പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഐപിസി കേരളസംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ കെ സുദർശനൻ പിള്ള

ഏപ്രിൽ അവസാനം നടക്കാൻ പോകുന്ന ഐപിസി കേരളാസംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ കെ സുദർശനൻ പിള്ള . കഷ്ടതയിലൂടെയും പട്ടിണിയുടെയും ഉപദ്രവങ്ങളിലൂടെയും പാഴ്‌സനേജിലെ ദുഖങ്ങളും ഇല്ലായ്മകളും നൊമ്പരങ്ങളും അനുഭവിച്ചു ഭരണക്കാരുടെ അവഗണനയും മുതലാളിത്ത സ്വഭാവവും കണ്ടുകൊണ്ടും അനുഭവിച്ചുകൊണ്ടും നീണ്ട മൂന്നരപതിറ്റാണ്ടായി ഐപിസിയുടെ ഒരു ശുശ്രൂഷകനായി തുടരുകയാണ് പാസ്റ്റർ കെ സുദർശനൻ പിള്ള . മൂന്നര പതിറ്റാണ്ടായി ഒന്നും സമ്പാദിക്കാതെ ദൈവാരാജ്യത്തിലേക്കു ആത്മാക്കളെ നേടുന്നതിനും സ്ഥലം മാറ്റം എന്ന പ്രക്രീയയിലൂടെ നാടുചുറ്റിയും സുവിശേഷവേല  ചെയ്തു . സഭയുടെ നേതാക്കളായി വന്നവർ സാധാരണ ശുശ്രൂഷകന്മാരോടും പണക്കൊഴുപ്പില്ലാത്ത സെൻറർ പാസ്റ്ററന്മാരോടുകാണിച്ച അവഗണനയും മറ്റും നേരിൽ കണ്ടു ബോധ്യപ്പെടുകയും ചോദ്യം ചെയ്യുകയും ചെയ്ത അനുഭവത്തിൽ നിന്നുമാണ് ഐപിസിയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്നെ നിൽക്കണം എന്ന ചിന്തയുണ്ടായത് . ധാരാളം പേരുടെ പിന്തുണ ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട് .

ദൈവവചനം ആധികാരികമായി പഠിക്കാതെയും അനുഭവജ്ഞാനമില്ലാതെയും നേരെചൊവ്വേ അല്ലാതെ ഉന്നത ബിരുദ സർട്ടിഫിക്കറ്റുകൾ പണം കൊടുത്തുവാങ്ങി ശുശ്രൂഷകൻറെ വേദനയും അവരുടെ കുടുംബങ്ങളുടെ നൊമ്പരവും അനുഭവിക്കാത്തവർ ദൈവസഭയുടെ അമരത്തെത്തിയാൽ ഇനിയും ഫറവോന്യ ഭരണം തന്നെ അനുഭവിക്കേണ്ടി വരുമെന്നും അതിനു തടയിടണം എന്ന താല്പര്യത്തോടെയാണ് തീരുമാനം എടുത്തത് . നമ്മുടെയിടയിൽ  ഐപിസിയിൽ മുന്നിട്ടിറങ്ങാൻ ആരുമില്ല . എല്ലാവരും രാജഭക്തരാണ് . പിന്നിൽ നിൽക്കാനാണ് ആളുകൾ ഉള്ളത് . ദൈവം തെരഞ്ഞെടുത്തത് പിന്നിൽ നിൽക്കാനല്ല മുന്നിൽ തന്നെ നിൽക്കാനാണ് . ഐപിസിയിൽ മാറ്റങ്ങൾ വരുത്തുവാൻ പാസ്റ്റർ പിള്ളയെ ദൈവം നിയോഗിച്ചിരുന്നു. അത് ജനം കണ്ടതാണ് . മുൻ കാലങ്ങളിൽ വിവിധ നിലയിൽ ഭാരവാഹിത്വം വഹിച്ചവരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാനലുണ്ടാക്കി വന്നിട്ടുള്ളതു . അവർ തുടർന്ന  ഭരണകാലയളവിൽ എന്താണ് ചെയ്തത് ? ന്യായമായിരുന്നോ? അന്യായമായിരുന്നോ ? ഓഫീസ് പടിക്കൽ സത്യാഗ്രഹമിരുന്നവരും ജനറൽ സെക്രട്ടറിക്കെതിരെ കള്ള സത്യവാങ്മൂലം കോടതിയിൽ കൊടുത്തവരും മാത്രമല്ല ദൈവവചനം ബൈബിൾ കോളജിൽ പഠിക്കാതെ പഠിച്ചെന്നുപറഞ്ഞവരുമാണ്  ഭരണത്തിലെത്താൻ നിൽക്കുന്നത് . അവർ ഒരു പദവിക്കുവേണ്ടി നിൽക്കുമ്പോൾ , ദൈവത്തിനുവേണ്ടിയും ദൈവസഭയ്ക്കുവേണ്ടിയുമാണ് പാസ്റ്റർ പിള്ള മുന്നോട്ടുവന്നിറിക്കുന്നതു . ദൈവസഭയെ സ്നേഹിക്കുന്നവരും സഭയുടെ ശുഭഭാവി ആഗ്രഹിക്കുന്നവരും സഭാരാഷ്ട്രീയവും പാനലും ദൈവസഭയ്ക്കു ഭൂഷണമല്ല എന്ന് ചിന്തിക്കുന്നവരും പാസ്റ്റർ പിള്ളക്ക് സഹായകരമായി നിൽക്കണം എന്നും അതുണ്ടാകും എന്നും ഉറച്ചു വിശ്വസിക്കുന്നു .

. പ്രസിഡണ്ട് സ്ഥാനത്തേക്ക് നിൽക്കുന്നവരിൽ ഏറ്റവും സീനിയറും ശുശ്രൂഷയിൽ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട വ്യക്തിയുമാണ് പാസ്റ്റർ പിള്ള . മറ്റു രണ്ടുപേരും യുവജനസംഘടനയുടെ പ്രസിഡണ്ടുമാരായി സേവനം ചെയ്തിട്ടുള്ളവരാണ് . അതുപോലെ തന്നെ പാസ്റ്റർ പിള്ളയും ഒരു സ്റ്റേറ്റ് പിവൈ പി യുടെ പ്രസിഡണ്ടായി സേവനം ചെയ്തിട്ടുണ്ട് . പാസ്റ്റർ പിള്ള വിജയിക്കുന്നതിനും അത് മുഖാന്തിരം ഐപിസിക്ക് ഒരു മാറ്റം വരുന്നതിനും എല്ലാ ദൈവദാസന്മാരും ദൈവമക്കളും സഹകരിക്കുക പാസ്റ്റർ പിള്ള തെരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചുവടെ

പാസ്റ്റർ പിള്ള തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാൻ പദ്ധതിയിടുന്നു ചില പ്രഖ്യാപനങ്ങൾ

1 ചുമതലയിൽ എത്തിക്കഴിഞ്ഞാൽ ശുശ്രൂഷയിലൂടെ ലഭിക്കുന്ന സാമ്പത്തിക നന്മകൾക്ക് സഭയുടെ രസീത് കൊടുക്കുകയും പ്രസ്തുത തുകകൾ സഭയുടെ ഖജനാവിൽ നിക്ഷേപിക്കുകയും ചെയ്യും . സ്വന്തം കാര്യങ്ങൾക്കു ഉപയോഗിക്കുന്നതല്ല . യാത്രാപ്പടി കൃത്യമായതു മാത്രം സഭയിൽ നിന്നും സ്വീകരിക്കും . അധികാര കാലയളവുകളിൽ ലഭിക്കുന്ന ഒരു സാമ്പത്തിക നന്മയും വകമാറ്റി ചിലവഴിക്കയില്ല സഭാഫണ്ടിൽ തന്നെ ഏൽപ്പിക്കും . വിദേശയാത്രകളടക്കം ഉള്ള സന്ദർഭങ്ങളിൽ ഇത് സഭയ്ക്ക് തന്നെ നൽകും . ശുശ്രൂഷയിൽ പോകുന്ന സ്ഥലവും സ്വഭാവവും അവിടെ നിന്നും ലഭിക്കുന്ന സാമ്പത്തികവും രേഖപ്പെടുത്തുന്ന രജിസ്റ്റർ ഉണ്ടാക്കി അതിൽ കൃത്യമായ റിപ്പോർട്ടുകൾ ചമക്കും

2 ഓർഡിനേഷൻ സമ്പ്രദായം സഭയ്ക്കും ശുശ്രൂഷകന്മാർക്കും ഗുണകരമായ നിലയിൽ മാറ്റങ്ങൾ വരുത്തും . അർഹതയില്ലാത്ത ആർക്കും ഓർഡിനേഷൻ നൽകുന്നതല്ല . പ്രസ്ബിറ്ററിയിലൂടെ ശുപാർശ ലഭിക്കുന്ന ഭരണഘടനക്ക് വിധേയമാകുന്നവർക്കുമാത്രം ഓർഡിനേഷൻ നൽകും . സെൻറർ അടിസ്ഥാനത്തിലോ ലോക്കൽ സഭയിൽ വച്ചോ മറ്റിതര ഇടത്തുവച്ചോ ഓർഡിനേഷൻ നൽകുന്നതല്ല . ഓർഡിനേഷന് അതിനർഹരായ ശുശ്രൂഷകന്മാർക്കു പണച്ചിലവില്ലാത്ത നിലയിൽ കാര്യങ്ങൾ സുതാര്യമാക്കും . ഓർഡിനേഷൻ സഭയുടെ വാർഷിക കൺവൻഷനിൽ മാത്രം ക്രമീകരിക്കപ്പെടും . അതും പരസ്യമായി തന്നെ ആയിരിക്കും . ഓർഡിനേഷൻ ലഭിക്കുന്ന ആളിനെക്കുറിച്ചുള്ള പരാതികൾ ലഭിച്ചാൽ പരാതിക്കു തീർപ്പു കൽപ്പിക്കുന്നതുവരെ പ്രസ്തുത വ്യക്തിയുടെ ഓർഡിനേഷൻ മാറ്റി വയ്ക്കും . ഓർഡിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ സർട്ടിഫിക്കറ്റിന്‌ ചിലവാകുന്ന ചെറിയ തുകകൾ മാത്രം സ്വീകരിക്കും . അധികഭാരം ശുശ്രൂഷകന്മാർക്കു നൽകുകയില്ല

3 . ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം നിർബ്ബന്ധമാക്കും . സ്ഥിരമായി സ്ഥലം മാറ്റം ഇല്ലാതെ സ്വന്തം സഭകൾ സ്ഥാപിച്ചു അവിടെ വാഴുന്നവർ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലോ കൗൺസിൽ അംഗങ്ങളായി വരുന്നതിനോ കഴിയാത്ത നിലയിലുള്ള നിയമം കൊണ്ടുവരും . എല്ലാ ഐപിസി ശുശ്രൂഷകന്മാരും പ്രസ്ബിറ്ററി നിയമിക്കുന്നയിടത്തേക്കു പോകുവാൻ തയ്യാറാണെന്നുള്ള സമ്മതപത്രം വാങ്ങി സൂക്ഷിക്കും . അതിനുതയ്യാറല്ലാത്തവരെ മറ്റു ശുശ്രൂഷകന്മാരെ ഭരിക്കുന്നതിനോ അവരുടെമേൽ ആധിപത്യം നടത്തുന്നതിനോ അനുവദിക്കാത്ത നിയമം കൊണ്ടുവരികയും അത് നടപ്പാക്കുകയും ചെയ്യും .

4 സഭാശുശ്രൂഷയും സെൻറർ ശുശ്രൂഷയും ഒരുപോലെ വഹിക്കുന്നവർക്കു ഏതെങ്കിലും ഒരു ശുശ്രൂഷയുടെ സാമ്പത്തികം മാത്രമേ അനുവദിക്കുകയുള്ളൂ . രണ്ടും കൂടി കയ്യാളാൻ അനുവദിക്കുകയില്ല . കഴിവതും ഒരു സ്ഥാനം മാത്രം നിലനിർത്താനുള്ള നീക്കങ്ങൾ കൊണ്ടുവരും . സഭയുടെ പണം അനധികൃതമായി സ്വകാര്യതയിലേക്കു പോകുന്ന കാര്യങ്ങൾക്കു കടിഞ്ഞാൺ ഇടും . സെൻറർ ശുശ്രൂഷകന്മാർ പ്രാദേശിക ശുശ്രൂഷകന്മാരുടെമേൽ അച്ചടക്ക നടപടികൾ കൈക്കൊള്ളാൻ അനുവദിക്കുകയില്ല . ശുശ്രൂഷകന്മാർ പ്രസ്ഥാനത്തിൻറെ വക ആയതിനാൽ നിയമന ഓർഡർ കൊടുക്കുന്ന സമിതിക്കുമാത്രമേ അവരുടെമേൽ അച്ചടക്ക നടപടികൾ കൈക്കൊള്ളാൻ കഴികയുള്ളൂ . നിയമം ലംഘിക്കുന്ന സെൻറർ ശുശ്രൂഷകന്മാരുടെമേൽ അച്ചടക്ക നടപടി സ്വീകരിക്കും . സെൻററിലെ പ്രാദേശിക സഭകളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ രജിസ്‌ട്രേഷൻ വ്യക്തികളുടെപേരിൽ അനുവദിക്കുന്നതല്ല .

5 . വിവാഹ നിയമങ്ങൾ കർക്കശമാക്കും . സഭകൾ പിരിഞ്ഞു പുതിയ സഭകൾ ഉണ്ടാക്കുന്നത് നിർത്തലാക്കും . സഭകളുടെ അതിരുകൾ റവന്യൂ നിലവാരത്തിൽ ഏകീകരിക്കും. ഒരു സെൻററിനുള്ളിൽ മറ്റൊരു സെൻററിലേ സഭകൾക്കു സ്ഥാനം കൊടുക്കുകയില്ല . കാണുന്നിടത്തെല്ലാം സെൻറർ സഭകൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നർത്ഥം

6. ശുശ്രൂഷകന്മാരുടെ ഐഡി കാർഡുകൾ സൗജന്യമാക്കും . ശുശ്രൂഷകന്മാരുടെ ദശാംശത്തിൻറെ 25 ശതമാനം സഭാ ഫണ്ടിൽ അടക്കാനുള്ള കർശന നിയമം കൊണ്ടുവരും . അത് ഓഫീസ് ചിലവുകൾക്കും മറ്റു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കും

7 . സഭകൾക്ക് സ്ഥാപനം സെമിത്തേരി എന്നിവ ഉണ്ടാകുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനു ഊന്നൽ കൊടുക്കും

8 . ദുരുപദേശക്കാരായ ആരെയും സഭകളിൽ അനുവദിക്കുകയില്ല . ഐപിസിയുടെ വേദികളിൽ ഐപിസിക്കാരല്ലാത്ത ആർക്കും വചനശുശ്രൂഷകൾക്കു അവസരം കൊടുക്കുന്നതല്ല

9 . ശുശ്രൂഷകന്മാരുടെ വിദേശയാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തും . സഭകളുടെ കമ്മറ്റിയുടെ തീരുമാനം ഇല്ലാത്തതും സഭയുടെ പൊതു ആവശ്യങ്ങൾക്കും അല്ലാതെ വിദേശയാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം കൊണ്ടുവരും. സഭകളുടെ ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾക്ക് അഞ്ചു വർഷത്തിൽഒരിക്കൽമൂന്നു മാസം മാത്രം അനുവദിക്കും . സഭയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നടക്കുന്ന ശുശ്രൂഷകന്മാർക്കു പ്രത്യേക ഫയൽ ഉണ്ടാക്കി അവരെ നിരീക്ഷിക്കും. സഭക്ക് പ്രയോജനപ്പെടാത്ത ശുശ്രൂഷകന്മാരെ സഭയുടെ ചുമതലയിൽ നിന്നും മാറ്റി നിർത്തും

10 . പ്രാദേശിക സഭകൾ ശുശ്രൂഷകന്മാരെ തെരഞ്ഞെടുക്കുന്ന നിലവാരം നിർത്തലാക്കും . പ്രസ്ബിറ്ററി നിയമിക്കുന്ന ശുശ്രൂഷകന്മാരെ സഭകൾ ഉൾക്കൊള്ളുന്ന പദ്ധതി നടപ്പിലാക്കും . ശുശ്രൂഷകന് സഭ കൊടുക്കുന്നതിൽ നിന്നും സഭയ്ക്ക് അനുയോജ്യമായ ശുശ്രൂഷകനെ കൊടുക്കുന്ന രീതി നിലവിൽ വരുത്തും . വിദേശ സഭകളിലെ ശുശ്രൂഷ കഴിഞ്ഞു വരുന്നവരെ പുതിയ സ്ഥലങ്ങളിൽ മാത്രം നിയമനം കൊടുക്കും .ഏതെങ്കിലും നിലയിൽ കുറ്റക്കാരൻ എന്ന് ബോധ്യപ്പെടുന്ന ശുശ്രൂഷകന് സ്ഥലം മാറ്റം കൊടുക്കാതെ ഒരു വർഷത്തേക്ക് ശുശ്രൂഷയിൽ നിന്നും മാറ്റി നിർത്തുകയും ശിക്ഷണ നടപടി നടപ്പിലാക്കുകയും ചെയ്യും

11 സുവിശേഷീകരണത്തിനു മുൻ‌തൂക്കം കൊടുത്തുകൊണ്ട് മിഷൻ ബോർഡ് കാര്യക്ഷമമാക്കും . സഭകൾ ഇല്ലാത്തയിടത്തു പുതിയസഭകൾ സ്ഥാപിക്കുവാൻ സാമ്പത്തികസഹായം നൽകുന്ന നിലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും

12 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സെൻറർ പ്രവർത്തനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി പ്രവർത്തനങ്ങൾ വിപുലീകരിക്കും

13 ശുശ്രൂഷയിൽ നിന്നും ശാരീരിക അസ്വസ്ഥത മുഖാന്തിരം വിരമിച്ച ദൈവദാസന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിനും ക്ഷേമപദ്ധതികൾ ആവിഷ്കരിക്കും

14 ഐപിസിയുടെ ശുശ്രൂഷകന്മാർക്കു ലഭിക്കുന്ന പരിശീലന കോഴ്സ് കാര്യക്ഷമമാക്കും

15 ചാരിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും . സാമ്പത്തിക ബുദ്ധിമുട്ടുള്ള ശുശ്രൂഷകന്മാരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനു പ്രത്യേക ധനസഹായ സംവിധാനം നടപ്പിലാക്കും . സഭയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന പണം കോടതിവ്യവഹാരത്തിനും കേസുപറയാനും ഉപയോഗിക്കുകയില്ല . സഭയുടെ അനാമത്തു ചിലവുകൾ നിയന്ത്രിക്കും

16 . സഭയുടെ ഓഫീസ് കാര്യക്ഷമമാക്കി മുൻഗണനാ ക്രമത്തിൽ ടോക്കൺ സമ്പ്രദായത്തിൽ ഓഫീസ് നിലവാരം മെച്ചപ്പെടുത്തും

1 7 സഭയിലുണ്ടാകുന്ന തർക്കങ്ങൾ മൂന്നു സിറ്റിങ്ങുകൾക്കുള്ളിൽ പരിഹരിക്കും

18 സഭയിൽ ചേരിതിരിവുണ്ടാക്കി വിഭജനം നടത്താൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തും . സഭാനിയമങ്ങൾ പാലിക്കാൻ കഴിയാത്തവരെ അച്ചടക്കനടപടിക്ക് വിധേയമാക്കും

19 സഭയുടെ നിയമപരിരക്ഷ സകല അംഗങ്ങൾക്കും തുല്യമാകും . സഭയുടെ പ്രശ്നങ്ങളിൽ ഭാഗവാക്കല്ലാത്ത പ്രശ്നങ്ങൾക്ക് വഴിമരുന്നിടുന്നവരുടെമേൽ കർശന അച്ചടക്കം നടപ്പിലാക്കും

20 സഭയുടെ ഏതൊരു പ്രശ്നങ്ങളിലും തീർപ്പുകൽപ്പിക്കുന്നതിൽ മുഖപക്ഷം കാണിക്കുകയില്ല . സഭാ പ്രശനത്തിൽ കക്ഷികളല്ലാത്തവർ സമത്വങ്ങങ്ങളുമല്ലാത്തവർ ഇടപെട്ടു പ്രശ്നം സങ്കീർണ്ണമാക്കുന്നതായി ബോധ്യപ്പെട്ടാൽ അങ്ങനെയുള്ളവരുടെമേൽ കർശന അച്ചടക്കം കൊണ്ടുവരും

ഐപിസി എന്ന സംഘടന ദൈവജനം ആഗ്രഹിക്കുന്ന നിലയിലേക്ക് കൊണ്ടുവരണം എന്ന് ചിന്തിക്കുന്നവർ പിന്തുണ നൽകുക .  നമുക്ക് ഒരു മാറ്റത്തിന് കാതോർക്കാം . ഒരു മാറ്റത്തിൻറെ  കാറ്റ് നമ്മുടെയിടയിൽ വീശട്ടെ. ഇപ്പോൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവർ മുമ്പും പലരും പ്രധാനസ്ഥാനം വഹിച്ചവരല്ലേ? നമ്മളറിഞ്ഞതല്ലേ അവരുടെ ഭരണം എങ്ങനെ ആയിരുന്നെന്നു . അല്ല നേരെ ചൊവ്വേ ഭരിക്കാൻ ആണ് ഇവർ വരുന്നതെങ്കിൽ ഇവർ അധികാരത്തിൽ വന്നാൽ എന്താണ് ചെയ്യുകയെന്ന് പൊതുജനത്തെ അറിയിക്കട്ടെ . പാസ്റ്റർ പിള്ള അവർക്കു പിന്തുണ കൊടുക്കാം . ഇല്ലെങ്കിൽ ഒരു മാറ്റത്തിന് സഭാജനങ്ങൾ അണി ചേരൂ. നമുക്കും വേണ്ടേ പണ്ടത്തെപ്പോലൊരു നല്ലകാലം

Comments are closed.