പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഐപിസി ഛത്തീസ്‌ഘട് വിഭജിക്കാൻ സാധ്യത !

ഐപിസി ഛത്തീസ്‌ഘട് സംസ്ഥാനം വിഭജിക്കാൻ സാധ്യത !ചില മാസങ്ങളായി നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങൾ നിമിത്തം പ്രതിസന്ധി രൂക്ഷമായിരുന്ന  ഇവിടെ അനുരജ്ഞന ചർച്ചകൾ വിഭലമായതിനെത്തുടർന്നു ഭരണഘടന ലംഘിച്ചു ജനറൽ ബോഡി കൂടാതെ ഭരണസമിതി രൂപീകരിച്ചു ബദൽ ഭരണം നടത്തിയതിനെ ഐപിസി ജനറ;ൽ കൗൺസിൽ മരവിപ്പിച്ചിരുന്നു. തമ്മിൽ ചേരാൻ കഴിയാത്തനിലയിൽ അകൽച്ചയുണ്ടായ ഗ്രൂപ്പായി തുടരുന്നതിനാൽ ഇവരെ ഇനി ഒരുമിപ്പിച്ചാലും പ്രശ്നങ്ങൾ അവശേഷിക്കും എന്നതിനാലാണ് വേറിട്ട് നിൽക്കുന്ന ഇരു ഗ്രൂപ്പുകാരും അവരുടെ അധീനതയിൽ ഉള്ള സഭകളെ നിലനിർത്തി പ്രത്യേക  റീജിയനായി തുടരാൻ അനുവദിക്കുന്ന തരത്തിലേക്ക് നീങ്ങാൻ പോകുന്നതായി അറിയാൻ കഴിയുന്നത് . ഇതല്ലാതെ മറ്റു നിവർത്തിയില്ലാത്ത സാഹചര്യത്തിൽ ഏറെക്കുറെ വിഭജനം തെന്നെ അഭികാമ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുള്ളതായി ബോധ്യപ്പെടുന്നു . കൂടുതൽ സഭകളുടെ കൂടെയാണ് പാസ്റ്റർ ജിജിപോൾ . തുല്യതയുണ്ടെന്നുള്ള അവകാശവാദവുമായി പാസ്റ്റർ കുരുവിള എബ്രഹാമും നിൽക്കുന്നു . സഭയ്ക്കുവേണ്ടി പിരിച്ച ഇരുപതു ലക്ഷത്തോളം രൂപ പാസ്റ്റർ കുരുവിള എബ്രഹാം കയ്യടക്കി വച്ചിട്ടുണ്ട് . വിഭജനം നടക്കുമ്പോൾ ഈ തുകയും വിഭജിക്കുമോ ആവോ? സഭയുടെ പഴയ റിക്കാർഡുകളും വിഭജിക്കുമോ എന്നും അറിയണം . ഏതായാലും ഈ വിഭജനം നിമിത്തം മറ്റു പലർക്കും നേട്ടമുണ്ടാകും . തമിഴ്‌നാട് , ഒറീസാ എന്നിവിടങ്ങളിലും ഈ മാതൃക പിന്തുടരും എന്നും അനുമാനിക്കാം

Comments are closed.