പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഇലക്ഷൻദൃഷ്ടി !ഇനിയും ഭരണഘടനാ ലംഘനം നടത്തരുത്

ഐപിസി ഇലക്ഷൻ തയ്യാറെടുപ്പുകൾ  മുന്നേറുകയാണ് . കേരളസംസ്ഥാന ഇലക്ഷൻ ഏപ്രിൽ പകുതിയോടുകൂടി നടത്താനുള്ള ഒരുക്കങ്ങളാണെന്നറിയുന്നു . കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഇലക്ഷന് മറപിടിച്ചാണ് ഈ ടേമിലും തെരഞ്ഞെടുപ്പുനടത്താൻപോകുന്നതെന്ന് അറിയുന്നു . ഭരണഘടന നല്ലവണ്ണം  പഠിക്കാതെ ആരെങ്കിലും പറയുന്നതനുസരിച്ചു ബുദ്ധികേടു കാണിച്ചാൽ ഒടുക്കം സ്ഥാനങ്ങളും പോകും പണനഷ്ടവും നാണക്കേടും ബാക്കിയാകും എന്നതിന്‌സംശയമില്ല . നിയോജകമണ്ഡലാടിസ്ഥാനത്തിൽ അംഗങ്ങളെ മാത്രം തെരഞ്ഞെടുക്കാം എന്നാണു ഭരണഘടന  പറയുന്നത് . അല്ലാതെ ഭാരവാഹികളെയും ജനറൽ കൗൺസിൽ അംഗങ്ങളെയും നിയോജകമണ്ഡലത്തിലൂടെ തെരഞ്ഞെടുക്കുവാൻ ഭരണഘടന പറയുന്നില്ല . ജനറൽ ബോഡിയിൽ വച്ചായിരിക്കണം ഈ ഭാരവാഹികളെയും ജനറൽ കൗൺസിലംഗങ്ങളെയും തെരഞ്ഞെടുക്കാൻ എന്ന് ഭരണഘടന പറയുമ്പോൾ അതിനു ലംഘനം വരുത്തുന്നവർ കുറ്റക്കാരാകും . ഭരണഘടനയുടെ ലംഘനം ആവർത്തിക്കരുതെന്നും ഭരണഘടനപ്രകാരം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് കാണിച്ചു പാസ്റ്റർ കെ സുദർശനൻപിള്ള ഐപിസി കേരളാസംസ്ഥാന കൗൺസിലിന് പരാതി കൊടുത്തിട്ടുണ്ട്. അതിൻറെ  കോപ്പി ജനറൽ കൗൺസിലിനും കൈമാറിയിട്ടുണ്ട് . ഭരണഘടനയിലെ  ആർട്ടിക്കിൾ XI വകുപ്പ് I ,II പ്രകാരം മാത്രമേ തെരഞ്ഞെടുപ്പുനടത്താവൂ എന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത് . സഭയുടെ കൗൺസിലിൽ തീരുമാനമെടുക്കാനാണ് കത്തു നൽകിയിട്ടുള്ളത് .

സെൻറർ ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം സംബന്ധിച്ചും ഇതുപോലെത്തന്നെ പ്രബോധനം പത്രത്തിലൂടെ ഭരണഘടനയുടെ വിശദശാംശങ്ങൾ 2013 ഏപ്രിലിൽ പുറത്തിറങ്ങിയ പത്രത്തിലൂടെ പ്രബോധനം ചീഫ് എഡിറ്റർ പാസ്റ്റർ കെ സുദർശനൻ പിള്ള ബോധ്യപ്പെടുത്തുകയും അന്നത്തെ ഭരണക്കാർക്കു കത്തുകൊടുക്കുകയും ചെയ്തിരുന്നു. പാസ്റ്റർ പിള്ളയാണോ ഐപിസിയിലെ ഏറ്റവും വലിയ നിയമജ്ഞൻ എന്ന പരിഹാസവാക്കുകളായിരുന്നു അന്നത്തെ നേതൃത്വം അവരുടെ പ്രതികരണത്തിൽ പറഞ്ഞത് . എന്നാൽ പ്രബോധനം പാത്രത്തിൽ ഭരണഘടയുടെ ലംഘനത്തെക്കുറിച്ചു വ്യാഖ്യാനിച്ച ഭാഗം ഐപിസി ഭരണഘടനയോടൊപ്പം കോടതിയിൽ സമർപ്പിച്ചവരെ പ്രബോധനത്തിൽ വന്ന വാർത്ത ശരിവയ്ക്കുന്ന നിലയിൽ ബഹുമാനപ്പെട്ട കോടതി വിധി പ്രസ്താവിച്ചു. കേസിൽ പ്രതിയായ രണ്ടു സെൻറർ  പാസ്റ്ററന്മാരുടെ സ്ഥാനം ഇല്ലാതായി. മറ്റുള്ളവരുടെയും സ്ഥാനം പോകാതിരിക്കുവാൻ ഭരണഘടന മാറ്റുന്നതിനും ഒക്കെയായി എന്ത് നെട്ടോട്ടമാണ് ഇപ്പോൾ നടക്കുന്നത്. പ്രബോധനം വെളിയിൽ കൊണ്ടുവന്ന ന്യായത്തെ വാദത്തിൽ തോൽപ്പിക്കുവാൻ പ്രബലരായ അഭിഭാഷകരെ നിയോഗിച്ചു പണം നഷ്ടപ്പെടുത്തിയില്ലേ ? എന്നിട്ടു പ്രബോധനത്തിൽ വന്ന വാർത്ത ശരിയല്ല താങ്കൾപറയുന്ന കാര്യങ്ങളാണ് ശരിയെന്നു വാദിച്ചു ജയിക്കാഞ്ഞതെന്താണ് ? ന്യായം ആരുപറഞ്ഞാലും അത് ഉൾക്കൊള്ളുവാനുള്ള  മനസുണ്ടാകണം . അതാണാവശ്യം

നിയമകാര്യങ്ങളെക്കുറിച്ചുള്ള അറിവ് ഒരാൾക്കുണ്ടെങ്കിൽ അതംഗീകരിക്കയാണ് വേണ്ടത്. ഞങ്ങൾക്ക് അറിയാത്തതു ഇയാൾ പറയണ്ടാ എന്ന ചിന്ത ആരെയെങ്കിലും ഭരിച്ചിട്ടുണ്ടെങ്കിൽ പരാജയം തന്നെയാണ് സംഭവിക്കുന്നത്. കാര്യങ്ങൾ പറഞ്ഞിട്ട് മനസിലാക്കാതെ കോടതിയിൽ പോയി പരാജയം ഏറ്റുവാങ്ങുന്ന നേതൃത്വം ഐപിസിയുടെ സാമ്പത്തില്ലാതാക്കുകയാണ് ചെയ്യുന്നത് . ഇപ്രകാരം അന്യാധീനമാക്കുന്ന പണം അവരവരുടെ കൈയ്യിൽ നിന്നും ചിലവാക്കണം എന്ന തീരുമാനം സഭയെടുത്താൽ ഇതുപോലെ പരാജയപ്പെടുന്ന വിഷയങ്ങൾ ഉണ്ടാകുകയില്ല . കോടതിയിൽ കേസുകൾ വന്നാൽ വാദിക്കുകയെന്ന ജോലിയാണ് അഭിഭാഷകർക്കുള്ളത് . അവരതിന് അവരുടെ ഫീസ് വാങ്ങും ഏതൊരു കേസിനും ഒരാൾക്കുമാത്രമേ അനുകൂലമായ വിധിയുണ്ടാകൂ . കേസിനുപോയാൽ ജയിക്കുമോ ഇല്ലയോ എന്ന് മുന്നമേ തീരുമാനിക്കണം . സഭയുടെ പണം ഇല്ലാതാക്കാൻ കേസുകൾ കളിക്കുന്ന നേതാക്കന്മാരെ സഭ അകറ്റി നിർത്തണം . ഈ ഇലക്ഷനിലും പാസ്റ്റർ പിള്ള മുന്നോട്ടുവച്ച കാര്യങ്ങൾ അംഗീകരിക്കാതെ പോയാൽ ബഹുമാനപ്പെട്ട കോടതിയിൽ സഭയ്ക്ക് അനുകൂലമായ വിധി ലഭിക്കുകയില്ല . അത്രയ്ക്ക് സ്പഷ്ടമായ നിലയിലാണ് കാര്യങ്ങൾ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് . അതംഗീകരിക്കുക . ഇല്ലെങ്കിൽ കേസും  കോടതിയും പരാജയവും പണനഷ്ടവും ഏറ്റുവാങ്ങുവാൻ സഭാതയ്യാറാകുക . ചിന്തിക്കുക സഭാജനങ്ങൾ പ്രതികരിക്കുക. ചിലരുടെ സ്ഥാനം ഉറപ്പിക്കുവാൻ ഭരണഘടന ലംഘനം നടത്തി കോടതിയും കേസുകളുമായി സഭയുടെ പണം ധൂർത്തടിക്കാൻ ഇടയാകരുത്

Comments are closed.