പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ബന്ധങ്ങളിലെ ചതിവുകൾ

മനുഷ്യജീവിതത്തിൽ പ്രധാനമായും അകലാൻ കഴിയാത്ത ഇഴയടുപ്പമുള്ള അടുപ്പമാണ് ബന്ധങ്ങൾ അതിൽ തന്നെ രണ്ടു കാര്യങ്ങളാണുള്ളത് ഒന്ന് സ്വന്തവും മറ്റൊന്ന് ബന്ധവുമാണ് . സ്വന്തം എന്ന് പറഞ്ഞാൽ അറുത്തുമാറ്റാൻ കഴിയാത്ത അകറ്റിക്കളഞ്ഞാലും അകലാത്ത വിട്ടുപറയാൻ കഴിയാത്ത സ്വശരീരമായ രക്തത്തിൽ നിന്നും രക്തമായ ഇതെല്ലാം സ്വന്തമാണ് . ബന്ധങ്ങൾ എന്ന് പറയുന്നത് വന്നുചേരുന്നതാണ് ,ഒട്ടിക്കുന്നതാണ് ഇന്നലെ ഇല്ലാതിരുന്നതും ഇന്നുണ്ടാകുന്നതുമാണ് ബന്ധങ്ങൾ . ബന്ധങ്ങൾ അകലുന്നതാണ് ഇഷ്ടമില്ലെങ്കിൽ പിന്നീട് ബംധപ്പെടാൻ ആഗ്രഹിക്കാത്തതാണ് . വേണമെങ്കിൽ വേണം വേണ്ടായെങ്കിൽ വേണ്ടാ ഇതാണ് ബന്ധങ്ങൾ . അപ്പനും അമ്മയും സഹോദരങ്ങളും ബന്ധങ്ങളല്ല സ്വന്തമാണ് . എന്നാൽ അതിനുപ[ഉറത്തുള്ളതെല്ലാം ഓരോവ്യക്തികളോട് ബന്ധപ്പെട്ടതാണ് അവർക്കു സ്വന്തമാണെങ്കിലും മറ്റുള്ളവർക്ക് അതെല്ലാം ബന്ധങ്ങളായിരിക്കും . വന്നുചേരുന്ന ബന്ധങ്ങളിൽ സ്വന്തമാക്കുന്നത് ഭാര്യാഭർതൃ ബന്ധങ്ങളാണ് . ബന്ധങ്ങളാൽഒന്നിക്കുന്നതാണെങ്കിലും ബന്ധിക്കപ്പെട്ടുകഴിഞ്ഞാൽ സീന്തമാണ്‌ . ആരും ഭാര്യ എൻറെ ബന്ധമാണ് എന്ന് പറയാറില്ല . സ്വന്തം ഭാര്യ എന്നല്ലേ പറയുന്നത് . ബന്ധങ്ങൾ മറ്റുള്ളവർക്കും അവകാശപ്പെട്ടതാണ് . എന്നാൽ സ്വന്തം അവരവർക്കു മാത്രം അവകാശപ്പെട്ടതാണ് . ഇതാണ് നമ്മൾ മനസിലാക്കേണ്ടത് .

വിവാഹ ആലോചനകളിലാണ് കൂടുതൽ ചതിവുകൾ പറ്റുന്നത് . അറിഞ്ഞുകൊണ്ട് ചതിവിൽ കൊണ്ടെത്തിക്കുന്നവരുണ്ട് . അറിയാതെ ചതിവിൽ ചെന്ന് പെടുന്നവരുമുണ്ട് . ജനനം ആരും ആഗ്രഹിച്ചിട്ട് ജനിക്കുന്നതല്ല . അങ്ങനെ ആയിരുന്നെങ്കിൽ ഏതൊക്കെയോ വലിയവീടുകളിൽ ജനിക്കാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നു . ഏതുസ്ഥലത്തു ജനിക്കണം മാതാപിതാക്കൾ ആരായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജനിക്കുന്ന ആളല്ല . മറിച്ചു ദൈവമാണ് . ഓരോരുത്തരെക്കുറിച്ചുമുള്ള രൂപരേഖ ദൈവമാണ് തീരുമാനിക്കുന്നത് . മരണവും അതുപോലെയാണ് ജനനം,പോലെ തന്നെ മരണവും നേരത്തെ പറഞ്ഞുറപ്പിച്ച മരിക്കുന്നില്ല . അവിവേകം കാണിക്കുന്നവരുടെ കാര്യം ഇവിടെ ഉദ്ദേശിക്കുന്നില്ല . മരണം ആരുടേയും അനുവാദത്തിനു കാത്തിരിക്കുന്നില്ല . എന്നാൽ വിവാഹം അങ്ങനെയല്ല നന്നായി ആലോചിച്ചു പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു സമ്മതം അറിയിച്ചു മാത്രം നടത്തപ്പെടുന്ന ഒന്നാണ് വിവാഹം . ഇത് ഞാൻ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു ഒഴിയാൻ പറ്റുകയില്ല . ഒരു മനുഷ്യന് ദൈവം ഒരു വിവാഹം മാത്രമാണ് പറഞ്ഞിട്ടുള്ളത് . പുനർ വിവാഹം മനുഷ്യൻ സ്ഥാപിച്ചതാണ് ദൈവം പുനർ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . അതിനു തെളിവ് നൽകുന്ന വേദഭാഗങ്ങൾ ഇല്ലെന്നാണ് ചിന്തിക്കുന്നത് . വിവാഹത്തിൽ പറയുന്ന ഒരു ഭാഗം ഏതുവചനത്തിൽ നിന്നാണ് എന്നറിയുന്നില്ല . മരണത്താലല്ലാതെ വേർപിരിയുവാൻ പാടില്ല . ഇത് ആവശ്യമാണ് . എന്നാൽ രണ്ടിൽ ആരെങ്കിലും ഒരാൾ മരിച്ചുകഴിഞ്ഞാൽ ജീവിച്ചിരിക്കുന്ന ആൾ പുനർവിവാഹം കഴിക്കാൻ അനുവദിക്കുന്ന വചനഭാഗം ഉണ്ടോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു . സാഹചര്യങ്ങളുടെ മുഖത്തു ഇത് അനുവദനീയമായതുകൊണ്ടാണ് മരണത്തിനു മുമ്പുതന്നെ പലരും വിവാഹബന്ധം വേർപെടുത്തി വീണ്ടും വീണ്ടും വിവാഹം കഴിക്കാൻ നടക്കുന്നത് . മര്യാദയില്ലാത്ത വിവാഹക്രമങ്ങൾ മനുഷ്യൻ കണ്ടെത്തിക്കഴിഞ്ഞു. പെന്തക്കോസ്തുസമൂഹത്തിൽ ഇതിപ്പോൾ സർവസാധാരണയായി . ഇന്നലെ കൂടെക്കിടന്നുറങ്ങിയ ഭാര്യ നാളെ വെറൊരുത്തൻറെ ഭാര്യയായി തീരുന്ന വാർത്തകളാണ് നാം കാണുന്നത്. ഭർത്താവ് ജീവിച്ചിരിക്കുമ്പോഴോ ഭാര്യ ജീവിച്ചിരിക്കുമ്പോഴോ വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന പാസ്റ്ററന്മാരും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ് . വിവാഹത്തിലാണ് പല ചതിവുകൾ നടക്കുന്നത് . നേരെ ചൊവ്വേ നല്ല വിവാഹ ബന്ധങ്ങൾ ആഗ്രഹിക്കുന്ന എത്രയോ യുവതീയുവാക്കൾ ചതിയിൽ പെട്ട് കഴിഞ്ഞു . പരപുരുഷ ബന്ധമുള്ള എത്രയോ പേർ പലരെയും വിവാഹം കഴിച്ചു അവരെ ഇല്ലാതാക്കി കഴിഞ്ഞു . മാനസിക രോഗം മാറ്റാൻ അതെല്ലാം മറച്ചു വച്ചുകൊണ്ടു എത്ര കല്യാണങ്ങൾ നടത്തി . പക്ഷെ ചതിവ് ചെയ്തവരും ചതിക്കപ്പെട്ടവരും ദൈവമുമ്പാകെ നിൽക്കുന്ന ഒരു നാൾ വരും . അത് ഉണ്ടെന്നു പോലും വിശ്വസിക്കാത്തവരാണ് ഈ വിധ ബന്ധങ്ങളിൽ പോയിക്കൊണ്ടിരിക്കുന്നത്. നന്മയായാലും തിന്മയായാലും എല്ലാം സഹിക്കാനുള്ള കാഴ്ചപ്പാടാണ് വേണ്ടത്.

ഏറെ കൂടുതൽ വിവാഹം കഴിച്ച കുപ്രസിദ്ധ കുറ്റവാളിയാണ് ആട് ആൻറണി . അയാൾ ഒമ്പതു വിവാഹം കഴിച്ചെന്നാണ് അറിവ് . എന്നാൽ പെന്തക്കോസ്തിലും ഇത് തുടങ്ങിയോ എന്ന് നാം സന്ദേഹിക്കപ്പെടണം . അടുത്തിടെ ഒരു സ്ത്രീ മുപ്പത്തിയൊൻപത് വയസിനിടെ അഞ്ചു കല്യാണം കഴിച്ചു. മൂന്നു രഹസ്യബന്ധങ്ങളും രണ്ടു പരസ്യബന്ധങ്ങളും ആത്മീയതയുടെ വേഷം കെട്ടി ആരാധനാസ്ഥലത്തു മുൻ നിരയിൽ സ്ഥാനം പിടിച്ചു സഭായോഗത്തിൽ ആദ്യപ്രാർത്ഥനക്കാരിയായി സംഗീതശുശ്രൂഷക്കു തുടക്കക്കാരിയായി അങ്ങനെ ആത്മീയ വേഷം കേട്ടാൽ നടത്തി പാവപ്പെട്ട ദൈവദാസന്മാരെ വശത്താക്കി ബ്ളാക്ക് മെയിൽ ചെയ്തു പണം തട്ടിയെടുക്കുകയും വഴിവിട്ടബന്ധങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന സ്ത്രീയെക്കുറിച്ചു ആർക്കും സംശയം തോന്നാത്തരീതിയിൽ മറ്റുള്ളവരെ ചതിക്കുന്ന ഇസബെലിൻറെ ആത്മാവുള്ള ചിലർ ദൈവസഭയിൽ കടന്നിരിക്കുന്നു . ബന്ധങ്ങൾ ശിഥിലമാക്കുന്ന പല കുടുംബങ്ങളും തകർത്തെറിയുന്ന ഇത്തരക്കാർ നമ്മുടെയിടയിൽ കൂടു കിട്ടിക്കഴിഞ്ഞു ആ കൂടുപൊളിക്കുവാൻ ദൈവാത്മാവുള്ളവർ എഴുന്നേൽക്കട്ടെ

Comments are closed.