പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

അധികാരത്തിനുവേണ്ടി വ്യാജം കാണിക്കുന്നവർ

ഐപിസിയിൽ വളരെയധികം പേർ അധികാരത്തിനുവേണ്ടി വ്യാജം കാണിക്കുന്നു . ഇത് തുടങ്ങിയിട്ട് വളരെനാളുകളായി . സത്യം അറിഞ്ഞിട്ടും പലരും ഇതെല്ലാം മറച്ചുവയ്ക്കുന്ന സാഹചര്യമാണുള്ളത് . മുൻ നിരക്കാരാകാൻ എന്തെല്ലാം കള്ളത്തരങ്ങളും അടവുകളുമാണ് പയറ്റുന്നത് . ദൈവവചനം പഠിച്ചവരുടെ സമൂഹമാണ് ശുശ്രൂഷകന്മാർ . ഇത് ഐപിസി എന്ന സംഘടനയും അംഗീകരിക്കുന്നു . ഐപിസിയുടെ ഇതര ബൈബിൾ കോളജുകളിൽ പഠിച്ചവർക്കും ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയവരുടെയും മുന്നിൽ സർട്ടിഫിക്കറ്റിനാണ് വില എന്ന് മനസിലാക്കി വ്യാജ സർട്ടിഫിക്കറ്റുകൾ പണം കൊടുത്തുവാങ്ങി അധികാരത്തിൽ തുടരുന്നവരാണ് ഐപിസിയുടെ പ്രമുഖരിൽ ചിലർ എന്നുപറഞ്ഞാൽ അമ്പരപ്പോടുകൂടെ മാത്രമേ അതുണ്ട് കാണാൻ കഴികയുള്ളൂ . ദൈവവചനം അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ചനന്തരം സഹോദരന്മാരായി സഭാതലത്തിൽ തുടരുന്നവരുണ്ട് / അവരുടെ ഇടയിലാണ് ദൈവവചനം ആധികാരികമായി പഠിക്കാതെ സഭയുടെ ഉന്നതസമിതിയിൽ എത്തിയിരിക്കുന്നതെന്നു പറഞ്ഞാൽ എന്ത് പറയാൻ . പഴയനിയമ കാലഘട്ടത്തിലെ അപ്പോസ്തോലന്മാർ ഏതു ബൈബിൾ കോളജിലാണ് പഠിച്ചതെന്നും ഒക്കെ ചോദിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് . ഒരു കാര്യം മനസിലാക്കണം . പഴയനിയമ പിതാക്കന്മാരെ ദൈവീക അഭിഷേകം അവരുടെമേൽ ഉണ്ടായിരുന്നു. ഇങ്ങനെ നാം ദൈവവചനത്തിൽ കാണുന്നു രാജാക്കന്മാരെ അഭിഷേകം ചെയ്തു . പുരോഹിതന്മാരെ അഭിഷേകം ചെയ്തു . തൈലാക്കാരൻറെ വിധിപ്രകാരം അഭിഷേകത്തിനുവേണ്ടി കാച്ചിയെടുത്ത തൈലം അവരുടെമേൽ ഒഴിച്ചായിരുന്നു നിയുക്ത പ്രവർത്തിക്കായി ഇവരെ അഭിഷേകം ചെയ്തത് . അക്കാലങ്ങളിൽ അത് മതിയായിരുന്നു . പുതിയ നിയമസഭയിൽ പരിശുദ്ധാത്മാവിൻറെ അഭിശർക്കമാണ് ശുശ്രൂഷക്കുള്ള നിയോഗം . ഇങ്ങനെ ദൈവീക അഭിഷേകം പ്രാപിച്ചവർ ശുശ്രൂഷയിലൂടെ ദൈവനാമത്തിനുവേണ്ടി പ്രയോജനപ്പെട്ടു . അവരുടെ കൈകളാൽ അത്ഭുതങ്ങളും അടയാളങ്ങളും വിവിധ വീര്യപ്രവർത്തികളും നടന്നു . സഭ പെരുകി വിശ്വസിച്ചവരുടെ കൂട്ടം ഏകാഭിപ്രായത്തിലും ദൈവീക ഏകാഗ്രതയിലും പ്രയോജനമുള്ളവരായിത്തീർന്നു . ഇവരാരും വ്യാജത്താൽ നേടിയെടുത്ത ഒന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. അവർ വ്യാജന്മാരായിരുന്നില്ല . പത്രോസ് അനന്യാസിനോടും സഫീറയോടും പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക . നിങ്ങൾ പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ചതെന്തു ?. തങ്ങളുടെ വസ്തുവക വിറ്റതിൽ കുറെ എടുത്തതും അവരുടെ മുൻ തീരുമാനത്തിൽ നിന്നും അകന്നതുമാണ് പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ചത് . ഇത് പത്രോസിനു വെളിപ്പെടുത്തിക്കൊടുത്ത പരിശുദ്ധാത്മാവ് പത്രോസിനെ വിവരം ധരിപ്പിക്കാനല്ല പറഞ്ഞത്. പരിശുദ്ധാത്മാവിനു പകരക്കാരനായി നിന്നുകൊണ്ട് തെറ്റുചെയ്‌തവൻറെ മുഘട്ടക് നോക്കി പറയാനാണ് . അതിനു പത്രോസ് മടിച്ചില്ല . എങ്ങും തൊടാതെയല്ല പറഞ്ഞത് . നാഥൻ ദാവീദിനോട് കഥപറഞ്ഞുതുടങ്ങി കാര്യങ്ങൾ അവതരിപ്പിച്ചതുപോലെയുമല്ല . പേര് വിളിച്ചുകൊണ്ടു തന്നെ പറയുന്ന കാര്യം ഇന്നത്തെ നേതാക്കളും ആത്മീയസമൂഹവും അറിയണം . ഇന്ന് വിടുതലാ നാളെ വിടുതലാ എന്ന് പറയുന്നതല്ല ആത്മീയ ശുശ്രൂഷ . സത്യത്തിന്റെ സാക്ഷ്യം വഹിക്കുന്നവരാകണം . സാത്താനാവകാശം പറയുന്ന ഒന്നും ഒരു ശുശ്രൂഷകൻറെ ജീവിതത്തിൽ പാടില്ല ഐപിസിയുടെ നിലവിലെ ഉപാധ്യക്ഷൻ പാസ്റ്റർ രാജു പൂവക്കാല മല്ലപ്പള്ളി സീയോൻ ബൈബിൾ കോളജിൽ മൂന്നുവർഷം ദൈവവചനം പഠിച്ചു പൂർത്തിയാക്കി ഗ്രാഡുവേഷൻ നേടിയ സർട്ടിഫിക്കറ്റാണ് അദ്ദേഹത്തിനുള്ളതെന്നു പറയപ്പെടുന്നു . അദ്ദേഹം തന്നെ അത് സോഷ്യൽ മീഡിയായിൽ പറഞ്ഞിട്ടുമുണ്ട് . എന്നാൽ സത്യം എന്താണ് ? അദ്ദേഹം പ്രസ്തുത ബൈബിൾ കോളജിൽ ദൈവവചനം മൂന്നു വര്ഷം പഠിച്ചിട്ടുണ്ടോ ? ഇല്ല എന്നതാണ് സത്യം . അവിടെ പ്രധാന അധ്യാപകനായ കുഞ്ഞപ്പിസാർ പാരിതോഷികം വാങ്ങി കൊടുത്ത വ്യാജ സർട്ടിഫിക്കറ്റാണ് പാസ്റ്റർ രാജു പൂവക്കാലക്കുള്ളത് . ഇദ്ദേഹത്തിന് സർട്ടിഫിക്കറ്റില്ലാതെയും സഭ നടത്താം . ആരും ചോദിക്കയില്ല . അദ്ദേഹത്തോടൊപ്പം ആരാധിക്കാൻ ആർക്കും പോകാം ഇതൊന്നും ഒരു പ്രശ്നമല്ല . തിരുവല്ലയിൽ അദ്ദേഹം നടത്തുന്ന സഭയിലുള്ള അംഗങ്ങൾ ഒരു ശതമാനം ഒഴികെ ബാക്കിയെല്ലാം പഴയ വിശ്വാസികളും മറ്റിതര ആത്മീയസമൂഹത്തിൽ നിന്നും കൂടു മാറി വന്നവരാണ് . ഇതല്ലേ സത്യം . അദ്ദേഹം സഭ നടത്തുന്നതിലോ പാസ്റ്ററായിരിക്കുന്നതിലോ തെറ്റുണ്ടെന്ന് തോന്നുന്നില്ല . അത് തുടരട്ടെ . എന്നാൽ ഐപിസിയുടെ നിയമത്തിനു വിരുദ്ധമായി ദൈവവചനം അറിയാത്ത ഒരാൾ ഐപിസിയുടെ അടുത്ത നായകൻ ആകാൻ നിൽക്കാൻ പാടില്ല എന്നതാണ് ന്യായം . വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുകയും ഐപിസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് ശരിയല്ല . പല ദിവസങ്ങളായി ഇടയ്ക്കിടയ്ക്ക് പേരിനുവേണ്ടി മാത്രം മൊത്തം കണക്കെടുത്താൽ മൂന്നാഴ്ചപോലും അദ്ദേഹം മല്ലപ്പള്ളി സീയോൻ ബൈബിൾ കോളജിൽ പഠിച്ചിട്ടില്ല എന്ന സത്യമാണ് പ്രബോധനത്തിന് ലഭിച്ചത്. അല്ല ഇദ്ദേഹം അവിടെ പഠിച്ച രേഖകൾ വല്ലതുമുണ്ടോ? വ്യാജസർട്ടിഫിക്കറ്റുണ്ടാക്കുന്നതും അതിലൂടെ പദവി നേടുന്നതും തെറ്റാണെന്നു പാസ്റ്റർ രാജു പൂവക്കാലക്കു അറിയില്ലേ? . ഇങ്ങനെ വ്യാജം കാണിക്കുന്നത് ശരിയാണോ ? ഇത് സത്യസന്ധതയുടെ മാർഗ്ഗമല്ലേ ?യഹോവയുടെ കൂടാരത്തിൽ ആർ പാർക്കും എന്ന സങ്കീർത്തനഭാഗത്തിൽ ഹൃദയപൂർവ്വം സത്യം സംസാരിക്കുന്നവൻ എന്നല്ലേ എഴുതിയിരിക്കുന്നത് ഏതെങ്കിലും ഒന്നിൽ തെറ്റിയാൽ സകലത്തിലും തെറ്റുന്നു എന്ന് പറഞ്ഞ വചനം ഓർക്കുക . തിരുവല്ല വർഷിപ്പ് സെൻറർ ആധാരം ചമച്ചതും അതിലെ കുബുദ്ധിയും ആരുടേത്? പാസ്റ്റർ സാം ജോർജ്ജിനെതിരെ കോടതി മുമ്പാകെ വ്യാജ സത്യവാങ് മൂലം കൊടുത്തതും ഉള്ളിൽ വ്യാജത്തിൻറെ ശക്തി കിടക്കുന്നതിനാലല്ലേ ? ഒരു പക്ഷെ ഐപിസിയുടെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാൽ അധികം വ്യാജമല്ല കാണിക്കുന്നതെന്ന് ആർക്കറിയാം . ഭരണഘടനക്ക് വിരുദ്ധമായി പതിനേഴു സഹശുശ്രൂഷകന്മാരുടെ നീണ്ട നിര താങ്കളുടെ സഭയിൽ ഇല്ലേ ? താങ്കൾ നടത്തിയിട്ടുള്ളതും ഇനിയും നടത്താനിരിക്കുന്നതുമായ ഓർഡിനേഷൻ ശുശ്രൂഷയിൽ ശുശ്രൂഷകന്മാരോട് സത്യസന്ധതയെക്കുറിച്ചു പറയാൻ എന്താണാവകാശം? പാസ്റ്റർ കെ എം ജോസഫ് ഐപിസി കേരളാ സംസ്ഥാന പ്രസിഡണ്ടായിരുന്ന സമയം സെക്രട്ടറി ആയിരുന്ന ആളാണ് പാസ്റ്റർ ഫിലിപ്പ് പി തോമസ് . ഈ കാലഘട്ടത്തിൽ എന്താണ് നടന്നത്? സഭാ കൗൺസിലുകൾ ചിലതു നടത്താൻ അനുവദിച്ചിരുന്നോ?കൗൺസിലുകൾ ബഹിഷ്കരിക്കപ്പെട്ടിരുന്നില്ലേ ? പാസ്റ്റർ ഫിലിപ്പ് പി തോമസ് കൗൺസിലുകളിൽ പങ്കെടുക്കാതെയും മിനിട്സ് എഴുതാതെയും ഒക്കെ പ്രവർത്തിച്ച നാളുകൾ ജനം മറന്നിട്ടില്ല . സഭാ കൗൺസിലുകളിൽ പ്രതിഷേധം ഉണ്ടാക്കിയ ഭാരവാഹി എന്ന ക്രെഡിറ്റിന് യോഗ്യനായില്ലേ ? സഭാ ഓഫീസ് കവാടത്തിൽ അന്നത്തെ സ്നേഹിതനായ പാസ്റ്റർ ഷിബു നെടുവേലിയുമായി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയതും ബ്ളാക്ക് ഫ്രൈഡേയും ജനങ്ങൾ മറന്നിട്ടില്ലെന്നറിയണം . ഇനിയും ഒരു പ്രധാന പദവി ലഭ്യമായാൽ എന്തൊക്കെ ആയിരിക്കും ചെയ്യുക . എന്ന് ജനത്തോടു പറയാൻ കഴിയുമോ? ദൈവവചനം പഠിക്കാത്ത രാജു പൂവക്കാലയും സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരും ഒക്കെ നമ്മുടെ സഭയുടെ അമരത്തു തന്നെ . ദൈവവചനത്തിൽ ശ്രദ്ധിക്കാത്ത തുകൊണ്ടും ദൈവീക ഉപദേശത്തിലുംപിതാക്കന്മാർ നൽകിയ ഉപദേശത്തിലും നിൽക്കുന്നവരാണെങ്കിൽ ആഭരണധാരികൾക്കു കർത്തൃമേശയും ആടുമോഷണവും ദുരുപദേശക്കാരെ വിളിച്ചു യോഗം സംഘടിപ്പിക്കുകയും ചെയ്യുമോ?ദുരുപദേശത്തെ എതിർക്കുന്ന വ്യക്തിയെന്ന് അഭിമാനിക്കുന്ന പാസ്റ്റർ ഫിലിപ്പ് പി തോമസ് ദുരുപദേശക്കാരനുമായി വേദി പങ്കിടുകയും തികച്ചും ദുരുപദേശത്തെ എതിർക്കാൻ ലഭിച്ച വേദിയിൽ മൗനം പാലിക്കുകയും അടുത്ത ദിവസം ലഭിച്ച മറ്റൊരുവേദിയിൽ ദുരുപദേശത്തെ എതിർക്കുകയും പാസ്റ്റർ ഫിലിപ്പ് പി തോമസ് ഇരുന്ന വേദിയെ ദുരുപദേശവേദി എന്ന് അപഹസിച്ച ക്ലിപ്പുകളും സോഷ്യൽ മീഡിയായിൽ വൈറൽ ആയതും ഒക്കെ നമ്മുടെ നേതാക്കൾ അറിയണം . ഇതിൻറെ മുകളിൽ ചവുട്ടി നിന്നുകൊണ്ടാണ് ജനങ്ങളോട് വോട്ടു ചോദിക്കുന്നതെന്നും അറിയണം . പാനലിലൂടെ സഭാരാഷ്ട്രീയം നിങ്ങൾ ഇരുവരും സഭയ്ക്കുള്ളിൽ കയറ്റി. സത്യസന്ധതയ്ക്ക് വിലയില്ലാതാക്കി. നിങ്ങളുടെ ഭരണകാലയളവിൽ വേദനിച്ച ധാരാളം ശുശ്രൂഷകന്മാരും അവരുടെ കുടുംബങ്ങളുമുണ്ട് , അവരുടെയെല്ലാം കണ്ണീർ നിങ്ങളുടെ പുറകെ യാത്ര ചെയ്യുന്നുണ്ട് . തെറ്റുകളെ ബോധ്യപ്പെട്ടു ജനമുന്നിൽ എത്തുക ഇല്ലെങ്കിൽ അവർ നിങ്ങളെ കൈവിടും തീർച്ച . നിങ്ങൾ എറിയുന്ന പണത്തിനുമുന്നിൽ തലകുനിക്കാത്ത ധാരാളം പേർ ഐപിസിയിലുണ്ടെന്നറിയണം . ഇത് പ്രതിഷേധമാണ് എന്ന് കരുതരുത് . വേദനിക്കുന്ന ശുശ്രൂഷകന്മാരുടെ നെടുവീർപ്പാണെന്നു മാത്രം കരുതിയാൽ മതി  

Comments are closed.