പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഐപിസി കേരളാസ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഭരണഘടനാലംഘനം നടത്തി ഇരട്ടത്താപ്പ് കളി നടത്തുന്നു

<ഐപിസി കേരളാ സംസ്ഥാന ഇലക്ഷനിൽ യാതൊരുകാരണവശാലും മത്സരിക്കാൻ അർഹതയില്ലാത്ത വ്യക്തികൾക്ക് യാതൊരുമടിയും കൂടാതെ പത്രിക സ്വീകരിക്കുകയും അന്തിമലിസ്റ്റിൽ പേരുകൾ ചേർക്കുകയും ചെയ്ത നടപടികൾ പൊതുജനത്തിൻറെ മദ്ധ്യേ ചോദ്യം ചെയ്തുവരുന്നു . പാസ്റ്റർ ജെയിംസ് ജോർജ്ജ് പത്തനാപുരം , പാസ്റ്റർ എബ്രഹാം ഷാജി എന്നിവരുടെ പത്രികകളാണ് ചട്ടവിരുദ്ധമായി ജനറൽ കൗൺസിലിലേക്ക് സ്വീകരിച്ചിട്ടുള്ളത് . ഇതിനെതിരെ പരാതി സമർപ്പിച്ചുകഴിഞ്ഞു

അമേരിക്കയിൽ ന്യൂയോർക്കിൽ ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭയുടെ പാസ്റ്ററായി സേവനം തുടരുന്ന പാസ്റ്റർ ജെയിംസ് ജോർജ്ജ് കേരളത്തിൽ നിന്നുള്ള ജനറൽകൗൺസിലംഗമായി പത്രിക സമർപ്പിക്കുകയും ഇലക്ഷൻ കമ്മീഷൻ അത് കുറ്റകരമല്ല എന്നരീതിയിൽ അംഗീകരിക്കുകായും ചെയ്തു അന്തിമ ലിസ്റ്റ്പു ത്തിറക്കി . അമേരിക്കയിൽ സ്ഥിരതാമസവും അവിടെ ഐപിസിയുടെ പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ ജെയിംസ് ജോർജ്ജിന് യാതൊരുകാരണവശാലും പ്രസ്തുതസ്ഥാനത്തേക്കു പത്രിക സമർപ്പിക്കുവാൻ അർഹതയില്ല . നിലവിൽ കേരളത്തിൽ സഭാശുശ്രൂഷയില്ലാത്തതു മാത്രമല്ല കേരളത്തിൽ താമസമില്ലാത്ത അമേരിക്കയിലെ സഭയുടെ പാസ്റ്റർ എങ്ങനെ കേരളത്തിൽ നിന്നുള്ള പ്രതിനിധി ആകും . ഐപിസി പുനലൂർ സെൻററീൽപെട്ട കടയ്ക്കാമൺ സഭയുടെ ശുശ്രൂഷകനായാണ് ഇദ്ദേഹം വോട്ടേഴ്‌സ് ലിസ്റ്റിൽ കയറിക്കൂടിയത് . മാത്രമല്ല പുനലൂർ സെൻറർ പാസ്റ്റർ എന്ന നിലയിൽ ഐഡി കാർഡും ലഭിച്ചിട്ടുണ്ട് . സഭകളുടെ പ്രതിനിധി ലിസ്റ്റ് അവരവരുടെ ഒപ്പോടുകൂടി കുമ്പനാട് സ്വീകരിച്ചത് രണ്ടുമാസം മുമ്പാണ് . അത് കഴിഞ്ഞു കൊടുത്ത ലിസ്റ്റുകൾ പരിഗണിച്ചിട്ടില്ല . അമേരിക്കയിൽ ആയിരുന്ന ഇദ്ദേഹം നാമനിർദ്ദേശപത്രിക കൊടുക്കാൻ മാത്രമാണ് രണ്ടുദിവസത്തേക്കു അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയത് . പിന്നെ എങ്ങനെയാണ് ഈ ഒപ്പിട്ടത് . ഒന്നുകിൽ കള്ളയൊപ്പിടുവാൻ ഇദ്ദേഹം ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ നിയമവിരുദ്ധമായി സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നാട്ടിൽ വന്നപ്പോൾ ഒപ്പിട്ടുകാണും . ഇതുരണ്ടായാലും ക്രമവിരുദ്ധമാണ് . അമേരിക്കയിൽ നിന്നും അദ്ദേഹം വിമാനത്തിൽ കയറാൻ നേരത്താണ് സഭയുടെ ഔദ്യോഗിക ഭാരവാഹികളെ ഇദ്ദേഹം നാട്ടിലേക്ക് പോകുന്ന കാര്യം അറിയിച്ചത് . അടിയന്തിര കാര്യത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതിനാൽ പെട്ടന്ന് തീരുമാനം എടുത്തെന്നും രണ്ടു ദിവസത്തിനകം തിരിച്ചെത്തുമെന്നുമായിരുന്നു അറിയിച്ചത് . നാട്ടിലെത്തി ചട്ടവിരുദ്ധമായി പത്രിക നൽകാനായിരുന്നു ഇദ്ദേഹം എത്തിയത് . പത്രിക സമർപ്പിച്ചു മടങ്ങുകയും ചെയ്തു . ഇലക്ഷൻ പത്രികയിൽ വ്യാജം പറഞ്ഞാണ് ഇദ്ദേഹം പത്രിക നൽകിയിട്ടുള്ളത് . ഐപിസിയിൽ ശുശ്രൂഷകനാണോ ? ആണെങ്കിൽ എവിടെ ? ലോക്കൽ സഭയുടെ പേര് ? ഏതു സെൻറർ ? ഈ ചോദ്യങ്ങൾക്കു ഐപിസി കടയ്‌ക്കാമൺ എന്നും പുനലൂർ സെൻറർ എന്നുമാണ് വച്ചിരിക്കുന്നത് . പത്രികയിൽ ഇത് ശരിയാണെന്നു സാക്ഷ്യപത്രവും ഭാരവാഹികൾ നൽകുകയുണ്ടായി . ജനറൽ പ്രസിഡണ്ട് ഒപ്പും സീലും പതിക്കയുണ്ടായി / കേരളത്തിലെ ഭാരവാഹികളും ഒപ്പും സീലും ഈ കള്ളത്തരത്തിനു മേൽ മുദ്രകുത്തി . മാത്രമല്ല . അമേരിക്കയിലെ സഭയുടെ ശുശ്രൂഷ ഇദ്ദേഹം രാജി വച്ചിരിക്കയാണെന്നും അതുകൊണ്ടു അവിടെ ശുശ്രൂഷയില്ലാത്ത ഇദ്ദേഹത്തിൻറെ പത്രിക സ്വീകരിക്കാൻ നിയമതടസമില്ലെന്നും ഇലക്ഷൻ കമ്മീഷനും റിട്ടേണിങ് ഓഫീസറും ടി ജി ഉമ്മൻ കുടുംബത്തിൻറെ അടുത്തയാളുമായിരിക്കുന്ന റിട്ടേണിങ് ഓഫീസർ ഇവ . ഡോക്ടർ വർഗ്ഗീസ് പ്രബോധനം പത്രാധിപരോട് നേരിട്ട് പറഞ്ഞു . ഈ ആഴ്ചയും അമേരിക്കയിൽ സഭാ ശുശ്രൂഷ ചെയ്യുകയും ഈ സമയം വരെ ഐപിസി എസ് പി ടി സഭയുടെ പാസ്റ്ററായിരിക്കുന്ന പാസ്റ്റർ ജെയിംസ് ജോർജ്ജിന് എങ്ങനെ സാധിക്കുന്നു . ഇങ്ങനെ കള്ളം പറയാമോ?. ഐപിസി ഈസ്റ്റേൺ റീജിയനിൽ നിന്നും ജനറൽ കൗൺസിലിലേക്ക് ചേക്കേറാൻ പ്രയത്നിച്ചെങ്കിലും അതിന്നുകഴിയാതെ വന്നപ്പോഴാണ് വ്യാജമാർഗ്ഗത്തിലൂടെ ജനറൽ കൗൺസിലിൽ എത്തി അടുത്ത ജനറൽ ഇലക്ഷനിൽ ജോയിൻ സെക്രട്ടറി ആകാൻ കുറുക്കുവഴി തേടിയത് . അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചെങ്കിലും ഇലക്ഷനിൽ വിജയിച്ചാലും വിജയം അസാധുവാകും . നിയമവിരുദ്ധമായി പത്രികയിൽ വ്യാജം ചേർത്തതുകൊണ്ടു തന്നെ . ഐപിസിയിൽ എന്ത് വൃത്തികേടുകളും നടക്കുമെന്ന് ഇപ്പോൾ മനസിലായില്ലേ? ആർക്കും ചോദിക്കുകയും വേണ്ടാ പറയുകയും വേണ്ടാ . പാസ്റ്റർ പിള്ളയുടെ പരാതി ഇലക്ഷൻ കമ്മീഷനും സർക്കാർ നിയോഗിച്ച ഇലക്ഷൻ ഒബ്‌സെർവ്വർക്കും നൽകിക്കഴിഞ്ഞു . നീതിരഹിതമായ ഒന്നും ഐപിസിയിൽ ആർക്കും വേണ്ടാ . കള്ളത്തരത്തിലൂടെ അധികാരത്തിൽ വന്നാൽ കള്ളത്തരം ചെയ്യുകയോ കള്ളത്തരത്തിനു കൂട്ടുനിൽക്കുകയോ ചെയ്യും . ഇത് സത്യസഭയാണ് എന്നുപറഞ്ഞു സകല കള്ളത്തരങ്ങളും നടത്തുകയാണ് . അതും സഭയിൽ വിശ്വാസികളെ നേര്വഴിക്കാക്കുന്നവർ . ഇനി ഏപ്രിൽ മുപ്പതിന് നടക്കുന്ന ജനറൽ ബോഡിയിൽ പാസ്റ്റർ ജെയിംസ് ജോർജ്ജ് എത്തണം . എത്തിയിട്ടും പ്രയോജനമില്ല . പണം നഷ്ടമാകുക മാത്രമേ ഉള്ളൂ .

<നാല് ടേമായിട്ടു ഐപിസി ജനറൽ കൗൺസിലംഗമായി കേരളത്തിൽ നിന്നും മത്സരിച്ചു വിജയിച്ച പാസ്റ്റർ കെ സുദർശനൻ പിള്ളയുടെ ജനറൽ കൗൺസിലിലെക്കുള്ള പത്രിക അകാരണമായി ഭരണഘടന മനസിലാക്കാൻ കഴിയാത്ത കമ്മീഷൻ തള്ളിക്കളഞ്ഞു . ആർട്ടിക്കിൾ VII ജനറൽ കൗൺസിൽ നമ്പർ 3 .അവിടെ പറഞ്ഞിരിക്കുന്നത് സ്റ്റേറ്റിന്റെയോ റീജിയന്റെയോ കൗണ്സിലുകളി ഒരു കാലയളവെങ്കിലും പൂർത്തിയാക്കിയ പാസ്റ്ററന്മാർക്കു ജനറൽ കൗൺസിൽ അംഗമാകാൻ അർഹതയുണ്ട് . 1996 ൽ പാസ്റ്റർ ടി എസ്‌ എബ്രഹാം അവർകളുടെ ശുശ്രൂഷയിൽ ഓർഡിനേഷൻ ലഭിക്കുകയും ഗുജറാത്ത് സ്‌റ്റേറ്റിൻറെ കൗൺസിലിൽ രണ്ടു ടേം അംഗമായിരിക്കുകയും ഗുജറാത്ത് സ്റ്റേറ്റ് പി വൈ പി എ പ്രസിഡണ്ടായിരിക്കുകയും ചെയ്ത പാസ്റ്റർ പിള്ള കേരളത്തിൽ സ്റ്റേറ്റ് കൗൺസിലിൽ അംഗമായിരുന്നില്ല എന്ന മുടന്തൻ ന്യായം പറഞ്ഞു പത്രിക തള്ളുകയാണുണ്ടായത് , അപ്പോൾ തന്നെ സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള പത്രികയും നിയോജകമണ്ഡലം പത്രികയും സ്വീകരിച്ചിട്ടുമുണ്ട് . ഭരണഘടന ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ളവർക്കു അറിയാം കമ്മീഷൻ എടുത്ത തീരുമാനം തെറ്റാണെന്നു . പാസ്റ്റർ പിള്ള മത്സരിച്ചു ജയിച്ച നാല് ടേമിൽ രണ്ടു ടേമിലെ ഇലക്ഷൻ കമ്മീഷണറും ഇപ്പോഴത്തെ ഇലക്ഷൻ കമ്മീഷണറും ഒരാൾ തന്നെയാണ് . പാസ്റ്റർ പിള്ളയുടെ പത്രിക തള്ളാൻ പ്രത്യേകം നിർദ്ദേശം ലഭിച്ചതുപോലെയാണ് ഡോക്ടർ വര്ഗ്ഗീസിൻറെ ഇംഗ്ലീഷ് സാഹിത്യത്തിലെ അറിവെന്നുള്ളത് ഭരണഘടനാ വായിക്കുന്ന ഏവർക്കുമറിയാം. ഭരണഘടനാലംഘനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് ആർട്ടിക്കിൾ ആർട്ടിക്കിൾ പതിനൊന്നു വകുപ്പ് 1 .2 വായിക്കുക

Comments are closed.