പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പാസ്റ്റർ പിള്ളയെ മർദ്ദിക്കുകയും കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുത്തിയ റോയി മാത്യു കുറിയന്നൂർ പാസ്റ്റർ ഫിലിപ്പ് പി തോമസിൻറെ പാനലിൽ ജനറൽ കൗൺസിലിലേക്ക് മത്സരിക്കുന്നു

ഐപിസി ജനറൽ കൗൺസിലംഗം പാസ്റ്റർ കെ സുദർശനൻ പിള്ളയെ ജനറൽ കൗൺസിൽ ഓഫീസിനു മുന്നിൽ വച്ച് അതിക്രൂരമായി മർദ്ദിക്കുകയും അതിൻറെ ഫലമായി കണ്ണുകളുടെ കാഴ്ചനഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ റോയി മാത്യു കിരിയന്നൂർ എന്നയാളുടെ പേരിൽ ഐപിസി കുമ്പനാട് സെൻറർ നടപടിയെടുത്തിരുന്നു . ഇദ്ദേഹം ചെയ്തത് നീചമായ പ്രവർത്തിയാണെന്നും ഒരു ശുശ്രൂഷകൻ ക്രൂരമായി മർദ്ദിച്ചയാൾ മാപ്പർഹിക്കുന്നില്ലെന്നും റോയി മാത്യു കുറിയന്നൂരിന് അർഹമായ ശിക്ഷ കൊടുക്കണമെന്നും വാദിച്ചു പ്രസ്താവന ഇറക്കിയ വ്യക്തിയായിരുന്നു പാസ്റ്റർ ഫിലിപ്പ് പി തോമസ് . എന്നാൽ ഈ വരുന്ന തെരഞ്ഞെടുപ്പിൽ ഐപിസി ജനറൽ കൗൺസിൽ അംഗമായി പാസ്റ്റർ ഫിലിപ്പ് പി തോമസിൻറെ പാനലിൽ നിന്നും മത്സരിക്കാൻ അവസരം കൊടുത്തിരിക്കുന്ന വിലകുറഞ്ഞ പ്രവർത്തിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത് . ഐപിസിയിൽ ഗുണ്ടായിസം കാണിക്കുന്നവർക്കും പാസ്റ്ററെ തല്ലുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന പാനലാണ് ഇദ്ദേഹം നേതൃത്വം കൊടുക്കുന്നതെന്ന് കാണുമ്പോൾ ഐപിസിയെ ഇവർ എങ്ങോട്ടു നയിക്കുന്നുവെന്നു മനസിലാക്കണം . ഈ അവിശുദ്ധ കൂട്ടുകെട്ടുകൾ ജനം അംഗീകരിക്കുമോ ? ഗുണ്ടകൾ ഐപിസിയിൽ ആവശ്യമോ ? പാസ്റ്റർ പിള്ള കണ്ണിനു പത്തു ശതമാനം മാത്രം ാഴ്ചശക്തിയുള്ളവനായിട്ടാണ് .ഇന്ന് ഐപിസി എന്ന സമൂഹത്തിൽ ആയിരിക്കുന്നത് . ഐപിസിയിലെ ജനങ്ങൾ മനസിലാക്കുന്നതിനുവേണ്ടിയാണ് ഇത് പറയുന്നത് .

Comments are closed.