പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ഐപിസി ഛത്തീസ്‌ഘട് വിഭജിക്കാൻ സാധ്യത !

ഐപിസി ഛത്തീസ്‌ഘട് സംസ്ഥാനം വിഭജിക്കാൻ സാധ്യത !ചില മാസങ്ങളായി നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങൾ നിമിത്തം പ്രതിസന്ധി രൂക്ഷമായിരുന്ന  ഇവിടെ അനുരജ്ഞന ചർച്ചകൾ വിഭലമായതിനെത്തുടർന്നു ഭരണഘടന ലംഘിച്ചു ജനറൽ ബോഡി കൂടാതെ ഭരണസമിതി രൂപീകരിച്ചു ബദൽ ഭരണം നടത്തിയതിനെ ഐപിസി ജനറ;ൽ കൗൺസിൽ മരവിപ്പിച്ചിരുന്നു. തമ്മിൽ ചേരാൻ കഴിയാത്തനിലയിൽ അകൽച്ചയുണ്ടായ ഗ്രൂപ്പായി തുടരുന്നതിനാൽ ഇവരെ ഇനി ഒരുമിപ്പിച്ചാലും പ്രശ്നങ്ങൾ അവശേഷിക്കും എന്നതിനാലാണ് വേറിട്ട് നിൽക്കുന്ന ഇരു ഗ്രൂപ്പുകാരും അവരുടെ അധീനതയിൽ ഉള്ള സഭകളെ നിലനിർത്തി പ്രത്യേക  റീജിയനായി തുടരാൻ അനുവദിക്കുന്ന തരത്തിലേക്ക് നീങ്ങാൻ പോകുന്നതായി അറിയാൻ കഴിയുന്നത് . ഇതല്ലാതെ മറ്റു നിവർത്തിയില്ലാത്ത സാഹചര്യത്തിൽ ഏറെക്കുറെ വിഭജനം തെന്നെ അഭികാമ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുള്ളതായി ബോധ്യപ്പെടുന്നു . കൂടുതൽ സഭകളുടെ കൂടെയാണ് പാസ്റ്റർ ജിജിപോൾ . തുല്യതയുണ്ടെന്നുള്ള അവകാശവാദവുമായി പാസ്റ്റർ കുരുവിള എബ്രഹാമും നിൽക്കുന്നു . സഭയ്ക്കുവേണ്ടി പിരിച്ച ഇരുപതു ലക്ഷത്തോളം രൂപ പാസ്റ്റർ കുരുവിള എബ്രഹാം കയ്യടക്കി വച്ചിട്ടുണ്ട് . വിഭജനം നടക്കുമ്പോൾ ഈ തുകയും വിഭജിക്കുമോ ആവോ? സഭയുടെ പഴയ റിക്കാർഡുകളും വിഭജിക്കുമോ എന്നും അറിയണം . ഏതായാലും ഈ വിഭജനം നിമിത്തം മറ്റു പലർക്കും നേട്ടമുണ്ടാകും . തമിഴ്‌നാട് , ഒറീസാ എന്നിവിടങ്ങളിലും ഈ മാതൃക പിന്തുടരും എന്നും അനുമാനിക്കാം

പ്രബോധനത്തിൻറെ വായനക്കാരുടെ ശ്രദ്ധക്ക് !

പ്രബോധനം പാത്രത്തിൻറെ  ഏറ്റവും അടിയന്തിരമായ ആവശ്യത്തിലേക്കു അറിയിപ്പുകൾ പല പ്രാവശ്യം നൽകിയിരുന്നു . പത്രാധിപർ പാസ്റ്റർ പിള്ളക്കുണ്ടായ ശാസ്ത്രക്രീയയും തുടർചികിത്സാ ചിലവും ഭാരിച്ചതായി വന്നതിനാലാണ് പ്രബോധനത്തിൻറെ  വായനക്കാരോട് നാളിതുവരെയുള്ള കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ടത് . എന്നാൽ പ്രബോധനത്തിന് വായനക്കാർ കൂടുന്നതല്ലാതെ വരിസംഖ്യ അടക്കാൻ മുതിരാത്തതിൽ ആശങ്കപ്പെടുന്നു . ശാരീരികമായി ഇപ്പോൾ ഉണ്ടായ രോഗലക്ഷണങ്ങൾക്കു അടിയന്തിര ചികിത്സ ലഭ്യമാക്കിയാൽ രോഗത്തിൻറെ  കാഠിന്യത കുറക്കാൻ കഴിയുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു .

ഷുഗർ രോഗം പെട്ടന്ന് കിഡ്നിയെ ബാധിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ് ഇപ്പോൾ അടിയന്തിരമായി ചികിത്സാ വിധേയമാക്കേണ്ടത് . രോഗത്തിൻറെ നിയന്ത്രണത്തിനായി ചികിത്സാ രീതികൾ അത്യാവശ്യമായിരിക്കുന്നു . പ്രബോധനത്തിൻറെ  ചിലവുകളും ചികിത്സാ ചിലവുകളും വർദ്ധിച്ചു വരുന്നതിനാൽ വായനക്കാരുടെ സഹായം ആവശ്യമാണ്. ഈ വാർത്ത വായിക്കുന്ന പ്രബോധനത്തിൻറെ  വായനക്കാർ ഓൺലൈനിലുടെ  വായിക്കുന്നവരും  വരിസംഖ്യ ഒരു വർഷത്തേക്ക് നൂറ്റമ്പതു രൂപ എന്ന ക്രമത്തിൽ അയച്ചു തന്നു ഈ ആവശ്യങ്ങളിൽ പങ്കാളികളാവുക . നാളിതുവരെ പണം അടക്കാത്തവരും പരസ്യത്തുക കുടിശ്ശിക വരുത്തിയിട്ടുള്ളവരും എത്രയും വേഗം നിങ്ങളുടെ കുടിശിഖ അയക്കുക. അത്യാവശ്യ സംഗതികളിൽ കൂട്ടായ്മ ആചരിക്കാൻ കഴിയാതെ പിന്നീട് ചെയ്തിട്ട് പ്രയോജനം ഇല്ല.

നിങ്ങൾ ഇന്ന് ഏതെങ്കിലും ബിൽ അടയ്ക്കുന്നതിന് മുമ്പ് ചിന്തിക്കുക പ്രബോധനത്തിൻറെ  ആവശ്യങ്ങളിൽ പങ്കാളിയാകാൻ കഴിയുന്നുണ്ടോ എന്ന് . ആദ്യം പ്രബോധനത്തിനാകട്ടെ . ചിലർ കുടിശിഖ അയക്കുന്നുണ്ട് അവർക്കു നന്ദി . പ്രബോധനത്തെ എതിർക്കുന്നവർ പോലും വരിസംഖ്യ അടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇത് നിങ്ങളുടെ സമയമാണ്. ഇനി ഇങ്ങനെ ഈ വിഷയത്തിൽ ഒരു പ്രസ്താവന ഇറക്കുവാൻ താല്പര്യമില്ല

നിങ്ങളുടെ കുടിശ്ശിക മണി ഓർഡർ ആയി അയക്കുന്നവർ  PROBODHANAM VOICE ,KULAKKADA ,PO, KOTTARAKARA ,KOLLAM 691521 എന്ന വിലാസത്തിലും ,ചെക്കുകൾ അയക്കുന്നവർ വരിസംഖ്യയും ബാങ്ക് കമ്മീഷനും ചേർത്തു  K. SUDARSANAN PILLAI , A/C ,NO 67057460045,SBT ENATHU br,IFSC CODU ,SBTR 0000361 ,PATHANAMTHITTA എന്ന അക്കൗണ്ടിലോ PROBODHANAM VOICE ,AC NO.. 67157718287 ,SBT ENATHU ,IFSC SBTR 0000361 ,PATHANAMTHITTA എന്ന അക്കൗണ്ടിലോ ഇന്ന് തന്നെ അയക്കുക . നേരിട്ട് വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ 9447359133 എന്ന നമ്പറിൽ വിളിക്കുക  E MAIL pastorspillai@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്

പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം ഭാഗം 1,2


പ്രബോധനം ഓൺലൈനിൽ വായിക്കുന്നതിന് ജനുവരി മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു

പ്രബോധനം പത്രം ഓൺ ലൈനിൽ വായനക്കാർ ഏറെയുള്ള പത്രമാണ്. ഇപ്പോൾ ഉള്ള കണക്കനുസരിച്ചു മാസത്തിൽ രണ്ടു ലക്ഷത്തിലധികം പേര് സൈറ്റ് സന്ദർശിക്കാറുണ്ട്.എന്നാൽ പ്രബോധനം പത്രത്തിൻറെ സാമ്പത്തിക ആവശ്യങ്ങൾക്ക് മിക്കപേരിലും നിന്ന് ഒരു കൂട്ടായ്മയും ലഭിക്കുന്നില്ല. മാത്രമല്ല സൗജന്യവായനക്കാരുടെ എണ്ണം ദൈനംദിനം കൂടിവരികയാണ്. പ്രിൻറഡ് എഡീഷൻ പ്രബോധനവും വരിസംഖ്യ അടക്കാതെയും  ധാരാളം പേർ വായിക്കുന്നുണ്ട്. എന്നാൽ സൗജന്യവായന ഡിസംബർ വരെ മാത്രമേ ഓൺ ലൈനിൽ ലഭ്യമാകുകയുള്ളൂ എന്നറിയിക്കട്ടെ

ജനുവരിമുതൽ വരിസംഖ്യ അടക്കുന്ന വായനക്കാർക്ക്  ഓൺലൈനിൽ പ്രബോധനം പത്രവും ഫ്‌ളാഷ് ന്യൂസും വായിക്കാം. വാർഷിക വരിസംഖ്യ ഇന്ത്യയിൽ നൂറ്റി അമ്പതുരൂപയും വിദേശ  രാജ്യങ്ങളിൽ ഉള്ളവർ  സംഭാവന നൽകി  ആയുഷ്കാല അംഗങ്ങൾ ആകാവുന്നതും പത്രം വായിക്കുകയും ചെയ്യാവുന്നതാണ്   മാറ്റിത്തരരാജ്യങ്ങളിൽ നൂറ്റമ്പതു ഡോളറിനു തുല്യമായ പണം അടച്ചും വായിക്കാവുന്നതാണ്

പണം അടക്കുന്നവർക്കു സ്വന്തം ഇ മെയിൽ യുസർ നെയിമും സ്വന്തം പാസ്വേഡും ഉപയോഗിച്ച് പ്രബോധനം സൈറ്റിൽ കയറാം. പ്രബോധനം സൈറ്റിൻറെ ഹോം പേജിൽ പ്രവേശിച്ചു കഴിഞ്ഞാൽ  യുസർ നെയിമും പാസ്വേഡും ഉപയോഗിച്ചാൽ മാത്രമേ വാർത്തകൾ ഓപ്പൺ ആയി വരികയുള്ളൂ. മൊബൈൽ റീചാർജ്ജ് ചെയ്യുന്നതുപോലെ പ്രബോധനം സൈറ്റ് അനുവദിക്കുന്ന പീരീഡ്‌ വരെ ഉപയോഗിക്കാം.

പണം അടക്കുന്നവർക്കു ഇരുപത്തിനാലു മണിക്കൂറുകൾക്കകം ആക്ടിവേഷൻ ലഭിക്കും. ഈ പ്രയോജനം ഒരാൾക്ക് ലഭിച്ചത് മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെ ലഭിക്കണമെങ്കിൽ അവരുടെ യൂസർ നെയിമും പാസ്‌വേർഡും മറ്റൊരാൾക്ക് കൊടുക്കണം. ഒരു സമയം ഒരു യൂസർ നെയിമിൽ ഒന്നിലധികം പേർ  വെബ്‌സൈറ്റിൽ കയറിയാൽ അത് മനസിലാകുന്നപക്ഷം അവരുടെ ഐഡി മുന്നറിയിപ്പില്ലാതെ ക്യാൻസൽ ചെയ്യപ്പെടുന്ന തരത്തിലാണ് സോഫ്ട്‍വെയർ ചെയ്തിട്ടുള്ളത്.

ജനുവരിക്കു മുമ്പായി വരിസംഖ്യ അടച്ചു ക്രമീകരണം ചെയ്യാൻ സാധിക്കും. ബഹുമാന്യ വായനക്കാർ നിങ്ങൾക്ക്  ഈ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ക്ഷമിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

More News