പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഐപിസി പൂർവ്വാഞ്ചൽ റീജിയണിലെ സുവിശേഷകർക്കു സൈക്കിൾ ആവശ്യമുണ്ട്

ഐപിസി പൂർവ്വാഞ്ചൽ റീജിയണിലെ സഭാശുശ്രൂഷകന്മാർക്കു ഗ്രാമസവിശേഷീകരണത്തിനു സഹായമായി സൈക്കിൾ ആവശ്യമുണ്ട് . അമ്പതോളം പേർക്കാണ് സൈക്കിൾ ആവശ്യമായിരിക്കുന്നത് . നൂറിലധികം പ്രവർത്തകർ ഉണ്ടെങ്കിലും അടിയന്തിരമായി അമ്പതോളം പേർക്ക് സൈക്കിൾ ലഭ്യമാക്കിയാൽ സുവിശേഷീകരണം ശക്തിപ്പെടുത്തുവാൻ സാധിക്കും . തദ്ദേശീയരായ സുവിശേഷകരാണ് അഞ്ചുമുതൽ പതിനഞ്ചു കിലോമീറ്റർ വരെ കാൽനടയായി സുവിശേഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത് . ഒരു സാമ്പത്തിക സഹായവും നാളിതുവരെ ഈ ശുശ്രൂഷകന്മാർക്കു ലഭ്യമായിട്ടില്ല . ഓരോ ഗ്രാമസഭകളിലും സുവിശേഷം എത്തിച്ചതിൻറെ ഫലമായി 25 മുതൽ 350 അംഗങ്ങൾ വരെയുള്ള സഭകൾ ഐപിസിക്ക് ഈ സ്ഥലങ്ങളിൽ ഉണ്ട് . പ്രവർത്തനവിജയം ലക്ഷ്യമിട്ടുകൊണ്ടാണ് പാസ്റ്റർ കെ സുദർശനൻ പിള്ളയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത് .

ഈ ദൈവദാസന്മാരുടെ പ്രവർത്തനങ്ങൾക്ക് നാം കൈത്താങ്ങലായി നിൽക്കാൻ കഴിഞ്ഞാൽ കോടിക്കണക്കിനു ആളുകൾ ഉള്ള യു പി സംസ്ഥാനത്തിൻറെ കിഴക്കൻ മേഖലയിൽ അനേക സഭകൾ ഐപിസി ക്കു ഉണ്ടാകുവാൻ ഇടയാകും . മറ്റൊരു സാമ്പത്തിക സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന ഈ ദൈവദാസന്മാർക്കു ഒരു സൈക്കിളെങ്കിലും കൊടുക്കുവാൻ സന്മനസുള്ള സുവിശേഷ സ്നേഹികൾക്കു  കഴിഞ്ഞാൽ അവർക്കു വളരെ ആശ്വാസമാകാൻ ഇടയാകും . സൈക്കിൾ ഒന്നിന് മൂവായിരത്തി എണ്ണൂറു (3800 )രൂപയാണ് ആവശ്യം . ഇതിനോടകം ചിലർ സാമ്പത്തിക സഹായം നൽകാൻ തയ്യാറായിട്ടുണ്ട് . ഇനിയും മുപ്പത്തിയഞ്ചു സൈക്കിളുകൾക്കു സ്പോൺസേഴ്‌സിനെ ആവശ്യമുണ്ട് . പതിനഞ്ചു സൈക്കിളുകൾ വാങ്ങിക്കാൻ പണം അയച്ചുതരാം എന്ന് ഏറ്റവരുണ്ട് . നിങ്ങൾക്കും പങ്കാളികളാകാം . സംഭാവനകൾ അയക്കേണ്ടുന്ന അക്കൗണ്ട് നമ്പർ കെ സുദർശനൻ പിള്ള , 67057460045 ,SBI Enathu branch ,patthanam thitta IFSC SBIN 007036  E mail pastorspillai@gmail.com ,ph 9447359133’സാമ്പത്തികസഹായം ചെയ്യുന്നവർക്ക് സൈക്കിൾ വിതരണം ചെയ്യുന്നതിൻറെ  ഫോട്ടോയും വിശദമായ റിപ്പോർട്ടും നൽകുന്നതാണ് . ഈ ചെറിയവരിൽ ഒരുവന് ചെയ്യുന്നത് കർത്താവിനു നൽകുന്നതിന് തുല്യമാണ്

Comments are closed.