പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പാസ്റ്റർ പിള്ള മനസുതുറക്കുന്നു

ഏതൊരു കാര്യവും ഒരുനാളും മറച്ചുവെക്കാൻ കഴികയില്ല . മാത്രമല്ല ദൈവാശ്രയമുള്ള ആർക്കും അത് ഒതുക്കിവെക്കാനും പറ്റില്ല . മനസ്സിനകത്ത് വിങ്ങി വിങ്ങി ഒടുക്കം ആരോടെങ്കിലും ഒക്കെ തുറന്നുപറയണം എന്ന ചിന്ത ഉള്ളിൽ വരുമ്പോഴും രക്ഷപെടാൻ കഴിയാതെ അവയെല്ലാം തലക്കുമീതെ പൊങ്ങിയിരുന്നു . മുക്കിക്കളയുവാനും ഇല്ലായ്മചെയ്യുവാനും ഒക്കെ സംഭവങ്ങൾ ഒന്നിന് മീതെ ഒന്നായി കുമിഞ്ഞുകൂടിവന്നു . അനീതിക്കെതിരെ ശബ്ദം ഉയർത്തിയ എൻറെ വായടക്കാൻ ചിലർ ഇതുകാരണമാക്കി . ഒന്നും പ്രതികരിക്കാനാകാതെ ഞാൻ കുഴഞ്ഞുമറിഞ്ഞഅവസ്ഥയായിരുന്നു . അപ്പോഴേക്കും എന്നെ വല്ലാത്ത നിലയിൽ രക്ഷപെടാൻ കഴിയാത്ത നിലയിൽ കുരുക്കിൽപെടുത്തിയിരുന്നു. ശരിക്കും എന്നെ വിലപേശലിനു വിധേയനാക്കി തകർത്തുവാരി . ഒടുക്കം ഞാൻ എല്ലാറ്റിനും കീഴ്പ്പെടേണ്ടതായും അനുസരിക്കേണ്ടതായി വന്നു.കാരണം അഭിമാനം എന്നത് കാത്തുസൂക്ഷിക്കേണ്ടതാണല്ലോ

പാസ്റ്റർ ഫിലിപ്പ് പി തോമസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ ബ്ലെസി എന്ന ജൂലിയെ എനിക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ് . ഐപിസി സംസ്ഥാനസമിതിയിൽ ഇവർ ഒരു പരാതി സമർപ്പിച്ചിരുന്നു . പരാതി മാത്രമല്ല സഭയുടെ സമിതികളിൽ ഉള്ള നേതൃത്വങ്ങളും കൗൺസിൽ അംഗങ്ങളിൽ ചിലരേയും ബുദ്ധിപരമായി ഇവർ പേര് വെളിപ്പെടുത്താതെ കരഞ്ഞുകൊണ്ട് നീതിക്കായി കേഴുന്നുണ്ടായിരുന്നു . അത് ഒരു ദിവസമല്ല പലദിവസങ്ങളായി ആർക്കും സ്വസ്ഥത കൊടുക്കാത്തനിലയിൽ ഉള്ള ഫോൺ വിളികളായിരുന്നു . ശല്യം സഹിക്കവയ്യാതെ രാത്രിയെന്നില്ല പകൽ എന്നില്ല ഇവർ പാസ്റ്റർ ഫിലിപ്പ് പി തോമസിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു . ഇവരിൽ നിന്നും രക്ഷനേടുവാൻ പാസ്റ്റർ ഫിലിപ്പ് പി തോമസ് ഇവരുടെ ഫോൺ നമ്പർ എനിക്ക് കൈമാറുകയും ഞാൻ ഇവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു . ഈ സമയത്തു പാസ്റ്റർ ഫിലിപ്പ് പി തോമസ് ഇവർ വിളിച്ചപ്പോൾ എന്നെക്കുറിച്ചു പറയുകയും കാര്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ഇദ്ദേഹം സഹായിക്കുകയും ചെയ്യും എന്നും  പറഞ്ഞിരുന്നു . അതുകൊണ്ടു കാര്യങ്ങൾ എല്ലാം അവർ തുറന്നു പറഞ്ഞിരുന്നു

സംഭവം ഇങ്ങനെ ആയിരുന്നു .ഐപിസിയുടെ കേരളം സംസ്ഥാനത്തിലെ  അംഗീകൃത ശുശ്രൂഷകനായിരുന്ന പ്രശാന്ത് സി ജോസ് എന്ന പാസ്റ്റർ ഇവരുടെ ഒമ്പതുവയസ്സുള്ള മകളെ പീഡിപ്പിച്ചു എന്നായിരുന്നു കേസ് . ഇതിൻറെ പരാതികളും ചില രേഖകളും ഒക്കെ ഇവർ സംസ്ഥാന ഐപിസി സമിതിക്കു സമർപ്പിച്ചിരുന്നതായി അറിയുന്നു . എന്നാൽ പരാതി ആരോപിക്കപ്പെട്ട പാസ്റ്റർ അത് നിഷേധിക്കുകയും കാര്യങ്ങൾ അറിയുവാൻ നേരിട്ടെത്താൻ നേതൃത്വങ്ങളെ ഇവർ ക്ഷണിച്ചിരുന്നു .ഇവർ പോയില്ല എന്നുമാത്രമല്ല അന്വേഷണവും മന്ദഗതിയിലാക്കി . അതനുസരിച്ചു പാസ്റ്റർ ഫിലിപ് പി തോമസ് എന്നോട് പറയുകയും ചെയ്തു ഇവരുടെ പ്രശ്നത്തിൽ ഇടപെടണം എന്ന് .അതനുസരിച്ചു പലപ്രാവശ്യം ഇവർ കരഞ്ഞുപറയുകയും അന്വേഷണത്തിന് ബോംബെയിലേക്ക് ക്ഷണിക്കുകയും ചെയ്തു . പോകാൻ വിസമ്മതിച്ച എന്നോട് വീണ്ടും വീണ്ടും കരഞ്ഞു അപേക്ഷിക്കുകയായിരുന്നു ഇവർ ചെയ്തത് .

ഐപിസിയിൽ പരാതികൊടുത്തിട്ടു യാതൊരു നീതിയും കിട്ടിയില്ല എന്നും പാസ്റ്റർ വർഗ്ഗീസ്  മത്തായി ,പാസ്റ്റർ സുനിൽ വേട്ടമല എന്നിവരുൾപ്പെട്ട കമ്മീഷനെ സംസ്ഥാനസമൈതി ഈ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു . ഇവർ ശരിയായ ദിശയിൽ ഈ കേസ് അന്വേഷിക്കുകയോ റിപ്പോർട്ട് കൊടുക്കുകയോ ചെയ്തിരുന്നില്ല . എന്താണ് സംഭവിച്ചതെന്നറിഞ്ഞിരുന്നില്ല . ഇതിന്നിടയിൽ തൃശൂർ ഒല്ലൂർ സർക്കിൾ ഓഫീസിൽ ഇവർ പരാതിപ്പെടുകയും പ്രതിയെ അവർ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. പരാതിക്കാരി നേരിട്ടുവരാൻ വിസമ്മതിച്ചതിനാൽ ഇതും മന്ദഗതിയിലായി

വീണ്ടും ഇടതടവില്ലാതെ ഫോൺ കോളുകൾ എനിക്ക് വന്നുകൊണ്ടിരുന്നു . അങ്ങനെ 2014 ജൂലൈ 28 നു മുംബൈയിലേക്ക്‌ പുറപ്പെട്ടു . അവിടെ ഞാൻ ചെല്ലുന്നതറിഞ്ഞു ഇവർ മകളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ എത്തിയിരുന്നു . ഇവരുടെ പരാതിയും കണ്ണുനീരും ആരെയും കരളലിയിക്കും വിധം ആയിരുന്നു . അവിടെ ഒരു ദിവസം തങ്ങിയിട്ടു കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും ഈ പ്രതി അവിടെ ചെന്നിരുന്നെന്നും ഇവരുമായി നല്ല ബന്ധം ആയിരുന്നെന്നും അറിഞ്ഞു . ആദ്യം പറഞ്ഞത് ഇവർ യാക്കോബായ സഭാംഗം ആണെന്നും പ്രാർത്ഥനക്കായി ഈ പ്രവാചകനെ അവിടെ വിളിച്ചതാണെന്നും ആയിരുന്നു . കൂടുതൽ ചോദിച്ചപ്പോൾ കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തി . ഇവരുടെ മകൾ കൊടൈക്കനാലിൽ നമ്മുടെ ഒരു സഹോദരൻ നടത്തുന്ന സ്‌കൂളിൽ നിന്ന് പഠിക്കയാണെന്നും ബോംബെയിലേക്ക് താമസം മാറിയപ്പോൾ (നേരത്തെ ബോംബയിൽ ആയിരുന്നു ഇവർ )കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാൻ ഇവർ കൊടൈക്കനാലിൽ പോയപ്പോൾ കുട്ടിയോടൊപ്പം പാസ്റ്റർ പ്രശാന്തിനെ അവിടെ ആക്കിയിട്ടു പോകുകയായിരുന്നു എന്നും പറഞ്ഞു . അവധിക്കാലമായതിനാൽ കുട്ടി ബോംബയിൽ ആയിരുന്നുഈ പ്രവാചകനോടൊപ്പം .

ബോംബയിൽ നിന്നും കൊടൈക്കനാലിൽ ഇവർ തനിയെ പോയി തിരിച്ചുവരുന്നതുവരെ ഈ കുട്ടി ഇയാളോടൊപ്പം ആയിരുന്നു . വസായിയിലെ ദൂരീമൂണിൽ ആയിരുന്നു വാടകക്ക് താമസിച്ചിരുന്നത് . അന്വേഷണത്തിൽ ഇയാൾ അവിടെ ഇവരുടെ ഭർത്താവായി താമസിക്കുകയായിരുന്നു എന്ന് ഈ ഫ്‌ളാറ്റിലുള്ളവരും ഒടുക്കം ഇവരും സമ്മതിച്ചു . കുട്ടിയുമൊത്തു ഫ്‌ളാറ്റിന് മുന്നിൽ സ്ഥിരം ബാറ്റ്മിൻറൻ കളിക്കുകയും അവിടെയുള്ള എല്ലാവരുമായി ഇയാൾ പരിചിതനാകുകയും ചെയ്തിരുന്നു . അതുകൊണ്ടു ആർക്കും സംശയം തോന്നിയിരുന്നില്ല . ഇവർ ഭാര്യാഭർത്താക്കന്മാരായി തന്നെ ജീവിക്കുകയായിരുന്നു അവിടെ . കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് ഇവർ വന്നപ്പോഴാണ് അറിഞ്ഞത്. ഇയാൾ നാട്ടിലേക്ക് പോകണമെന്ന് അത്യാവശ്യം പറഞ്ഞതിനാൽ എ  റ്റി  എമ്മിൽ നിന്നും പണവും എടുത്തു കൊടുത്ത് ഇവർ യാത്രയാക്കിയതായി പറഞ്ഞു . പിന്നീടാണ് കുട്ടി പീഡനവിവരം വെളിയിൽ പറഞ്ഞത് . അപ്പോഴേക്കും ഈ സ്ത്രീ സമനില തെറ്റി കരഞ്ഞുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തി ഇയാളെ പോലീസിൽ ഏൽപ്പിക്കാൻ പായുകയായിരുന്നു . അപ്പോഴേക്കും പ്രശാന്ത് ട്രെയിനിൽ കയറി പോയിരുന്നു . എന്നെ നശിപ്പിച്ചവൻ എൻറെ  മകളെയും നശിപ്പിച്ചു എന്നാണു ഈ സ്ത്രീ പറഞ്ഞത്

കാരണം തിരക്കിയപ്പോൾ ചില  വർഷങ്ങൾക്ക്  മുമ്പ് ഇവരുടെ ഭർത്താവുമായി പിണങ്ങി ബന്ധം വേർപെടുത്തി കഴിയുകയായിരുന്നുഎന്ന് അവർ പറഞ്ഞു  .ആ സമയങ്ങളിൽ മകൾ പഠിക്കാൻ മറ്റൊരിടത്തു ആയതിനാൽ നാട്ടിലേക്ക് പോയിരുന്നു .കാരണം ബോംബയിൽ വീട് ലഭിക്കണമെങ്കിൽ ഭർത്താവും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് മാത്രമേ വീട് ലഭിക്കുകയുള്ളൂ .ആയതിനാൽ അതിനു സാധ്യതയില്ലാത്തതിനാൽ നാട്ടിലേക്ക് പൊന്നു . നാട്ടിലും ബന്ധുക്കൾ ഉണ്ടെങ്കിലും ആരും ഉൾക്കൊണ്ടിരുന്നില്ല . അങ്ങനെ ജോലി അന്വേഷിച്ചും മറ്റും അലഞ്ഞു . ഒടുക്കം പ്രാർത്ഥനക്കു പലയിടങ്ങളിലും കയറിയിറങ്ങി . ദൈവാലോചന കേൾക്കാൻ പറ്റിയ ഇടം അന്വേഷിച്ചു പലരോടും തിരക്കി അങ്ങനെയാണ് പ്രശാന്ത് പ്രാർത്ഥനക്കാരനാണെന്നും അവിടെ അയാളുടെ ഫോൺ നമ്പർ വാങ്ങി പ്രാർത്ഥനക്കു അവസരം ഒരുക്കാം എന്ന് പറഞ്ഞു ഇവരെ ക്ഷണിക്കയുണ്ടായി .ഇവർ വരുന്നതനുസരിച്ചു സന്ധ്യ അടുപ്പിച്ചാണ് ഇവർ അവിടെ ചെന്നത് . രാത്രിയിലാണ് പ്രാർത്ഥന . അതുകഴിഞ്ഞു സഹോദരിമാരുടെ താമസസ്ഥലം ഉണ്ട് അവിടെ താമസിപ്പിക്കാം  എന്ന് പറഞ്ഞു കോതമംഗലത്തിനടുത്തു വിളിപ്പിച്ചു . അവിടെ ആയിരുന്നു അന്ന് പ്രശാന്ത് ശുശ്രൂഷിച്ചിരുന്നത് എന്നുപറയുന്നു . അയാളുടെ ഭാര്യ തൃശൂരിലെ കൂട്ടാല എന്ന സ്ഥലത്തുള്ള സഹോദരിയും ഒരു സെൻറർ പാസ്റ്ററുടെ മകളുമാണ് . ഇവർ രണ്ടാമത്തെ പ്രസവത്തിനുപോയ സമയത്താണ് . ഈ സഹോദരിയെ അവിടെ വിളിക്കുന്നത് . ഇവർ ചെന്നപ്പോൾ മീറ്റിങിൻറെ ഒരു ലക്ഷണവും കണ്ടില്ല . ഇവർ ചോദിച്ചപ്പോൾ ആളുകൾ ഉടൻ വരും നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞു പ്രാർത്ഥനയും പ്രവചനവും നടത്തി പച്ചിലയും കത്രികയും പോലുള്ള പ്രവചനം രാത്രി പത്തുമണിവരെ നീണ്ടു . വരുമെന്നുപറഞ്ഞവർ വന്നില്ല ഇവർ ചോദിക്കുന്നുണ്ട് വരാമെന്നു പറഞ്ഞ സഹോദരിമാർ എവിടെ? ഒടുക്കം മണിക്കൂറുകൾ കഴിഞ്ഞു . അവർക്കു അവിടെ കിടക്കാനുള്ള സൗകര്യം ഒരുക്കി . ഇയാൾ ഇവർക്ക് ധരിക്കാൻ പുതിയ മാക്സിയും കരുതിയിരുന്നു . അവിടെ രാത്രിയിൽ കിടക്കുമ്പോൾ ഇയാൾ ഇവരെ പീഡിപ്പിക്കുകയും ഇവർക്ക് നിലവിളിക്കാനോ വിളിച്ചുകൂവാനോ പറ്റാത്ത അവസ്ഥ ആയിരുന്നെന്നും ഒരു പാസ്റ്റർ ഇങ്ങനെ ചെയ്യും എന്ന ചിന്തയില്ലായിരുന്നു എന്നും പകച്ചുപോയിരുന്നു എന്നും ഇവർ പറഞ്ഞു . അന്ന് പലവട്ടം ഇയാളുടെ കയ്യിൽ നിന്നും രക്ഷപെടാനാകാതെ ഇയാൾക്ക് വഴങ്ങേണ്ടതായി വന്നു . പിന്നീട് നിത്യസംഭവമായി ഈ ബന്ധം വളർന്നു . പിന്നീട് ഇവർ ഭാര്യാ ഭർത്താക്കന്മാരായി ജീവിതം തുടങ്ങി . ഇവർ പിന്നീട് എറണാകുളത്തുള്ള ഏഷ്യാ പവ്വറിൽ വിസ തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റായിരുന്നു . പ്രശാന്ത് ഇവരുടെ ഭർത്താവ് സജിയുടെ പേരിൽ അറിയപ്പെട്ടു . പാസ്റ്റർ ജോലിയും പ്രവചനവും വ്യഭിചാരവും മദ്യപാനവും സിഗരറ്റു വലിയും ഒക്കെയായി നടന്നു. ഇവർ വാടകവീടെടുത്തു അവിടെ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞു . ഇയാൾ പ്രവചിക്കാൻ പോകുന്നിടത്ത് ഇവർ പോകും ഹോട്ടലിൽ മുറിയെടുത്തു അവിടെ താങ്ങും പ്രവചനം കഴിഞ്ഞു ഇയാൾ ഹോട്ടലിൽ എത്തും അങ്ങനെ പിരിയാബന്ധമായി നീങ്ങി . അവസാനം ഇയാൾ ഇവരെ ഉപദ്രവിക്കുകയും മറ്റും ചെയ്യുമായിരുന്നു . അങ്ങനെ ബോംബെയിലേക്ക് ഇവർ മടങ്ങിയെത്തി . ആദ്യം ഇവർ രണ്ടുപേരും എത്തി ബോറിവലിയിൽ റൂം എടുത്തു താമസിച്ചു .അതിനുശേഷം വസായിയിൽ ഫ്‌ളാറ്റ് എടുത്തു താമസമാക്കുകയായിരുന്നു . അവിടെ വച്ചാണ് പീഡനം നടന്നത് . ഈ കേസിൻറെ  അന്വേഷണവുമായി ബന്ധപ്പെട്ടു ഇവരുടെ ദുഃഖം കാണേണ്ടി വന്നത് വാസ്തവത്തിൽ ആരും സഹിക്കയില്ല തെറ്റുകൾ ആർക്കും പറ്റും എന്ന ചിന്ത ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് . ഞാൻ ചെന്ന് അന്വേഷണവുമായി ബന്ധപ്പെട്ടതിൻറെ പിറ്റേ ദിവസം എൻറെ മടക്കയാത്രയിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവർ വാവിട്ടു നിലവിളിച്ചു . ഇവർക്ക് നീതിക്കായി സഭാതലത്തിൽ സംസാരിക്കണമെന്നും ഇല്ലെങ്കിൽ ഇവരും മകളും ജീവിച്ചിരിക്കയില്ലായെന്നുമായിരുന്നു യാത്രക്ക് മുമ്പ് സ്റ്റേഷനിൽ വച്ച് പറഞ്ഞത് . ഞാൻ നാട്ടിലെത്തിയ ശേഷം ഈ സംഭവങ്ങൾ പാസ്റ്റർ വർഗ്ഗീസ് മത്തായിയോട് പറയുകയും അവർക്കു നീതി ലഭ്യമാക്കണം എന്നും പറയുകയും കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുകയും ചെയ്തു  . എന്നാൽ ഇന്നുവരെ നീതി നടപ്പാക്കിയിട്ടില്ല . ആഫയൽ ഇവർ അടച്ചുകളഞ്ഞു

നാട്ടിൽ തിരിച്ചെത്തിയ ഞാൻ ഈ സംഭവം പ്രബോധനത്തിൽ ഇടുകയും ധാരാളം പേര് വായിക്കുകയും ചെയ്തു . അതിനുശേഷം പ്രശാന്ത് ബോംബയിൽ എത്തുകയും ഇവരുടെ വീട്ടിൽ കയറാൻ പ്രശ്നം ഉണ്ടാക്കുകയും ചെയ്തു .ഈ അവസരം അവർ എന്നെ വിളിക്കുകയും എന്തുചെയ്യണം എന്ന് ചോദിക്കുകയും ചെയ്തു . കതകു തുറക്കണ്ടാ ആവശ്യമെങ്കിൽ പൊലീസിൻറെ സഹായം തേടണം എന്ന് പറയുകയും ചെയ്തു . ഇയാൾ ആ ബിൽഡിങ്ങിൽ സൊസൈറ്റിക്കാരെ വിളിച്ചുവരുത്തി ഇവരുടെ ഭർത്താവായ തന്നെ വീട്ടിൽ കയറ്റുന്നില്ല എന്ന് പരാതിപ്പെടുകയും ഈ സഹോദരി യാതൊരുകാരണവശാലും കതകു തുറക്കയില്ലെന്നും വീട്ടിൽ കയറ്റുകയില്ലെന്നും പറഞ്ഞു. അയാൾ മദ്യപിച്ചിരുന്നതിനാൽ ആളുകൾ ഒന്നും മിണ്ടാതെ പോയി .അയാൾ അന്ന് രാത്രി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി . പിറ്റേ ദിവസം രാവിലെ ഇവരെ ഫോണിൽ വിളിക്കുകയും ഇവർ എന്നോട് വിളിച്ചു ചോദിച്ചു എന്തുചെയ്യണം എന്ന് ഞാൻ പറഞ്ഞു എന്തെങ്കിലും കൊടുത്ത് പറഞ്ഞുവിടാൻ . ഇയാൾ കൂടുതലും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തുകൊണ്ടിരുന്നത് എന്ന് ഇവർ പറഞ്ഞു. ആഹാരം കഴിക്കാൻ വാങ്ങിക്കൊടുക്കുകയും അൽപ്പം പണം കൊടുക്കുകയും ചെയ്തു . കാരണം ഇയാളുടെ കയ്യിൽ പണം ഇല്ലെന്നും സ്ഥിരം ഇവരോടൊപ്പം താമസിക്കാൻ വന്നതാണെന്നും ഇവരോട് പറഞ്ഞിരുന്നു . ഇവർ പോലീസിൽ പരാതിയും കൊടുത്തിരുന്നു . ഇനിയും ഇയാൾ വന്നാൽ പോലീസിനെ അറിയിക്കണം എന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം . ഇവർക്ക് ആരുമില്ലാത്തതിനാലും അന്യനാട്ടിൽ ഇവർ വീണ്ടും ഈ കുട്ടിയുമായി അലയേണ്ടി വരുമെന്നും ഒക്കെ ചിന്തിച്ചതുകൊണ്ടാണ് എങ്ങനെങ്കിലും പറഞ്ഞുവിടാൻ പറഞ്ഞത് . അവിടെ നിന്നും മാറി മറ്റൊരു സ്ഥലം കണ്ടെത്തിയാൽ ഇയാളുടെ ശല്യം ഉണ്ടാകുകയില്ല . ഫോൺ നമ്പർ മാറിയാൽ മതിയെന്നും ഞാൻ പറഞ്ഞിരുന്നു .അപ്രകാരം ഇവർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് കാണുകയും അവിടെ വച്ച് ഇവരുടെ വയറ്റിൽ തൊഴിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു . ഒടുക്കം യാത്രക്കാർ ഇടപെട്ടു ട്രെയിനിൽ കയറ്റിവിടുകയായിരുന്നു

ഇവർ തമ്മിലുള്ള ബന്ധം കുട്ടിയെ പീഡിപ്പിച്ച ശേഷം അയാളുടെ ഭാര്യ അറിയിക്കുകയും  വീട്ടുകാരെയെല്ലാം അറിയിക്കുകയും ചെയ്തു. ഇവരുടെ വീട്ടിലുള്ള എല്ലാവരുമായും ഇവർ അടുപ്പത്തിലായിരുന്നു . പ്രശാന്തും ഭാര്യയും ഈ സഹോദരിയും ഒന്നിച്ചു താമസമാക്കുകയും ചെയ്തിട്ടുണ്ട് . ആർക്കും സംശയത്തിനിട കൊടുക്കാതെ രഹസ്യമായി ജീവിക്കുകയായിരുന്നു . ചില ദിവസങ്ങൾക്ക് ശേഷം ഇയാൾ ഫോൺ വിളികൾ തുടർന്നു . ശല്യം സഹിക്കവയ്യാതെ ഇയാളിൽ നിന്നും രക്ഷപെടുവാൻ ഇവർ തീരുമാനിച്ചു . അപ്പോൾ ഏതുകാര്യമുണ്ടെങ്കിലും ഒരു സഹോദരനെപ്പോലെ ഞാൻ ചെയ്തുകൊടുക്കുമായിരുന്നു . ഭർത്താവ് ജീവനാംശമായി കൊടുക്കുന്ന വരുമാനം മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്‌ . അവർക്കു വല്ലപ്പോഴും ഒക്കെ സാമ്പത്തികമായി  സഹായിക്കാനും കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ താമസിക്കുന്നയിടത്തുനിന്നും ഇയാളുടെ ശല്യം ഉണ്ടാകാതിരിപ്പാൻ ഇയാൾ കണ്ടുപിടിക്കാത്ത ഇടത്തേക്ക് നീങ്ങണം എന്ന ചിന്ത ഇവർക്കുണ്ടാകുകയും പ്രശാന്തിന്‌ ഭാഷ വശമില്ലാത്തതിനാൽ കണ്ടുപിടിക്കാൻ കഴിയില്ലെന്നും വീടെടുക്കാൻ സഹായിക്കണം എന്നും പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾക്ക് വീട് ലഭിക്കയില്ലെന്നും കുട്ടിയുടെ പഠനം ഇല്ലാതാകുമെന്നും വളരെ കരഞ്ഞു പറഞ്ഞു സഹോദരൻ എന്ന നിലയിൽ അതിനുവേണ്ടി വരണമെന്നും പറഞ്ഞതനുസരിച്ചു പ്രതിസന്ധി ഘട്ടം എന്നനിലയിൽ പെട്ടന്ന് ചെന്ന് അവർ കണ്ടു വച്ചിരുന്ന വീട് എടുത്തുകൊടുക്കുകയും ചെയ്തു . സൊസൈറ്റിക്കാരുടെ മുന്നിൽ ഞാൻ അവരുടെ ഭർത്താവായി അഭിനയിക്കേടിവന്നു . അല്ലെങ്കിൽ അവർക്കു വീട് ലഭിക്കയില്ലായിരുന്നു . ഒന്നും ആലോചിക്കാതെ ഞാൻ അതിൽ പെട്ടുപോയിരുന്നു .അവിടെ ധാരാളം മലയാളികൾ ഉള്ള ഫ്‌ളാറ്റാണ് . ഭർത്താവുമായി നല്ല ബന്ധത്തിലാണന്നു കാണിക്കുവാൻ ചിലപ്പോഴൊക്കെ അതുവഴി യാത്രചെയ്യുമ്പോൾ അവിടെ എത്തിയിട്ടുമുണ്ട് . ഇതിൻറെ മറവിൽ സാവകാശം എന്നെ വച്ച് മുതലെടുക്കുവാനും തുടങ്ങി . എനിക്ക് രക്ഷപെടാൻ കഴിയാത്ത നിലയിൽ അകപ്പെട്ടു . അരുതാത്ത ബന്ധങ്ങളല്ല . അവകാശം സ്ഥാപിക്കൽ എന്ന നിലയിൽ എൻറെ പരിചയത്തിലുള്ള എല്ലാവരോടും ഒറ്റിക്കൊടുക്കുവാൻ തുടങ്ങി . സഹായിക്കാൻ ചെന്ന ഞാൻ കുരുക്കിലായി . ഈ സമയത്താണ് എനിക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകുകയും ഹോസ്‌പിറ്റലിൽ അഡ്മിറ്റാകുകയും ചെയ്യുന്നത് . ഇതിനോടകം എൻറെ ബർത്ത് ഡേ വന്ന സമയം ഞാൻ അവിടെ ഉണ്ടായിരുന്നു . അന്ന് എന്നോടൊപ്പം ഇവരും അടുത്ത ഫ്‌ളാറ്റിൽ ഉള്ളവരും ഒക്കെ ചേർന്ന് നിൽക്കുന്ന ഫോട്ടോ എടുക്കുകയും അതുവച്ചു വിലപേശുകയും ചെയ്തു. വെളിയിൽ ആളുകൾ അറിഞ്ഞാൽ മരിക്കുന്നതാണ് നല്ലതു എന്ന ചിന്തയിൽ ആളുകൾ അറിയാതെ ഞാൻ സഹിക്കുകയായിരുന്നു . ആരോടും തുറന്നുപറയാൻ കഴിയാത്ത നിലയിലേക്ക് ഞാൻ മാറിയിരുന്നു . എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ ആയി . മാത്രമല്ല മറ്റൊരു രഹസ്യത്തിൻറെ ചുരുൾ അഴിക്കുന്നതിനും അതിൻറെ ശരിരൂപം അറിയുന്നതിനും ഇവരെ എനിക്കാവശ്യമായിരുന്നു .

ഷിബു നെടുവേലി ബാറിൽ കയറി എന്ന വിഷയം നേരിൽ കണ്ട സാക്ഷിയും ഇവരാണ് . ഇവരുടെ ഭർത്താവായി കൂടെ നടന്ന പ്രശാന്ത് മദ്യപിക്കാനായി ബാറിൽ കയറിയ അതെ ഇടത്താണ് പാസ്റ്റർ ഷിബു നെടുവേലി കയറിയത് എന്ന് ഇവർ പറഞ്ഞു . ഷിബു  നെടുവേലി പ്രശാന്തിനെ പിടിക്കാൻ വരികയാണ് എന്ന ചിന്തയിൽ ഇവർ ഓടിച്ചെന്നു പ്രശാന്തിനെ അവിടെ നിന്നും മാറ്റി. അപ്പോഴാണ് പാസ്റ്റർ ഷിബു നെടുവേലി ബാറിൽ കാണിച്ചത് ഇവർ കണ്ടത് . ഒടുവിൽ ഈ സഹോദരി തന്നെയാണ് ഷിബു നെടുവേലിക്കു ഫോൺ ചെയ്തതും പണം ആവശ്യപ്പെട്ടതും . പാസ്റ്റർ ഷിബു നെടുവേലി ഇവരുമായി കൂടിക്കാഴ്ച നടത്തുകയും രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി അവർ എന്നോട് പറഞ്ഞു . ഒടുവിൽ മുപ്പതിനായിരം രൂപ ഇവരുടെ അകൗണ്ടിലാണ് പാസ്റ്റർ ഷിബു നെടുവേലി ഇട്ടുകൊടുത്തത് . ഈ രഹസ്യങ്ങൾ അറിയാനുള്ള വലിയ ആഗ്രഹത്തിൽ ഇവരോട് പിണങ്ങാതെ മുന്നോട്ടു വരികയായിരുന്നു ഞാൻ . എന്നെ ആക്ഷേപിക്കാനും നിന്ദിക്കാനും ഇവർ കൂട്ട് നിന്നിട്ടുണ്ട് . അതിൻറെഎല്ലാം വേദനകൾ ഞാൻ അനുഭവിച്ചിട്ടുണ്ട് . ഇത്രമാത്രം സഹകരിച്ചിട്ടും ദൈവകൽപന ലംഘിക്കുന്ന എന്തെങ്കിലും ഇവരുമായി ബന്ധപ്പെട്ടു ചെയ്തിട്ടുണ്ടോ എന്ന് ഇവർ പറയട്ടെ . എന്നെ ഈ വിധത്തിൽ അവസാനം ഒറ്റുകൊടുത്തിട്ടു വേദനിപ്പിച്ചത് സഹിക്കാനായിട്ടില്ല . എൻറെ  കയ്യിൽ നിന്നും ഭയപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്.ഒരളവിൽ ഞാൻ ക്രൂശിക്കപ്പെടുകയായിരുന്നു

ഒരു സത്യത്തിൻറെ  പുറകെ ഇറങ്ങിത്തിരിച്ച എനിക്ക് അപമാനം മാത്രമാണ് ലഭിച്ചത്. ഇവർ പ്രശാന്തുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭം ധരിക്കുകയും എറണാകുളം തൃപ്പൂണിത്തുറ വിജയകുമാർ മേനോൻ ഹോസ്‌പിറ്റലിൽ ഗർഭഛിദ്രം നടത്തുകയും ചെയ്‌തതിൻറെ തെളിവുകൾ എൻറെ  പക്കൽ ഉണ്ട് . ഇവരുടെ മകളെ പ്രശാന്ത് പീഡിപ്പിച്ചതിൻറെ  കേസ് സംബന്ധമായി അത് നടത്താൻ അഡ്വ . സാബു കെ നായർ ( കേരളാ ഹൈക്കോടതി ) പിന്നെ എന്നെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും ഞങ്ങൾക്ക് തന്നിരുന്നു. അതും ഞങ്ങളുടെ കൈവശം ഉണ്ട്.

ഇപ്പോൾ കരിയർ വീണ്ടെടുത്തു പുതിയ വിവാഹത്തിനൊരുങ്ങുകയാണിവർ . സ്വന്തം ഭർത്താവ് അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നു എന്ന കാരനാം പറഞ്ഞു ഉപേക്ഷിച്ചിട്ട് ഇവർ അതിനേക്കാൾ പാതകം ചെയ്തിട്ട് നല്ല വിശുദ്ധ ചമഞ്ഞു ഏതോ നിരപരാധിയെ വശത്താക്കാൻ ശ്രമിക്കയാണ്. പാസ്റ്ററന്മാർക്കു പണം കൊടുക്കുന്നതിനാൽ നല്ല സർട്ടിഫിക്കറ്റ് കൊടുക്കും . അങ്ങനെ അശുദ്ധർ വിശുദ്ധരും ഒരു തെറ്റും ചെയ്യാത്തവർ സമൂഹമധ്യേ ആക്ഷേപിക്കപ്പെടുകയും ചെയ്യും .തെളിവുകൾ എല്ലാം ആവശ്യം എന്നുകണ്ടാൽ ഞാൻ ഇവിടെ നിരത്താം

ഈ സ്ത്രീയുടെ കണ്ണീർക്കഥയും നൊമ്പരവും കണ്ടു ഒഴിഞ്ഞുമാറാതെ അകപ്പെട്ടുപോയതിൽ എനിക്ക് വേദനയും പശ്ചാത്താപവും ഉണ്ട് . ദൈവനാമത്തിനു നിരക്കാത്ത ഒരു ബന്ധവും ഇല്ല. ഇത് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞില്ലെങ്കിൽ ഞാൻ എന്നും ദൈവമുമ്പാകെയും കുറ്റക്കാരൻ ആകും . എനിക്കറിയാം ഇതിൻറെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നവർ കാണും മാത്രമല്ല ഇതിൽ എന്നെ കുറ്റാരോപിതനാക്കാനും തകർക്കാനും ശ്രമിക്കുന്നവരും കാണും . അതെല്ലാം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഞാൻ ഈ സത്യം വെളിപ്പെടുത്തുന്നത് . ഇത് ദൈവമുമ്പാകെ സത്യമാണ് . ഒരു വ്യാജവും പറഞ്ഞിട്ടില്ല .

ഈ സംഭവുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ എല്ലാം കൈവശം ഉണ്ട് . ആവശ്യം എന്ന് കണ്ടാൽ

വെളിപ്പെടുത്തുന്നതായാണ് . നേരെ താഴെ കാണുന്ന ഫോട്ടോ പ്രശാന്തിന്റേതാണ്

2014 ലെ പത്രവാർത്തയും  നിഷേധിച്ചുകൂടാൻ ആകാത്ത സത്യമായ രേഖകളും 

കള്ളപ്രവാചകൻ പ്രശാന്ത് സി ജോസ്പണം തട്ടിപ്പു നടത്തി… more reading clik here 

കള്ളപ്രവാചകൻ പ്രശാന്ത് സി ജോസ്പണം തട്ടിപ്പു നടത്തി !വിയ്യൂർ ജയിലിൽ !

ഐപിസി സഭയിലെ പാസ്റ്ററായിരുന്ന പ്രശാന്ത് സി ജോസ് പണം തട്ടിപ്പുകേസിൽ പോലീസ് അറസ്റ്റു ചെയ്തു വിയ്യൂർ ജയിലടച്ചു . ഇയാൾക്കെതിരെ ബാലികയെ പീഡിപ്പിച്ച കേസിൽ ഐപിസിയുടെ സ്റ്റേറ്റ് കൗൺസിലിൽ പരാതി വന്നിരുന്നു . അന്ന് പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ നേതൃത്വത്തിൽ പാസ്റ്റർ സുനിൽ വേട്ടമലയടക്കം കമ്മീഷൻ അംഗങ്ങളായി അന്വേഷണം നടത്തി. പ്രസ്തുത റിപ്പോർട്ട് പോലും വെളിയിൽ വരാതെ പരാതിക്കാർക്ക് നീതി നിഷേധിച്ചു . അന്ന് പ്രബോധനം ഈ വിഷയം അന്വേഷിക്കുകയും പ്രശാന്ത് കുറ്റക്കാരൻ തന്നെയാണെന്ന് പറയുകയും വാർത്തയാക്കുകയും ചെയ്തിരുന്നു . അന്നത്തെ നേതൃത്വം കണ്ണടക്കുകയും ചെയ്തിരുന്നു . പ്രതിയുടെ അമേരിക്കയിലുള്ള ഭാര്യാ സഹോദരന്മാരുടെ മാനം കാക്കാൻ വേണ്ടിയായിരുന്നു എന്ന് പിന്നീട് മനസിലായി . അന്ന് പരാതിപ്പെട്ട വിഷയം മാത്രമല്ല ധാരാളം പേരെ പണം തട്ടിപ്പു നടത്തി വിരുത് കാട്ടിയ ആളാണ് പ്രതിയെന്നും കണ്ടെത്തി റിപ്പോർട്ട് പ്രബോധനം വെളിയിൽ കൊണ്ട് വന്നിരുന്നു. രാജസ്ഥാൻ , കുവൈറ്റ് ആലുവ എറണാകുളം തുടങ്ങിയ ഇടങ്ങളിലും ഇയാൾ പണം തട്ടിപ്പു നടത്തിയതായി പരാതികൾ ലഭിച്ചിരുന്നു. പലരുടെയും സ്വർണ്ണ ഉരുപ്പടികളും ഇയാൾ പണയം വയ്ക്കാൻ വാങ്ങി അത് മറിച്ചു വിറ്റു പണം തട്ടിപ്പു നടത്തിയിരുന്നു . മാനം ഭയന്ന് പലരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല

ദൈവത്തെയും ദൈവമക്കളെയും കബളിപ്പിച്ചു നടന്ന ഇയാൾ ഒടുക്കം പൊലീസിൻറെ പിടിയിലായി . ഐപിസി ആമ്പല്ലൂർ എറിയായുടെ ചുമതലക്കാരനായ പാസ്റ്ററുടെ മകളുടെ ഭർത്താവാണ് ഇയാൾ . ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത് . പ്രബോധനം രണ്ടര വർഷത്തിന് മുമ്പ് റിപ്പോർട്ട് ചെയ്തത് അന്ന് വെറുതെ തള്ളിക്കളയുകയായിരുന്നു പലരും ചെയ്തത് . അന്ന് ഇയാളുടെ ഭാര്യാ പിതാവിൻറെ ഭീഷണിയും പ്രബോധനത്തിന് നേരെ ഉണ്ടായിരുന്നു . മാത്രമല്ല ഇയാളുടെ ഭാര്യയും പ്രബോധനത്തിനെതിരെ തിരിഞ്ഞിരുന്നു . ഐപിസി ചാത്തന്നൂർ ,ആലുവ സെൻറർ എന്നിവിടങ്ങളിലും ഇയാൾ ഐപിസി സഭയുടെ പാസ്റ്ററായി ഇരുന്നിട്ടുണ്ട് . പ്രവചന ശുശ്രൂഷയിലൂടെയാണ് ഇയാൾ വിശ്വാസികളെ മയക്കിയെടുത്തത് .ദുർന്നടപ്പ് ,മദ്യപാനം .പുകവലി തുടങ്ങിയ ശീലങ്ങളും ഇയാൾക്കുണ്ടായിരുന്നു. വടക്കേ ഇന്ത്യയുടെ വിവിധ സഭകളിൽ രാജസ്ഥാനിലെ പല സഭകളിൽ സ്ഥിരം പ്രവാചകനായിരുന്നു ഇയാൾ. . യു എ ഇ , മസ്‌ക്കറ്റ് , ബഹറിൻ , കുവൈറ്റ് എന്നിവിടങ്ങളിൽ ഇയാൾ പ്രവചന തട്ടിപ്പു നടത്തിയിട്ടുണ്ട് . മലയാള മനോരമയുടെ 2017 ഫെബ്രുവരി 6 ലെ പേജ് 7 ൽ കൊടുത്തിരുന്ന വാർത്ത ചുവടെ ചേർക്കുന്നു കാണുക, വായിക്കുക, ചിന്തിക്കുക , ചിലരുടെ പേരുകൾ പ്രബോധനം മനഃപൂർവ്വം ഒഴിവാക്കിയതാണ് എന്ന് മാത്രം ചിന്തിക്കുക

Comments are closed.