പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

കുമ്പനാട് സൈക്കിൾ ബാബു പ്രോപ്പർട്ടി മാനേജർ പദവിയിരുന്നുകൊണ്ടു അഴിമതി നടത്തുന്നു

ഐപിസിയുടെ പ്രോപ്പർട്ടി മാനേജർ സ്ഥാനത്തിൻറെ മറവിൽ വൻ അഴിമതിയാണ് സൈക്കിൾ ബാബു നടത്തിക്കൊണ്ടിരിക്കുന്നത് . നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത് മുഖാന്തിരം വൻ   സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത് മുൻ വർഷങ്ങളിൽ അക്കമിട്ടു ഞങ്ങൾ നിരത്തിയിരുന്നു . പ്രോപ്പർട്ടി മാനേജർ എന്ന ബോർഡും തൂക്കി അതിനുള്ളിൽ ചടഞ്ഞിരുന്നു ഐപിസിയെ ദ്രോഹിക്കുന്നതിൽ ഗണ്യമായ പങ്കാണ് ഇയാൾ വഹിക്കുന്നത് . കുമ്പനാട് കൺവൻഷനിൽ ഇയാൾക്ക് അനുവദിച്ച മൂന്നു മിനിട്ടു സമയത്തിൽ പരിസരവാസിയായ ഒരു സഹോദരിയെ ആക്ഷേപിച്ചു പരസ്യപ്രസ്താവന നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെടുകയും സോഷ്യൽമീഡിയ അത് വൈറൽ ആക്കുകയും ചെയ്തിരുന്നു . കഴിഞ്ഞ രണ്ടര വർഷമായി ഇയാൾ നിമിത്തം വലിയ സാമ്പത്തിക നഷ്ടമാണ് സഭയ്ക്കുണ്ടായത് . പി ഡബ്ള്യൂ റോഡിലുള്ള ഓടയുടെ മുകളിൽ സഭയുടെ പണം ചിലവാക്കി സ്ളാബ് ഇട്ടതും ഐപിസി ഹെബ്രോൻ ചാപ്പൽ മുതൽ സഭാ ഓഫീസിനു മുമ്പിൽ വരെ ജനറൽ കൗൺസിലിൻറെ  അനുവാദമില്ലാതെ റോഡിൽ ഇൻറർ ലോക്കിങ് പാകിയതും പൂന്തോട്ട നിർമ്മാണം എന്ന പേരിൽ പതിനായിരങ്ങൾ നഷ്ടമാക്കിയും പണം ഇല്ലാതാക്കി . ഇന്ന് അവിടെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് സഭാ ജനങ്ങൾ ശ്രദ്ധിക്കണം . നിരവിധി കാര്യങ്ങൾക്കാണ്‌ ഈ വിധം പലപ്പോഴായി ലക്ഷങ്ങൾ ഇല്ലാതാക്കിയത് . ഇന്നും ഈ പാഴ്ചിലവുകൾ തുടരുന്നു . ഈ വിധത്തിൽ പണം ധൂർത്ത് ചെയ്‌തതിൻറെ കണക്കുകൾ കൊടുത്ത് പണം വാങ്ങുന്നത് ഇപ്പോൾ നിയന്ത്രണവിധേയമാക്കിയിരിക്കയാണ് .

സഭാവക പ്രോപ്പർട്ടികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും അത് മേൽനോട്ടം വഹിക്കുന്നതിനും ആണ് ഇയാളെ ചുമതലപ്പെടുത്തിയിരിക്കുന്നത് . പത്തുലക്ഷം രൂപ സംഭാവന ചെയ്തു പതിനെട്ടോളം മുറികൾ അവിടെ പലർക്കായി അനുവദിച്ചിട്ടുണ്ട്. അതിൻറെഎല്ലാം ചാവിയും ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത് . കുമ്പനാട് കൺവൻഷനിലാണ് ഈ മുറികളുടെ ചാവി ഇവർക്ക് നൽകുന്നത് . ഇവരിൽ പലരും വിദേശമലയാളികളാണ് . വീറും വൃത്തിയുമായി വീടുകളിൽ താമസിക്കുന്നവരാണ് ഇന്നുള്ളവർ മിക്കവാറും ആളുകളും . അവർ താമസത്തിന്‌വരുമ്പോൾ അത് വൃത്തിയാക്കി  കൊടുക്കേണ്ട ചുമതല പ്രോപ്പർട്ടി മാനേജർക്കാണ് . എന്നാൽ പലപ്പോഴും ശുചീകരണമില്ലാത്ത നിലയിലാണ് മുറികൾ കൈമാറുക . ഇതിൽ ഞങ്ങളോട് പരാതി പറഞ്ഞവർ നിരവധിയാണ് . മാത്രമല്ല ഈ കെട്ടിടം മിക്കയിടത്തും വൃത്തിഹീനമായ നിലയിലായിരുന്നു . മുകളിലേക്ക് കയറിപ്പോകുന്ന ലിഫ്റ്റിൽ മാലിന്യങ്ങൾ നിറഞ്ഞതും ചവിട്ടുപടികളിലൂടെ മുകളിലോട്ടു പോകുന്നയിടത്തു ചൂലുകൊണ്ടു പോലും വൃത്തിയാക്കിയിടാതെ മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത് . കെട്ടിടത്തിൻറെ ലാൻഡിങ് ഏരിയാകളിൽ വൃത്തിഹീനമായി തന്നെ ആയിരുന്നു കിടന്നിരുന്നതും . മുറികൾ പലതിനും ലോക്ക് ചെയ്യാൻ വയ്യാത്ത നിലയിൽ തകർന്ന അവസ്ഥയുമായിരുന്നു . അങ്ങനെ ലഭിച്ച പരാതികളിൽ ഞങ്ങൾ നേരിട്ട് ക്രമീകരണം ചെയ്തു കൊടുക്കുകയും ചെയ്തു . അത് പാസ്റ്റർ പെനിയേൽ ചെറിയാൻ അവര്കളോട് ചോദിച്ചാൽ കൂടുതൽ അറിയാം

ഇത് ചോദിച്ച ജനറൽ കൗൺസിലംഗത്തെ ദരിദ്രവാസിയെന്നും നക്കാൻ നടക്കുന്നവനെന്നും ആക്ഷേപിച്ചാണ് സൈക്കിൾ ബാബു പ്രതികരിച്ചത് . ഐപിസിയുടെ പ്രധാന കാര്യനിർവഹണ കാര്യത്തിൽ കുറ്റകരമായ അനാസ്ഥ കാണിക്കുക മാത്രമല്ല അത് ചോദിക്കുന്നവരെ  ധാർഷ്ട്യമായി സംസാരിക്കുന്നതിലും ഈ കപട ആത്മീയൻ സമയം കണ്ടെത്തുന്നു . 2018 ലെ ജനറൽ കൺവൻഷനിൽ ഇദ്ദേഹത്തിൻറെ അടുത്ത സ്നേഹിതനും കച്ചവട പങ്കാളിക്കും ഭക്ഷണചുമതല നൽകാഞ്ഞതിനാൽ വലിയ യുദ്ധം തന്നെ ഇയാൾ പാസ്റ്റർ പിള്ളയോട് പ്രഖ്യാപിച്ചിരുന്നു . ഇദ്ദേഹം ഭക്ഷണചുമതലയുടെ ചെയർമാനും പാസ്റ്റർ പിള്ള കൺവീനറും ആയിരുന്നു . ഭക്ഷണത്തിൻറെ  സകലവിധ സാധനങ്ങളും വാങ്ങിയത് ഇയാൾ തനിയെ ആയിരുന്നു . മറ്റു ചുമതലകൾ ആയിരുന്നു പാസ്റ്റർ പിള്ള വഹിച്ചിരുന്നത് . മുപ്പതു ലക്ഷം രൂപ ചിലവാക്കേണ്ട സ്ഥാനത്തു ഇദ്ദേഹം നാല്പത്തിരണ്ടു ലക്ഷം രൂപ ചിലവാക്കിയതായി കണക്കു കൊടുത്ത് സഭയെ വെട്ടിലാക്കി . അവസാന ഞായറാഴ്ച തികയാതെ വന്നുവെന്നു വരുത്തിത്തീർക്കാൻ അമിതമായി ഭക്ഷണം വിളമ്പി നശിപ്പിച്ചതും ഇയാളുടെ പദ്ധതി ആയിരുന്നു . മാത്രമല്ല താലൂക്കാഫീസിൽ നിന്നും കുടിവെള്ളത്തിനായി കൊണ്ടുവന്നു ഉപയോഗിച്ച ടാങ്ക് മാലിന്യം കലർത്താൻ ഉപയോഗിച്ച് മലിനമാക്കി എന്ന കാരണം ചോർത്തി സഭയുടെ അറുപത്തി നാലായിരം രൂപാ നഷ്ടമാക്കി പുതിയ ടാങ്ക് സർക്കാരിന് വാങ്ങിക്കൊടുക്കുവാനും ഇടയായതിൽ ഇയാളുടെ പങ്കു വ്യക്തമാക്കുന്ന രഹസ്യ വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത് . കാരണം ആ സമയത്തൊന്നും അദ്ദേഹം അവിടെ ഒന്നിനും തല കാണിക്കാൻ പോലും വന്നിരുന്നില്ല. ഇത് സംശയം ഉളവാക്കുന്ന കാര്യമാണ്

ഈ വർഷത്തെ കൺവൻഷനിൽ ഇദ്ദേഹത്തെ ഭക്ഷണകാര്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല . ചുമതല പൂർണ്ണമായും പാസ്റ്റർ പിള്ളക്കായിരുന്നു . ആവശ്യാനുസരണം മെച്ചമായ നിലയിൽ ഈ വര്ഷം രുചികരമായ ഭക്ഷണം നൽകുകയും അധികം വന്ന സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പടെ സകലതും ഓതറ ഗിൽഗാൽ ആശ്വാസഭവനിൽ എത്തിക്കുകയും ചെയ്തു . പരാതിരഹിതമായ ഭക്ഷണം മൂന്നു നേരവും കുമ്പനാട് വിളമ്പി . എന്നിട്ടും മുപ്പതു ലക്ഷം രൂപയിൽ താഴെമാത്രമാണ് ചെലവായത് . കഴിഞ്ഞ വർഷത്തേക്കാൾ സാധനങ്ങൾക്ക് വില വർദ്ധനവുണ്ടാകുകയും ഭക്ഷണം കഴിക്കാനുള്ളവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിട്ടും ചിലവിൽ പന്ത്രണ്ടു ലക്ഷം രൂപയുടെ കുറവാണുണ്ടായത് . ഇതെങ്ങനെ സംഭവിച്ചു . ജനം മനസിലാക്കണം . ഇതൊക്കെ ചോദിക്കുന്നതിനാണ് സൈക്കിൾ ബാബു ദരിദ്രവാസിയെന്നും നക്കാൻ നടക്കുന്നവനെന്നും ഒക്കെ ജനറൽ കൗൺസിലംഗത്തെ വിളിച്ചത് . കുറഞ്ഞ പക്ഷം പ്രോപ്പർട്ടി മാനേജർ എന്ന നിലയിൽ കെട്ടിടം എങ്കിലും പൊതുജനസമ്മേളനം നടക്കുമ്പോൾ വൃത്തിയായി ഇയാൾക്ക് മേൽനോട്ടം വഹിച്ചു ചെയ്തുകൂടെ ? . നാട്ടുകാരെയും സഭാ കൗൺസിലംഗത്തെയും അസഭ്യം പറയുന്നതിനും നാട്ടുകാരെ പിണക്കുന്നതിനുമാണോ ഇയാളെ കൂടുകെട്ടി അകത്തിരുത്തിയിരിക്കുന്നതു എന്ന് ജനറൽ ഭാരവാഹികളോടു ചോദിക്കട്ടെ . രണ്ടര ലക്ഷം രൂപയ്ക്കു സമ്മതിച്ച സ്ഥലത്തിന് മൂന്നര ലക്ഷം രൂപ പറഞ്ഞു കരാർ ആക്കി കമ്മീഷൻ കൊയ്യാൻ ഇയാൾ നിന്ന കാര്യം ആരും മറന്നിട്ടില്ല . അതിനു ബ്രദർ ജോയി താനുവേലി അവർകൾ സാക്ഷിയാണ് . അവസാനം ഈ കളി മനസിലാക്കിയ ഞങ്ങൾ അവരെ അനുനയിപ്പിച്ചു മൂന്നുലക്ഷത്തിനു സമ്മതിപ്പിക്കയിരുന്നു .ഇതാണ് സൈക്കിൾ ബാബു . ഇയാൾ ഐപിസിയുടെ പ്രോപ്പർട്ടി മാനേജർ ആയിരിക്കുന്നിടത്തോളം നാട്ടുകാരുടെ എതിർപ്പുകൾ കൂടുകയും സോഷ്യൽ മീഡിയ ഐപിസിയുടെ വാർത്തയുമായി നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യും. ആയതിനാൽ ഇയാളെ ഒഴിവാക്കൂ ! ഐപിസിയെ രക്ഷിക്കൂ !

Comments are closed.