പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പെന്തക്കോസ്തിലെ ദൈവീക ലംഘനക്കാർ

ഏറെനാളുകളായി എഴുതണമെന്നു വിചാരിക്കുന്ന സന്ദേശമാണ് മുകളിൽ ഉള്ള തലക്കെട്ട് . പെന്തക്കോസ്തുസമൂഹത്തിലെ ദൈവീകാലംഘനക്കാർ എന്നത് . നാം നമ്മുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരാണോ എന്ന് നമ്മെത്തന്നെ ശോധനചെയ്യാൻ കഴിയുമെങ്കിൽ ഈ അക്ഷരങ്ങൾ വിജയം കാണും . എന്തുചെയ്താലും ന്യായീകരിക്കുന്ന പ്രവണതയിലേക്കു നമ്മൾ വഴുതിപ്പോയോ എന്ന് തന്നെ സംശയിക്കത്തക്ക നിലയിലാണ് ഇന്ന് പലരുടെയും അവസ്ഥയെന്നത് ദുഃഖത്തോടുകൂടി പറയേണ്ടിയിരിക്കുന്നു . അതിനു പ്രധാനകാരണം ആത്മീയറുമായുള്ള ബന്ധങ്ങളും സഹകരങ്ങളും കുറയുകയും ദൈവവചനം അറിയാത്തവരുമായി നമ്മൾ അഭിപ്രായസമന്വയങ്ങളിൽ ഏർപ്പെടുമ്പോഴും ഈ വിധ ലംഘനങ്ങളിൽ അറിയാതെ ചെന്ന് വീഴുന്നു . എല്ലാം കഴിഞ്ഞിട്ട് ഇതൊന്നും വേണ്ടായിരുന്നുവെന്നും ഹാ എല്ലാം ദൈവം അറിയുന്നുവെന്നും ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നും പറഞ്ഞു എല്ലാം ദൈവത്തിൻറെ ചുമലിൽ വച്ചുകൊടുത്തു സ്വയം നീതിമാന്മാരായി തങ്ങളെത്തന്നെ തങ്ങളോടുപമിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നു പറയുന്നതാകും ശരി . അങ്ങനെ ചിന്തിക്കുന്നവരോട് ഒരു കാര്യം പറയട്ടെ . ദൈവം നമ്മെപ്പോലുള്ളവൻ എന്ന് ചിന്തിക്കരുത് . പലരോടും പലതും മറച്ചുവച്ചിട്ടു പല ബന്ധങ്ങളിലും പല ബിസിനസിലും സഭാംഗത്വം വരെ എടുക്കുന്നവരെ നാം കണ്ടിട്ടുണ്ട് . അവർ താൽക്കാലിക ലാഭത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് . സഭയെ മറച്ചുവച്ചു തെറ്റുകളുടെ കൂമ്പാരത്തിൽ ഇരിക്കുമ്പോഴും ആത്മീയനാടകങ്ങൾ നടത്തുന്നവർ ഇന്നും സഭാതലത്തിൽ വിലസുമ്പോൾ ദൈവത്തെ വരെ അവഹേളിക്കുന്ന തലത്തിലേക്ക് തങ്ങൾ തന്നെ താഴുകയാണെന്നു അവർ അറിയുന്നില്ല . തെറ്റുകൾ സംഭവിക്കാം അത് ഹൃദയം മനസിലാക്കാൻ കഴിവുള്ളവരോട് തുറന്നുപറയുമ്പോൾ ആശ്വാസം ലഭിക്കും . ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ മനഃസാക്ഷി സൂക്ഷിക്കുന്നത് അങ്ങനെയാണ് . ഒരു തെറ്റിലും അകപ്പെടാതെ ആർക്കും ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസമാണ് . എന്നാൽ തെറ്റുകളെ മനസിലാക്കി അതിനു പരിഹാരം വരുത്തുന്നവർക്കാണ് ദൈവത്തിൻറെ കരുണ ലഭിക്കുന്നത് . തൻറെ തെറ്റുകളെ മറച്ചുവയ്ക്കുന്നവന് ശുഭം വരികയില്ല . ഏറ്റുപറഞ്ഞുപേക്ഷിക്കുന്നവനോ കരുണാലഭിക്കും . തെറ്റ് ചെയ്യുന്നവരെക്കുറിച്ചു അവരുടെ തെറ്റുകൾ ദൈവത്തോടുപറയുമ്പോഴല്ല ദൈവം അറിയുന്നത് . മറിച്ചു തെറ്റുചെയ്യാൻ രുദായത്തിൽ തീരുമാനിക്കുന്നതിനുമുമ്പ് തന്നെ ദൈവം അറിയുന്നു .അതറിയുന്ന ദൈവത്തോട് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലതു . തെറ്റുകൾ സമ്മതിക്കുകയും ദൈവത്തോടെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും വേണം . അല്ലാത്തവർ കളിക്കുന്ന കളികളാണ് ആത്മീയതയെ ചോദ്യം ചെയ്യുന്നത് . പൗലോസ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധം വന്നില്ലെങ്കിലും ഞാൻ നീതിമാൻ എന്ന് വരികയില്ല . ആ പാപികളിൽ ഞാൻ ഒന്നാമൻ . ഇതാണ് ആത്മീയലക്ഷണം

ഒരിക്കൽ ഒരു ദൈവദാസനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധയിൽ വരുന്നു . തെറ്റുകളിൽ കൂപ്പുകുത്തിയ ഒരു സഹോദരി സഭാതലത്തിൽ സഭാംഗത്ത്വത്തിനു അപേക്ഷിച്ചു . കുട്ടികൾക്ക് ദൈവവചനം പഠിക്കണമെന്നും അവരെ ആത്മീയമായി വളർത്താൻ ആഗ്രഹമുണ്ടെന്നും അതിനു സാവകാശം ലഭിക്കാൻ വേണ്ടിയാണ് സഭയിൽ വന്നതെന്നും പറഞ്ഞു എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റി . സഭയിൽ സ്ഥിരമായി പോകാൻ തുടങ്ങി . വീട്ടിൽ ഭർത്താവുമായി ബന്ധം വേർപെടുത്തി വർഷങ്ങൾ ആയി ജീവിക്കുന്ന സ്ത്രീ ഒരുദിവസം പോലും പുരുഷന്മാരുടെ ചൂടേൽക്കാതെ ഉറങ്ങുന്നില്ല . അത്രമാത്രം തെറ്റുകൾ ചെയ്തുകൊണ്ട് ജീവിക്കുന്ന ഇവർ രഹസ്യഭാർത്താക്കന്മാരെ കൂടെ താമസിപ്പിച്ചു ദൈവത്തെ കബളിപ്പിക്കുകയായിരുന്നു . ഏതു ദൈവത്തെ കബളിപ്പിക്കുന്നുവോ അതെ ദൈവത്തെ ആരാധിക്കുന്നവരുടെ ഇടയിൽ വിശുദ്ധിക്കും വേർപാടിനും വേണ്ടി നിൽക്കുന്ന ദൈവജനത്തിൻറെ ഇടയിൽ മുഖ്യസ്ഥാനം വഹിച്ചിരുന്നു . സഭായോഗത്തിനു പ്രവർത്തിക്കുന്നതിന് മുൻ പന്തിയിൽ കണ്ണീരോടെ പ്രാർത്ഥിക്കും . പാട്ടുകൾ പാടും ദൈവവേലക്കു കാര്യമായ സാമ്പത്തിക സഹായം ചെയ്യും വീട്ടിൽ സന്ദർശനത്തിന് വരുന്ന ദൈവദാസന്മാർക്കു ഏറ്റവും വലിയ നോട്ടു തന്നെ സംഭാവന കൊടുക്കും . സഭയിൽ രോഗികളായി ആരെങ്കിലും ആശുപത്രിയിൽ കിടന്നാൽ ആഹാരാദി സാധനങ്ങൾ ഉണ്ടാക്കി നേരങ്ങൾ നോക്കി കൃത്യമായി എത്തിക്കും സഭയിൽ കന്യാകാ മറിയവും സഭയ്ക്ക് പുറത്തു കമ്പോള മറിയയും ആയി ജീവിതം നയിക്കും . ആരാധനക്ക് പോകുമ്പോഴും രഹസ്യഭാർത്താവ് വീട്ടിലുണ്ടാകും . ദൈവത്തെ നിന്ദിക്കുന്ന ഈ നിലവാരം ആരും അറിയുന്നില്ല . എല്ലാവരെയും കബളിപ്പിച്ചു ജീവിക്കുന്ന ജീവിതരീതി . ആരാധനയിൽ കാണിക്കുന്ന പ്രകടനങ്ങൾ കണ്ടാൽ ഇത്രനല്ല സഹോദരി ആത്മീയരുടെ ഇടയിൽ ഉണ്ടോ എന്നുപോലും സംശയിക്കും . ദൈവദാസന്മാർ വീട്ടിൽ വന്നാൽ അവർക്കു തുല്യമായി കസേരകളിൽ ഇരിക്കാറില്ല . സകുടുംബ സന്ദർശനത്തിനായി പാസ്റ്റർ വീട്ടിൽ എത്തിയാലും പാസ്റ്ററുടെ ഭാര്യ നിർബ്ബന്ധിച്ചാലും കസേരയിൽ ഇരിക്കാതെ നിലത്തിരിക്കുന്ന താഴ്മയുടെ ആൾരൂപം ഇന്നും ദൈവസഭകളിൽ ഉണ്ട് . ആ ദൈവദാസൻ പറഞ്ഞപ്പോൾ വളരെ ചിന്തിച്ചു . ഇങ്ങനെയും ദൈവത്തെ കബളിപ്പിക്കുന്നവരോ ?. സഭാതലത്തിൽ അന്യഭാഷാ ഏറ്റവും അവസാനം പറഞ്ഞു നിർത്തുന്നത് ഈ സഹോദരിയാണ് . എന്നാൽ വീട്ടിൽ വന്നാൽ അസഭ്യവർഷമല്ലാതെ നാവിൽ ഫലം കായ്ക്കുകയില്ല .സഭയിലെ പാസ്റ്ററെയും മറ്റുള്ള വിശ്വാസികളെയും അസഭ്യവർഷം പറയുന്നതിൻറെ ഓഡിയോ ക്ലിപ്പുകൾ അദ്ദേഹത്തിന് ലഭിച്ചു . അത് കെട്ടുകഴിഞ്ഞു അരമണിക്കൂർ കഴിയുന്നതിനു മുമ്പ് ഈ സഹോദരി പാസ്റ്റർ വിളിച്ചു . പ്രൈസ് ദ ലോർഡ് പാസ്റ്റർ വളരെ താഴ്മയുടെ സ്വരത്തിൽ സുഖമാണോ ? പാസ്റ്റർ ഏതെങ്കിലും യാത്രയിലാണോ ? പാസ്റ്റർ ആരെങ്കിലും വിളിച്ചോ തുടങ്ങി താഴ്മയുടെ ശബ്ദങ്ങൾ കർണ്ണപുടത്തിൽ ഊളിയിട്ടിറങ്ങിയത് അമ്പരപ്പോടെയാണ് അദ്ദേഹം കേട്ടത് . അരമണിക്കൂർ മുന്നമേ പാസ്റ്റർ അസഭ്യം പറഞ്ഞത് ഈ സ്ത്രീതന്നെയാണോ എന്ന് അദ്ദേഹം ചിന്തിച്ചുപോയി . അദ്ദേഹം പറഞ്ഞതിപ്രകാരമാണ് അരമണിക്കൂർ മുമ്പ് അവർ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട് എന്ന് അവർ അറിഞ്ഞില്ലല്ലോ . അവർ വിചാരിക്കുന്നത് ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല എന്നാണു . അവർ എത്ര താഴ്മ അഭിനയിച്ചാലും അവർ സ്വന്തം ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ അല്ലെ ഇപ്പോഴും പ്രതിധ്വനിക്കുന്നതു എന്ന് അവർ അറിയുന്നില്ല . അവരെ ജീവിതത്തിൽ ആർക്കും ഉൾക്കൊള്ളാൻ പറ്റുകയില്ല . ഒരു മനുഷ്യന്റെ തീരുമാനം അതാണെങ്കിൽ ദൈവം എങ്ങനെ ആയിരിക്കും ഇടപെടുക .

ദൈവത്തോട് എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ വേണ്ടാ . ഒരു ന്യായാധിപൻറെ മുന്നിൽ വച്ച് കുറ്റകൃത്യം നടക്കുമ്പോൾ കേസിനു സാക്ഷികൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കണ്ടാ . കാരണം സാക്ഷിയും ന്യായാധിപനും ഒരാൾ തന്നെയാണ് . ന്യായാധിപൻ നേരിട്ട് കാണുന്ന സംഭവങ്ങൾക്കു സാക്ഷി മൊഴി ആവശ്യമില്ല . ന്യായം നടപ്പിലാക്കിയാൽ മതി . അതുപോലെ ദൈവത്തെ സാക്ഷിയാക്കി എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ ഇല്ലെങ്കിലും ദൈവീക കോടതിയിൽ ശിക്ഷിക്കപെടാൻ തക്കതാണ് . ദൈവത്തെ സാക്ഷി നിർത്തി പരസ്യസ്ഥലത്തായാലും രഹസ്യസ്ഥലത്തായാലും എടുക്കുന്ന തീരുമാനങ്ങളിൽ ദൈവം കയ്യൊപ്പു ഇടുന്നുണ്ട്. ദൈവത്തെ സാക്ഷിയാക്കി ദൈവമുമ്പാകെ പറയുകയും ഏതെങ്കിലും സാമ്പത്തിക ലാഭത്തിനുവേണ്ടി ദൈവമുമ്പാകെ എടുത്ത തീരുമാനത്തെ ലംഘിക്കുന്നതും വലിയ കുറ്റമാണ് . അതിനു ന്യായവാദങ്ങൾക്കു സ്ഥാനമില്ല . പാലിക്കപ്പെടാൻ കഴിയുന്ന തീരുമാനങ്ങളാണ് ദൈവത്തെ സാക്ഷിയാക്കി എടുക്കേണ്ടത് . ഇന്ന് ഡ്രസ് മാറുന്നതുപോലെ ദൈവീകതീരുമാനങ്ങൾ മാറ്റുകയാണ് ചിലർ ചെയ്യുന്നത് . യിപ്താഹ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു ‘ യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എൻറെ കയ്യിൽ ഏല്പിക്കുമെങ്കിൽ 



ദൈവത്തോട് എടുക്കുന്ന തീരുമാനങ്ങൾക്ക് സാക്ഷികൾ വേണ്ടാ . ഒരു ന്യായാധിപൻറെ മുന്നിൽ വച്ച് കുറ്റകൃത്യം നടക്കുമ്പോൾ കേസിനു സാക്ഷികൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കണ്ടാ . കാരണം സാക്ഷിയും ന്യായാധിപനും ഒരാൾ തന്നെയാണ് . ന്യായാധിപൻ നേരിട്ട് കാണുന്ന സംഭവങ്ങൾക്കു സാക്ഷി മൊഴി ആവശ്യമില്ല . ന്യായം നടപ്പിലാക്കിയാൽ മതി . അതുപോലെ
31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എൻറെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. 
32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. 
33 അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്‌വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. 
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തൻറെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവൻറെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല. 
35 അവളെ കണ്ടയുടനെ അവൻ തൻറെ വസ്ത്രം കീറി: അയ്യോ എൻറെ മകളേ, നീ എൻറെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. 
36 അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിൻറെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിൻറെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു ‘(ന്യായാധിപന്മാർ 11 :31 -36)ദൈവത്തോടെടുക്കുന്നതീരുമാനം വെറും കുട്ടിക്കളിയല്ലായെന്നു യിപ്താഹിൻറെ ചരിത്രം വെളിപ്പെടുത്തുന്നു .പെന്തക്കൊസ്തിൽ വന്നിട്ട് രക്ഷിക്കപ്പെട്ടെന്നു പറഞ്ഞു ഉടനെ സ്നാനപ്പെടുകയും അന്യഭാഷയും അന്യായഭാഷയും ഒരേവായിൽ നിന്നും പറയുകയും സകലയോഗത്തിനും പോകുകയും ദൈവദാസന്മാർക്കു പണം കൊടുക്കുകയും ചെയ്യുന്നതുകൊണ്ട് ദൈവവുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല . ദൈവവുമായി ബന്ധപ്പെടണം എങ്കിൽ ദൈവവചനം അറിയണം അത് അംഗീകരിക്കണം . സകല വൃത്തികേടുകളും കാണിച്ചിട്ട് ദൈവം എനിക്കനുകൂലമാണ് എന്ന് പറയുന്നവർ എന്തുമാനസിലാക്കിയാണ് ഇതൊക്കെ പറയുന്നത്. ദഹിപ്പിക്കുന്ന അഗ്നിയോടു കളിക്കുന്നത് ശരിയല്ല . അവൻ തകർത്തെറിയും. ദൈവം എന്തെ നമ്മൾ കാണുന്ന മനുഷ്യരുടെ സമമാണോ > ആത്മീയബന്ധമില്ലാത്തവരോട് ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിൻറെ സാക്ഷ്യം ലഭിക്കുകയില്ല . പണത്തിനുവേണ്ടി എന്ത് വൃത്തികേടിനും കൂട്ടുനിൽക്കുന്ന ചിലരെങ്കിലും ശുശ്രൂഷകൻറെ വേഷം കെട്ടിയാടുന്നുണ്ട് . അവർ ചെയ്യുന്ന ശുശ്രൂഷകൾ ഒന്നും ദൈവീക സ്വീകാര്യത്തിൽപെട്ടതല്ലെന്നു ഇക്കൂട്ടർ മനസിലാക്കണം . ദൈവത്തോട് പറഞ്ഞുപോയാൽ ജീവിതം ഹോമിക്കേണ്ടി വന്നാലും പിന്മാറാൻ പാടില്ലാത്തതാണ് . ദൈവത്തോട് പറഞ്ഞത് ലംഘിച്ചിട്ടു ദൈവത്തിൻറെ അടുക്കൽ പ്രവേശനം ലഭിക്കുമോ? ദൈവം അംഗീകരിക്കുമോ? മനുഷ്യരോട് പറഞ്ഞിട്ടുള്ളത് ലംഘിച്ചാൽ മനുഷ്യർ ഉൾക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല . അങ്ങനെയെങ്കിൽ ദൈവത്തോട് ദൈവമുമ്പാകെ എടുത്ത തീരുമാനങ്ങൾ ലംഘിച്ചാൽ ദൈവം തുണനിൽക്കുമോ ? നമ്മുടെ ചിന്ത ദൈവം ദീർഘക്ഷമയുള്ളവൻ ആയതുകൊണ്ട് എന്തും ഇപ്പോഴും ചെയ്യാം എന്നാണു വിചാരം . ഇല്ല തെറ്റിപ്പോയി . ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ് . അവന്റെ ശിക്ഷയുടെ ചെറു ചൂടേൽക്കാൻ കഴിയുന്നതല്ല




Comments are closed.