പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

കുമ്പനാട് കൺവൻഷൻ കൊയ്ത്തുത്സവമാക്കി മാറ്റാൻ ക്ളോസറ്റ്‌ ജോൺസൺ രംഗത്തിറങ്ങും

ഹനുമാൻ ജോൺസൺ എന്ന പുതിയ നാമകരനാം ലഭിച്ച ക്ളോസറ്റ്‌ ജോൺസൺ ശ്രീലങ്കയുടെ പേരിൽ കൊയ്ത്തുത്സവമാക്കി കുമ്പനാട് കൺവൻഷനിൽ സ്റ്റേജിനു സമീപം കറങ്ങും . വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന പ്രത്യേകിച്ച് അമേരിക്കക്കാരാണ് ലക്‌ഷ്യം . ശ്രീലങ്കയിൽ സുവിശേഷത്തിലൂടെ ലങ്കാദഹനം നടത്തുന്നു എന്ന് പ്രചരിപ്പിച്ചു പണം തട്ടലാണ് മുഖ്യലക്ഷ്യം . ശാന്തവും വേണമെങ്കിൽ കരഞ്ഞും ആളുകളെ പറ്റിക്കാൻ അറിയാവുന്ന ഇയാളുടെ വാചകത്തിൽ കുടുങ്ങി ആർക്കും അബദ്ധം പറ്റരുത്. ഒന്നോ രണ്ടോ പ്രാവശ്യം രാവണ നാട്ടിൽ ഇയാൾ പോയിട്ടുണ്ടെന്നുള്ളത് ശരിയാണ് . അപ്പോഴൊക്കെ താമസിക്കാനിടം കൊടുത്തിരുന്ന പുനലൂരുകാരൻ ”നോ ചാൻസ് ”എന്ന ബോഡ് കാണിക്കാൻ തുടങ്ങി. ഇനിയും അവിടെ താമസിപ്പിക്കുകയില്ല. അപ്പോൾ കാരണം പിടികിട്ടിക്കാണുമല്ലോ.

എൻജിനീയറിങ് കോളജിലെ സീറ്റു തരപ്പെടുത്തിക്കൊടുക്കുന്ന ബ്രോക്കർ പണിയെക്കാളും നല്ല വരുമാന മാർഗ്ഗമാണ് ലങ്കാദഹനം എന്ന് കണ്ട ഇയാൾ ഇപ്പോൾ ലങ്കയിൽ ഇരുപത്തിയേഴു പ്രവർത്തനങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത് . കുമ്പനാട് കൺവൻഷനിൽ തെങ്കാശിക്കാരനായ ഒരു സ്വതന്ത്ര സഭക്കാരനെ കാണിച്ചാണ് പണം തേടുന്നത്. ശരിക്കും അന്വേഷണമില്ലാതെ ആരും ചതിയിൽപ്പെടരുത് . ഐപിസി ശ്രീലങ്കയുടെ പ്രവർത്തനം നടത്താൻ അവസാനമായി നിയോഗിച്ചത് പാസ്റ്റർ കെ സി ജോണിനെയാണ് ( അമേരിക്ക ) അദ്ദേഹത്തിന് അവിടെ പ്രവർത്തിക്കുവാൻ സാമ്പത്തികം ഉള്ളതുകൊണ്ടും ദൈവീക പ്രവർത്തനത്തിനുവേണ്ടി ഇന്നും പ്രവർത്തിക്കുന്ന അദ്ദേഹത്തിനാണ് സകല പിന്തുണയും കൊടുക്കുന്നത് . ഹനുമാൻ ജോൺസൺ ആദ്യപടിയായി അമേരിക്കയിലുള്ളവരോട് ഫോൺ നമ്പർ ചോദിക്കും പിന്നീട് ഇല്ലാത്ത സഭയുടെ പേരിൽ പിരിവു ചോദിക്കും മാത്രമല്ല വൈസ് പ്രസിഡണ്ട് മുതൽ കമ്മറ്റിയംഗം വരെ ആക്കാൻ പണം ചോദിക്കുന്നതായാണ് അറിവുലഭിച്ചിട്ടുണ്ട് . കുമ്പനാട് കൺവൻഷനിൽ ചിലർക്കുവേണ്ടി വോട്ടുപിടുത്തവും പാർടൈം ആയി ചെയ്യുന്നുണ്ട് . കാരണം ബ്രോക്കർ പണിയോ വോട്ടു കച്ചവടമോ എങ്ങനായാലും ഹനുമാന് പണം കിട്ടണം അത്രയേ ഉള്ളൂ . നമ്മുടെ പ്രസിഡണ്ട് ചിന്തിക്കാതെ ചെയ്ത ഒരബദ്ധമാണിത് എന്നുപറയുന്നതാകും ശരി . കഴിഞ്ഞ ജനറൽ ഇലക്ഷനിൽ ചിലരുടെ പക്കൽ നിന്നും പണം വാങ്ങി കളിച്ച കളി അന്നത്തെ വൈസ്പ്രസിഡണ്ടു സ്ഥാനാർത്ഥികൾ പറഞ്ഞുതരും . ആകയാൽ ജാഗ്രതൈ

Comments are closed.