം വിധിക്കുക . വ്യാജം പ്രചരിപ്പിക്കുക . അത് നിർത്താറ്റ്ത് . സഹികെടുമ്പോൾ നിയമസഹായത്തിനു മുതിരേണ്ടിവരും എന്നറിയുക . വാട്സാപ്പ് വിഷയത്തിൽ ഇനി ആരും വിളിക്കേണ്ടതില്ല . ഈ ഒരു മറുപടി മാത്രമേ ഉള്ളൂ . ഇത് ദൈവമുമ്പാകെ സകല ഹൃദയങ്ങളെയും ശോധനചെയ്യുന്ന ദൈവത്തിൻറെ മുമ്പാകെ സത്യം തന്നെയാണ്

Comments are closed.